Wednesday, June 15, 2016

ഫ്രാന്‍സിയുടെ യാത്രകള്‍ 7

ഫ്രാന്‍സിയുടെ യാത്രകള്‍ 7
=========================

കാർ  ഹൈവേയിലേക്കു കടന്നു.  അൽപദൂരം പോയപ്പോഴേക്കും മുന്നില്‍  വാഹനങ്ങളുടെ  നീണ്ട നിര  റഹ്മാന്‍  കണ്ടു. അവൻ  കാർ ആ വരിയില്‍  ചേര്‍ത്ത്  നിർത്തി.

" നീയെന്തേ. ...കാർ  നിർത്തിയത്. .....? "

ഫ്രാന്‍സിസ് ചോദിച്ചു.

"എന്തോ  ബ്ലോക്കാണ്........."

റഹ്മാന്‍  എഞ്ചിന്‍  ഓഫ്  ചെയ്തു കൊണ്ട്  പറഞ്ഞു.

അൽപസമയം അവര്‍  കാറിൽ  കാത്തിരുന്നു.

" റഹ്മാന്‍. ........എൻറെ  മനസു പറയുന്നു   അത്  നമ്മള്‍  ഇടപെടേണ്ട  എന്തോ  സംഗതിയാണ്. ...."

"ഞാന്‍  എന്തു ചെയ്യണം....എന്താണെന്നറിഞ്ഞു വരണോ....? "

" അതെ. ...ഒട്ടും  സമയം  വൈകാതെ. ...അതെന്തോ അപകടമാണ്. ..."

" മുന്നിലെ വാഹനങ്ങള്‍  നീങ്ങിയാലെന്തു ചെയ്യും.....? "

അവൻ  ചോദിച്ചു.

" നമ്മുടെ  വണ്ടി  അരികിലേക്ക്  മാറ്റിയിട്......"

ഫ്രാന്‍സിസ്  അതു പറഞ്ഞപ്പോൾ  മനസില്ലാമനസോടെ റഹ്മാന്‍  കാർ  സൈഡിലേക്ക് ഒതുക്കി നിര്‍ത്തി.

"റഹ്മാന്‍. ........പ്ലീസ്. .....എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കൂ....... വേഗം........ "

റഹ്മാന്‍  മുന്നോട്ടു  വേഗത്തില്‍ നടന്നു.  പക്ഷെ  പിന്നീടത് വേഗത്തില്‍  ഉള്ള  ഓട്ടമായി.

മുന്നില്‍  അതാ  ഒരു  കാറും  ലോറിയും  അപകടത്തിൽ  പെട്ടിരിക്കുന്നു. പക്ഷേ  താഴെ  കുത്തനെയുള്ള  തോട്ടിൽ മറ്റൊരു  കാർ വീണു  കിടക്കുന്നതവൻ കണ്ടു. അതിനകത്ത്  നിന്നും  ആരുടെയോ  നിലവിളി  അവന്‍  വ്യക്തമായി  കേട്ടു.

പക്ഷേ  കൂടി  നിൽക്കുന്നവരാരും താഴെയിറങ്ങാൻ തയ്യാറാവുന്നില്ല.

റഹ്മാന്‍  കാറിനടുത്തേക്ക്  തിരിഞ്ഞോടി.
ഫ്രാന്‍സിയോട്  ഒറ്റ ശ്വാസത്തിൽ  സംഭവം  വിവരിച്ചു.

എല്ലാം  കേട്ട്  കഴിഞ്ഞ് അവന്‍  ഡോർ തുറന്നു  പുറത്തിറങ്ങി.

അവൻ തൻറെ മൊബൈല്‍ ഫോണ്‍  റഹ്മാൻറെ  കയ്യില്‍ കൊടുത്തു.

"അതില്‍  ന്യൂസ്  ചാനല്‍  എന്ന പേരില്‍  ഒരു  നമ്പര്‍  ഉണ്ട്. ....അതു  ഡയല്‍  ചെയ്യ്. ...വേഗം. ....."

റഹ്മാന്‍  ആ നമ്പറിലേക്ക്  വിളിച്ചു  ഫോണ്‍  ഫ്രാന്‍സിയുടെ  കയ്യില്‍  കൊടുത്തു.

" ഹലോ. .....ന്യൂസ് ചാനലല്ലേ......

.ഇവിടെ  ഹൈവേയിൽ ഒരപകടം നടന്നിട്ടുണ്ട്........

ഏതോ സിനിമാ പ്രവർത്തകരാണ്........

താഴെ  തോട്ടിൽ വീണ കാറിൽ  ഏതോ  പ്രമുഖ താരമാണെന്നു കേൾക്കുന്നു........."

അവന്‍  അത്ര  ഉഛത്തിൽ  സംസാരിക്കുന്നത്  റഹ്മാന്‍  ഇതുവരെ  കേട്ടിട്ടില്ല. ഇവൻ എന്തൊക്കെയാണീ വിളിച്ചു  പറയുന്നത്.....അതിൽ  സിനിമാതാരമുണ്ടെന്ന് ഞാന്‍  പറഞ്ഞില്ലല്ലോ.......

പിറകെ വന്നവരെല്ലാം  അവന്‍റെ ശബ്ദം കേട്ട് വാഹനങ്ങളിൽ  നിന്നും  പുറത്തിറങ്ങുന്നത് റഹ്മാന്‍  കണ്ടു.

നിമിഷനേരം കൊണ്ട്  അവിടെ  വാഹനങ്ങള്‍ മാത്രമായി. മറ്റു  വാഹനങ്ങളിൽ  നിന്നെല്ലാം ആളുകള്‍  മുന്നോട്ടോടുകയാണ്.

ഫ്രാന്‍സിസ്  കാറിൽ കയറി.

"   റഹ്മാന്‍. ....ഇനി  വണ്ടി മുന്നോട്ടെടുത്തോളൂ....."

അവന്‍ പറഞ്ഞു.

" റോങ്ങ് സൈഡ് പോയാല്‍  ഇനിയും  ബ്ലോക്കാവില്ലേ....?"

റഹ്മാന്‍  ചോദിച്ചു.

" മുന്നിലെ വാഹനങ്ങള്‍  ഇനി  പോവില്ല. ..അവരെല്ലാം  രക്ഷകരായിരിക്കുന്നു....."

അയാള്‍ പതുക്കെ പറഞ്ഞു.

റഹ്മാന്‍  കാർ  റോങ്ങ് സൈഡിലൂടെ മുന്നോട്ടെടുത്തു.

മുന്‍പിലെ വാഹനങ്ങള്‍  എല്ലാം  ശൂന്യമായിരുന്നു. അവര്‍  അപകടസ്ഥലം പതിയെ  മറികടന്നു.

  പോലീസും  ആമ്പുലൻസുമെല്ലാം  എത്ര  പെട്ടെന്നാണ്  പ്രത്യക്ഷപ്പെട്ടത്.മുകളില്‍  നോക്കി  നിന്നവരെല്ലാം  താഴെ  കാറിനടുത്തേക്ക്  ഇറങ്ങിയിരിക്കുന്നു.
അവര്‍  രക്ഷാപ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

" ആളുകള്‍  എന്താണ്  ആദ്യം  അവരെ രക്ഷിക്കാതിരുന്നത്......? "

രാമേട്ടൻറെ  സംശയം  അതായിരുന്നു.

" ഒന്നുകിൽ ആരെങ്കിലും  മുന്നിട്ടിറങ്ങി അവരെ ഉണർത്തണം......അല്ലെങ്കിൽ. ....? "

ഫ്രാന്‍സിസ്  അർദ്ധോക്തിയിൽ നിർത്തി.

" അല്ലെങ്കിൽ. .....? "

രാമേട്ടൻ  ചോദിച്ചു.

" അല്ലെങ്കിൽ  തൻറെ  ജീവനേക്കാൾ വിലപ്പെട്ട  ജീവനായി തോന്നിപ്പിക്കണം....."

" അതെങ്ങനെ.......? "

"സഹായം ആവശ്യമായവരെ പ്രശസ്തരാക്കുക......സ്വാഭാവികമായും  സമൂഹം  അവരെ  ഏറ്റെടുത്തു  കൊള്ളും. ....."

ഫ്രാന്‍സിസ് പറഞ്ഞു നിർത്തി.

റഹ്മാന്‍  കാർ  കടപ്പുറം  ലക്ഷ്യമാക്കി വിട്ടു

തുടരും. .............

No comments:

Post a Comment