വേനല്‍
========
ഏസി ഓൺ ചെയ്തു വെക്കമ്മേ. .....
ഈ ചൂടിൽ ഞാനാകെ വെന്തുപോം. .....
അകലെ നിന്നവൻ ഫോണിലൂടെ. ...
ചൊല്ലിപ്പറഞ്ഞീ വേനൽ കാലം. ......
അറിയാതെ ഓർത്തു പോയ്......
ഞാനാ. ..വേനല്‍ കാലം. .............
അന്നകം വെന്തു പോയത്. .......
വേനല്‍കാലത്തായിരുന്നു. .......
ഒരു സുപ്രഭാതത്തിൽ വിധവയായ്
വിധി വിളയാട്ടത്തിൻ കളിപ്പാട്ടമായ്
ഒരു കൈയില്‍ ചോരപ്പൈതലുമായ്
വീടിറങ്ങുമ്പോൾ ...വേനൽ -കത്തി നിന്നൂ....അകത്തും പുറത്തും. ..............
വയറു നിറക്കുവാൻ ആടിയ വേഷങ്ങള്‍
വാടിത്തളർത്തിയ അപവാദങ്ങൾ.........
വിധവയെന്നും കാമദാഹിയാണത്രേ.....
കാലങ്ങളായ് ജാരർ കൂടെയുണ്ടത്രേ.......
തോറ്റു പോയാലത് മരണമായേനേ......
പൊരുതാനുറച്ചൂ...വിയർത്തു കുളിച്ചു. യൗവനം വേനല്‍ വിയർപ്പായ് ഒലിച്ചു
ഏകയാവുമ്പോൾ ചുടുകണ്ണീർ തുടച്ചു. .
നട്ടുച്ചകൾ മെല്ലെ വഴിമാറി നിന്നു. ....
ചോരത്തണുപ്പിൻറെ തണലില്‍ ഞാന്‍ നിന്നൂ......
ഏസി ഓൺ ചെയ്തു വെക്കമ്മേ. .........
ഈ ചൂടിൽ ഞാനാകെ വെന്തുപോം. .
അകലെ നിന്നവൻ ഫോണിലൂടെ. ....
ചൊല്ലിപ്പറഞ്ഞീ വേനൽ കാലം. ...
No comments:
Post a Comment