💟💟💟💟ഡെന്നിസ്12💖💖💖💖💖💖💖
"ഡെന്നിസ് ....നീയിതു കണ്ടോ. ..അയാള്‍ എന്നെ ആ ഹോട്ടലിലേക്കു ക്ഷണിക്കുന്നു....."
ശ്രുതി മൊബൈല്‍ അവന്‍റെ നേരെ നീട്ടി.
ഡെന്നിസ് ചാറ്റിംഗ് പരിശോധിച്ചു.
ഒട്ടും അസ്വാഭാവികതയില്ലാത്ത ക്ഷണം.ഒരിക്കൽ പോലും മാന്യത വിടാത്ത സംഭാഷണങ്ങൾ.സ്ത്രീകളോടുള്ള ബഹുമാനവും സ്നേഹവും ഓരോ കമൻറിലും തുടിച്ചു നിൽക്കുന്നു.
" ഒറ്റക്ക് വരാന്‍ ഭയമാണെന്നെഴുത്......!"
ഡെന്നിസ് പറഞ്ഞു.
പക്ഷേ ശ്രുതിക്കു ടൈപ്പ് ചെയ്യുന്നതു മുഴുമിക്കാൻ കഴിഞ്ഞില്ല. . അയാള്‍ fb call ചെയ്യാന്‍ തുടങ്ങി.
" എന്തു ചെയ്യും. ...?"
റിംഗ് ചെയ്യുന്ന ഫോണ്‍ ഉയര്‍ത്തി അവൾ ചോദിച്ചു.
ഡെന്നിസ് ഫോണ്‍ കയ്യില്‍ വാങ്ങി കാൾ അറ്റൻഡു ചെയ്തു.
" ഹലോ. ....അനാമിക. .....how are you. ....?"
" സുഖമാണോ. ...?"
"കൊച്ചിയിലേക്കു വരുന്നുണ്ടോ...?"
അയാള്‍ നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു.
ഡെന്നിസ് ഫോണ്‍ കാറ്റിനഭിമുഖമായി പിടിച്ചു.
പിന്നെ ഫോണ്‍ കട്ട് ചെയ്തു.
" റേഞ്ച് കുറവാണ്. ..ഒന്നും കേൾക്കാൻ വയ്യ. ...." അവന്‍ അയാള്‍ക്കു മെസ്സേജ് അയച്ചു.
"Ok സാരമില്ല. ഹോട്ടലിൽ വരാന്‍ മടിയാണെങ്കിൽ ഞങ്ങളുടെ കുടുംബ ഫ്ലാറ്റുണ്ട്. കൂട്ടുകാരെയും കൂടെ കൂട്ടിക്കോളൂ......"
വീണ്ടും മെസ്സേജ് വന്നു.
" ശരി. ...ഞാന്‍ അവരുമായി ആലോചിച്ചു പറയാം. ..."
" മതി. ."
" ok bye. ...."
ശ്രുതി നെറ്റ് ഓഫ് ചെയ്തു.
"അപ്പോള്‍ ഏതോ ഫ്ലാറ്റിലും അവന്‍ കൃഷിയിറക്കുന്നുണ്ട്....അതെവിടെയായിരിക്കും....?"
ഡെന്നിസ് ശ്രുതിയോട് ചോദിച്ചു.
"എനിക്കറിയാം ........"
അവൾ കായൽക്കരയിലെ രാജേഷ് ജീവൻറെ ലക്ഷ്വറി ഫ്ലാറ്റിൻറെ ലൊക്കേഷൻ അവനു വിവരിച്ചു നല്‍കി.
വീരമ്പുഴയുടെ തീരത്ത് തലയുയർത്തി നിൽക്കുന്ന 8 നില കെട്ടിടം. അതിൻറെ
7th നിലയില്‍ കായലിനഭിമുഖമായി ബാൽകണിയുള്ള എയര്‍ കണ്ടീഷൻഡ് ഫ്ലാറ്റ്. സെലിബ്രിറ്റികളും NRI സമ്പന്നരും
അവധിക്കാലം ചിലവഴിക്കാൻ എത്തുന്ന ശാന്തമായ ഇടം. മഴക്കാലത്തു ശുദ്ധമായ വെള്ളവും വേനൽ കടുത്താൽ ഉപ്പു വെള്ളവും നിറയുന്ന കായൽ.
ഡെന്നിസ് വീണ്ടും കൊച്ചിയിലേക്കു തിരിക്കാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
" ഞാന്‍ കൂടെ വരണോ. ..?"
ശ്രുതി ചോദിച്ചു.
വേണ്ടെന്ന് അവന്‍ കണ്ണു ചിമ്മി തലയാട്ടി.
ടിവി സ്ക്രീനിൽ രാജേഷ് ജീവൻറെ അഛൻ എംഎല്‍എ സ്ഥാനം രാജി വെച്ചതിൻറെ ഫ്ലാഷ് ന്യൂസ് ഓടുന്നത് അവര്‍ കണ്ടു.
പുതിയ പുതിയ വെളിപ്പെടുത്തലുകളും
കണ്ടെത്തലുകളുമായി സൈബര്‍ ലോകം അവരെ വെള്ളം കുടിപ്പിച്ചു തുടങ്ങിയിരുന്നു. ഹോട്ടലിലെ രഹസ്യ ഡാൻസ് ബാറും അനാശാസ്യവും എല്ലാം ആരൊക്കെയോ പോസ്റ്റ് ചെയ്തിരിക്കുന്നു.
അവരുടെ കയ്യില്‍ അകപ്പെട്ടാൽ ജീവൻ നഷ്ടമാകും. ശത്രുവിനെ ഇത്ര പെട്ടെന്ന് വിറളി പിടിപ്പിക്കാൻ സാധിക്കുമെന്ന് ഡെന്നിസ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
പക്ഷേ അവരുടെ അഹങ്കാരത്തിന് കനത്ത അടിയേറ്റിരിക്കുന്നു.
"ബൈക്ക് എടുക്കുന്നില്ലേ....?"
ബസ് സ്റ്റോപ്പിലേക്കു നടക്കുന്നതിനിടെ ശ്രുതി ചോദിച്ചു.
"ബൈക്ക് ഇനിയത്ര സുരക്ഷിതമല്ല. പബ്ലിക് സര്‍വീസ് ആണ് സേഫ്. .."
ബസിനു കൈകാണിച്ചു കൊണ്ട് ഡെന്നിസ് പറഞ്ഞു.
.
.
ഡെന്നിസ് കൊച്ചിയിലെ കായലിനഭിമുഖമായി തലയുയർത്തി നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിനു സമീപം നിന്നു. വലിയ ആൾ പെരുമാറ്റം ഒന്നുമില്ല. സ്റ്റെയർകേസ് ഉണ്ടെങ്കിലും ലിഫ്റ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ..
ആരൊക്കെയോ തന്നെ നിരീക്ഷിക്കുന്നതു പോലെ തോന്നിയതു ഡെന്നിസ് അവിടെ നിന്നും മുന്നോട്ടു നടന്നു. ബസിൽ കയറി.
രാജേഷ് ജീവൻറെ ഹോട്ടലിനു മുന്നില്‍ ഏതൊക്കെയോ രാഷ്ട്രീയ പാര്‍ട്ടികൾ സമരം തുടങ്ങിയിരിക്കുന്നു.
ഡെന്നിസ് കുറച്ചകലെ ഇറങ്ങി അവരെ നിരീക്ഷിച്ചു.
ഇന്നലെ അവിടെ നടന്ന റെയ്ഡില്‍ നിരവധി പേര്‍ പിടിയിലായത്രേ...
നടന്നു വരുന്ന ഒരാള്‍ പറയുന്നത് അവന്‍ കേട്ടു.
ഡെന്നിസിൻറെ അരികിലൂടെ പാഞ്ഞു പോയ ഒരു കാർ കുറച്ചകലെ സഡൻബ്രേക്കിൽ നിന്നു. അതിൻറെ ഡ്രൈവര്‍ക്കു നല്ല മുഖപരിചയം.
അതു തൻറെ കയ്യില്‍ നിന്നും ഫോട്ടോ പിടിച്ചു വാങ്ങിയ ആളാണെന്ന് ഡെന്നിസ് ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു.
അവന്‍ ആൾക്കൂട്ടത്തിനിടയിൽ കയറി വേഗത്തില്‍ എതിര്‍ ദിശയില്‍ നടന്നു.
എതിരെ വരുന്ന ഓരോരുത്തരും തൻറെ ശത്രുക്കൾ ആണെന്നവനു തോന്നി.
അവന്‍റെ സംശയം അസ്ഥാനത്തായിരുന്നില്ല. അസാധാരണമായ ഒരന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് റോഡില്‍ കുറെ ബൈക്കുകളും കാറും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
അവര്‍ അന്വേഷിക്കുന്നതു തന്നെയാണ്.
പെട്ടെന്ന് റോഡിലേക്ക് ഒഴുകിയിറങ്ങിയ ഒരു ലക്ഷ്വറി സെഡാൻ നടന്നു വന്ന ഡെന്നിസിനെ ചെറുതായി ഇടിച്ചു നിന്നു. മറിഞ്ഞു വീണ ഡെന്നിസിൻറെ കൈമുട്ട് റോഡിലുരഞ്ഞ് രക്തം പൊടിഞ്ഞു.
ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഡ്രൈവര്‍ ഡെന്നിസിനോട് കാറിൽ കയറാന്‍ ആവശ്യപ്പെട്ടു. തന്നെ തിരഞ്ഞു നടക്കുന്ന രണ്ട് ബൈക്കുകൾ പിന്നില്‍ വന്നു നിർത്തിയതും ഡെന്നിസ് കാറിലേക്ക് കയറി.
എസിയുടെ തണുപ്പില്‍ ചെറുതായി മുഴങ്ങുന്ന വെസ്റ്റേൺ മ്യൂസികിനു താളം പിടിച്ചു അയാള്‍ കാർ മുന്നോട്ടെടുത്തു. കാറിനു പിന്നിൽ തന്നെ പിൻതുടരുന്ന ബൈക്കുകളും കാറുകളും ഡെന്നിസ് ഭീതിയോടെ കണ്ടു. അവര്‍ അവനെ കണ്ടു കഴിഞ്ഞിരുന്നു.
(തുടരും )
No comments:
Post a Comment