അമ്മ ദിനം
==========
"നീയെന്താടാ എന്നെ കാണാന്‍ വരാത്തത്. ....? "
"ഞാന്‍ ഇന്നലെ വന്നില്ലേ. ....അമ്മേ. ...."
" എനിക്കോർമ കിട്ടുന്നില്ലെടാ......"
"അമ്മക്ക് എൻറെ വീട്ടില്‍ നിന്നൂടെ...? "
"അതിനു നീ വിളിക്കണ്ടേ......? "
" എൻറെ അമ്മേ...ഇന്നലെ ഞാന്‍ തന്നെ യല്ലേ നിങ്ങളെ ഇവിടെ കൊണ്ട് വന്നാക്കിയത്.....ഒരാഴ്ച നിങ്ങള്‍ എൻറെ കൂടെത്തന്നെ ആയിരുന്നില്ലേ...? "
" ആണോ. ...? എനിക്കോർമയില്ല......"
" അപ്പോള്‍ നേരത്തെ എനിക്ക് സുഖമാണോ എന്നു ചോദിച്ചു ഫോണ്‍ ചെയ്തതാരാ....? "
" ഞാന്‍ തന്നെ. ..."
" അപ്പോള്‍ ഞാനിപ്പോ എവിടെയാ. ..? "
"എൻറെ വീട്ടില്‍ ......"
"ശ്ശോ. .....ഇവൻ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല. ...."
ദൈവമേ. ........നീ കഴിഞ്ഞാല്‍ എനിക്ക് ബാധ്യതയുള്ളത് എൻറെ അമ്മയോടാണ്.
ഇത്രയും കാലം ഞാന്‍ അമ്മയുടെ മകനായിരുന്നു. .ഇപ്പോള്‍ അമ്മ എൻറെ മകളായിരിക്കുന്നു. സ്നേഹം നീ എനിക്കുള്ളിൽ നിറക്കേണമേ.....
എനിക്കെൻറെ അമ്മ നല്‍കിയ സ്നേഹം ഇരട്ടിയാക്കി തിരിച്ചു നല്‍കാന്‍
No comments:
Post a Comment