💚💚💚💚💚 ഡെന്നിസ് 8 💟💟💟💟💟💟
"ഡെന്നിസ് നിനക്കെന്നെ സഹായിച്ചുകൂടെ......."
പുഴയില്‍ നീന്തിത്തുടിക്കുന്ന ഡെന്നിസിനെ നോക്കി ശ്രുതി ചോദിച്ചു.
പുഴയില്‍ മുങ്ങാം കുഴിയിട്ടു പൊങ്ങി വായിലെ വെള്ളം പൈപ്പിൽ നിന്നെന്ന പോലെ മുകളിലേക്കു ചീറ്റി ഡെന്നിസ് ശ്രുതിയെ നോക്കി മന്ദഹസിച്ചു.
" നീ രക്ഷപെട്ടില്ലേ.......ഇനിയെന്തു സഹായം. ...? "
അവൻ ചോദിച്ചു.
" ശരിയാണ് ഞാന്‍ രക്ഷപെട്ടു. പക്ഷേ വീണ്ടും അയാള്‍ എന്നെ തേടി വരാം. ... എൻറെ പ്രിയപ്പെട്ട കൂട്ടുകാരെ, സഹപാഠികളെ ....അവരെ പിന്നെ ആരാണ് രക്ഷപെടുത്തുക.?..."
അവളുടെ ശബ്ദം പതറി.
ഡെന്നിസ് പുഴയില്‍ നിന്ന് കരയിലേക്ക് കയറി. തല തുവർത്താൻ തുടങ്ങി.
" നീയെന്താണൊന്നും പറയാത്തത്..?.."
ശ്രുതി വീണ്ടും ചോദിച്ചു.
" ഞാന്‍ എങ്ങനെയാണു നിന്നെ സഹായിക്കേണ്ടത്. ...? നിൻറെ ജീവിതം നശിപ്പിച്ച ജീവനെ ഒരു സിനിമയിലെ നായകനെപ്പോലെ അടിച്ചു പരിപ്പെടുക്കണോ...? "
ഡെന്നിസ് ചിരിച്ചു കൊണ്ട് ചോദിച്ചു.
"തമാശയല്ല ഡെന്നിസ്. .നീയിത് തമാശയായെടുക്കരുത്....."
"പകരം ചോദിച്ചു ജയിക്കാന്‍ ഇതു നാടകവും സിനിമയും ഒന്നുമല്ലല്ലോ..?
ജീവിതമല്ലേ ശ്രുതീ. ...."
അവൻ അവളുടെ മുഖത്തേക്കു നോക്കി.
"നിനക്ക് അതെല്ലാം മറന്നുകൂടേ ....?"
ശ്രുതിയുടെ മുഖത്ത് ഒരു നിശ്ചയദാർഡ്യം കൈവന്നത് പോലെ അവനു തോന്നി.
" നീ സഹായിച്ചാലും ഇല്ലെങ്കിലും ഇതിനൊരു അവസാനം ഉണ്ടാകും വരെ. അല്ലെങ്കിൽ ഞാന്‍ കൊല്ലപ്പെടും വരെ. ...... ഞാന്‍ പൊരുതി നോക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു ഡെന്നിസ്. . നീ പറഞ്ഞില്ലേ ചതിയുടെ ശിക്ഷ മരണമാണെന്ന് അയാള്‍ ആ ശിക്ഷക്ക് അർഹനാണ്."
അവൾ അയാളെ വിട്ടു മുന്നോട്ടു നടന്നു.
അയാള്‍ തന്നെ വിളിക്കുമെന്നു അവൾ വെറുതെ പ്രതീക്ഷിച്ചു. ഡെന്നിസ് അവളെ തന്നെ നോക്കി നിന്നു.
. . .
വൈകുന്നേരം ഡെന്നിസ് ശ്രുതിയെ തേടി രാജേശ്വരിയമ്മയുടെ വീട്ടില്‍ എത്തി. അവര്‍ അവനുമായി കുശലം പറഞ്ഞു ചിരിക്കുന്നത് ശ്രുതി മുറിയില്‍ ഇരുന്നു കേട്ടു. അവൾക്ക് പക്ഷേ അവനെക്കാണാനും സംസാരിക്കാനും താല്‍പര്യമില്ലായിരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ അവരുടെ സംസാരം കേൾക്കാതെയായി. തന്നെ കാണാതെ അയാള്‍ തിരിച്ചു പോയി കാണണം.
അവൾ ചിന്തിച്ചു.
" അയാള്‍ പോയോ അഛമ്മേ. ...?."
അവൾ മുറ്റത്തേക്കിറങ്ങി ചെടികള്‍ നനച്ച് കൊണ്ടിരുന്ന രാജേശ്വരിയമ്മയോടു വിളിച്ചു ചോദിച്ചു.
" ആര്.....?"
രാജേശ്വരിയമ്മ ചോദ്യഭാവത്തിൽ അവളെ നോക്കി.
" ഡെന്നിസ്. ..."
" ഓ അവനപ്പോഴേ പോയല്ലോ....ഞാന്‍ കരുതി നീ ഉറങ്ങുകയായിരിക്കുമെന്ന്... നിനക്ക് തരാന്‍ അവനൊരു കവര്‍ ഏൽപിച്ചിട്ടുണ്ട്"
അവൾ കവർ വാങ്ങി. അതിനകത്തൊരു സ്മാർട്ട് ഫോണ്‍ ആയിരുന്നു. കൂടെ ഒരു കുറിപ്പും.
അവൾ ആ കുറിപ്പെടുത്തു വായിച്ചു.
മുഖവുരയൊന്നുമില്ലാത്ത എഴുത്ത്.
" ശത്രു ശക്തനാണ്. സമ്പത്തിൻറെയും അധികാരത്തിൻറെയും പിന്തുണ അയാള്‍ക്കുണ്ട്. നിനക്ക് ക്ഷമിക്കാൻ സാധിക്കുമെങ്കിൽ അയാളുടെ ശല്യമുണ്ടാവാത്ത സ്ഥലത്ത് നിൻറെ പഠനം പൂർത്തിയാക്കാൻ സഹായിക്കാൻ ഒരുപക്ഷേ എനിക്ക് സാധിച്ചേക്കും.
അതല്ല ജീവൻ നഷ്ടമായാലും പൊരുതി നോക്കാനാണ് നിൻറെ തീരുമാനമെങ്കിൽ
ഈ ഫോണിലെ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ നീ അയാളുമായി ബന്ധം സ്ഥാപിക്കുക.
വീണ്ടും ഞാന്‍ ഓർമിപ്പിക്കുന്നു. ഇത് ഇടക്ക് വച്ചു നിർത്താൻ സാധിക്കണമെന്നില്ല. പുറം ലോകം ചിലപ്പോള്‍ നിൻറെയും സുഹൃത്തുക്കളുടെയും മാനം കെടുത്തിയേക്കാം....
കാട്ടു തീ കെടുത്തുന്നത് എതിര്‍ വശത്ത് മനപ്പൂർവം തീ കൊളുത്തി കൊണ്ടാണ്.
ഞാന്‍ നിൻറെ കൂടെ ഉണ്ടായെന്നും ഇല്ലെന്നും വരാം. ...
എല്ലാം എരിഞ്ഞടങ്ങുമെന്നു നീ വിശ്വസിക്കുന്നെങ്കിൽ ഒരു തീപ്പന്തം കൈയിലേന്തുക. ചിലപ്പോള്‍ നീയതിൽ
വെന്തുപോയേക്കാമെന്ന ഉത്തമബോധ്യത്തോടെ.......!"
അവൾ ഒരു ദീര്‍ഘനിശ്വാസത്തോടെ ഫോണ്‍ ഓൺ ചെയ്തു.
ഫെയ്സ് ബുക്ക് തുറന്നു.
അതൊരു ഫ്രഷ് അക്കൗണ്ട് ആയിരുന്നു.
പ്രൊഫൈല്‍ പിക്ചറിൽ പ്രമുഖ സിനിമാതാരം ചിരിക്കുന്നു.
അവൾ തൻറെ പുതിയ പേര് അതില്‍ വായിച്ചെടുത്തു.
"അനാമിക. ..."
ഫ്രണ്ട് സെർച്ചിൽ അവൾ രഞ്ജിത്ത് ജീവൻറെ ഫെയ്സ് ബുക്ക് അക്കൗണ്ട് തപ്പിയെടുത്തു.
അയാൾക്കൊരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.
അൽപനേരം കഴിഞ്ഞതോടെ തന്നെ അവളുടെ റിക്വസ്റ്റ് സ്വീകരിക്കപ്പെട്ടു.
മെസഞ്ചറിൽ ഒരു മെസ്സേജ് വന്നു.
" ഹായ് ബ്യൂട്ടി. ......സുഖമാണോ. ...?"
കൂടെ കുറെ റോസാപൂക്കളും.
ശ്രുതി ഒരു വിറയലോടെ ഫോണ്‍ അടച്ചു വെച്ചു.
No comments:
Post a Comment