മതേതരം
===========
ലോറൻസും രാജനും
ഖുര്‍ആന്‍ പഠിക്കണം. ....
അൻസാരി വേദങ്ങള്‍
അറിയുന്നവനാവണം
അൽഹാഫിസ് രാജനും
മാമുനി ലോറൻസും
അൻസാരി ഫാദറും. ..
അറിവുകള്‍ തമ്മിലായ്
വച്ചു മാറീടണം
വിശ്വാസി തെറ്റായി
സൂക്തമൊന്നോതിയാൽ
അവിശ്വാസി മൂന്നെണ്ണം
മറുപടി ചൊല്ലണം...
.അറിവുകള്‍ തമ്മിലായ്
വെച്ചു മാറീടുകിൽ
കലഹങ്ങൾ ഒരുപാട്
തീർന്നിടും ഭൂമിയില്‍
സത്യമറിയാതെ
സ്വത്വമറിയാതെ
ചോരയില്‍ മുങ്ങുന്നു
ഭൂമി തൻ ഹൃത്തടം
വിജ്ഞാനമാവണം
ഔന്നത്യചിഹ്നങ്ങൾ
അറിവിൽ മികച്ചവർ
ബഹു"മാന്യരാവണം"
മുൾവേലികൾ നമ്മള്‍
തള്ളിമാറ്റീടുകിൽ
അടിപിടിയൊരുപാട്
ഒഴിവായി പോയിടും
No comments:
Post a Comment