Wednesday, June 15, 2016

ഡെന്നിസ് 10

💖💖💖💖 ഡെന്നിസ്  10 💟💟💟💟💟💟

"നിനക്കയാളെ ഭയമുണ്ടോ.....? "

വഴിയരികിലെ  കോഫീ ബാറിൽ  ഇരുന്നു  ഓരോ  ചായ  മൊത്തിക്കുടിക്കുന്നതിനിടെ ഡെന്നിസ്  ചോദിച്ചു.

ശ്രുതി  അയാള്‍ക്ക്  മുഖം  കൊടുക്കാതെ
തല താഴ്ത്തി  ചായ  കുടിച്ചു  കൊണ്ടിരുന്നു.

" ഇതൊരു സാധാരണ  ഗെയിം  അല്ല.  അവനെ ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിൽ അവന്‍  നമ്മെ  ഇല്ലാതാക്കും....ഒരു  പ്രതികാരത്തിൻറെ ആവശ്യമുണ്ടോ....? "

ഡെന്നിസ്  ചോദിച്ചു  കൊണ്ടേയിരുന്നു.

ശ്രുതി  പിൻമാറാൻ തയ്യാറായിരുന്നില്ല. തന്റെ  ജീവന്‍  നഷ്ടമായാലും  ശരി. അവൾ  പൊരുതി നോക്കാന്‍  തീരുമാനിച്ചു കഴിഞ്ഞിരുന്നു.

" എനിക്കിനി ഒന്നും  നഷ്ടപ്പെടാനില്ല. ജീവിക്കാൻ  കൊതിയുണ്ടെങ്കിലല്ലേ മരണത്തെ  ഭയക്കേണ്ടതുള്ളൂ......"

ശ്രുതി  ചില്ലു ജാലകത്തിലൂടെ പുറത്തേക്ക്  നോക്കിക്കൊണ്ട്  പറഞ്ഞു.

" ഡെന്നിസ്. ........! "

അവൾ  പതുക്കെ  വിളിച്ചു.

അവൻ കപ്പിലെ ചായ  ഊറ്റിക്കുടിച്ചു മേശപ്പുറത്തു വച്ചു  സീറ്റില്‍ നിന്നെഴുന്നേറ്റു.

" ഡെന്നിസ്. ........"

ശ്രുതി വീണ്ടും  വിളിച്ചു.

"നിനക്ക്  ഭയമുണ്ടോ.......എൻറെ  കൂടെ  നിൽക്കുന്നതിൽ....?"

അവൾ  അവന്‍റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
അവൻ  പക്ഷേ  മറുപടിയൊന്നും  പറഞ്ഞില്ല. കൗണ്ടറിൽ  ചായയുടെ  പണം  കൊടുത്ത്  ബൈക്കിനടുത്തേക്ക് നടന്നു.

" ഭയമില്ലാതിരിക്കാൻ ഞാന്‍  അമാനുഷിക കഴിവുള്ള  ആളൊന്നുമല്ല...."

അവന്‍  ഹെൽമറ്റ് തലയില്‍  ഉറപ്പിച്ചു  കൊണ്ട് പറഞ്ഞു.

അവര്‍  പിന്നീട്  ഒന്നും സംസാരിച്ചില്ല. ബൈക്ക്  കൊച്ചി  ലക്ഷ്യമാക്കി  ഓടിക്കൊണ്ടിരുന്നു.

" ഹോട്ടലിൻറെ പേരെന്താണ്. ..? "

സിഗ്നലിൽ  വണ്ടി നിര്‍ത്തി  ഡെന്നിസ് ചോദിച്ചു

"ഡ്യൂ മൊൺഡെ...." അവൾ  പറഞ്ഞു.

ബൈക്ക്  ഹോട്ടലിൻറെ പാർക്കിംഗ്  ഏരിയയിലേക്കു  കടന്നു.
വലിയ  കെട്ടിടമാണെങ്കിലും ഇടുങ്ങിയ ഒരു  ഹോട്ടല്‍  ആയിരുന്നു അത്.
കാഷ്യർ ശ്രുതിയെ നോക്കി  പരിചയഭാവത്തിൽ ചിരിച്ചു.  അവൾ  ഒന്ന്  ചിരിച്ചെന്നു വരുത്തി ഡെന്നിസിൻറെ  പിന്നില്‍  നടന്നു. അവർ  ഗോവണിക്കു ചുവട്ടിലെ ഒഴിഞ്ഞ  മേശക്കരികിൽ ഇരുന്നു.

"ചിലപ്പോള്‍  അയാള്‍  നിന്നെത്തേടി ഇവിടെ  വന്നേക്കും. ...!"

" ഹേയ്. ..അയാള്‍  ശനിയാഴ്ച രാത്രി  മാത്രമാണ്  ഇവിടെ  ഉണ്ടാവുക. ....."

അവൾ പറഞ്ഞു.

"ഇതിനകത്ത് എവിടെയാണ്  ഡാൻസ്  ബാർ.....?"

ഡെന്നിസ് ചോദിച്ചു.

"മുകളിലെ  ഒരു  മുറിയില്‍ നിന്നും  ഒരു  രഹസ്യവാതിലുണ്ട്. അകത്ത്  അതിവിശാലമായ സംവിധാനമാണ്"

കാഷ്യർ അവരെ നോക്കി  ആരോടോ  ഫോണില്‍  സംസാരിക്കുന്നത് ഡെന്നിസ്  കാണുന്നുണ്ടായിരുന്നു. .

സപ്ലയർ മെനു കാർഡു  നല്‍കി.  ഡെന്നിസ്  രണ്ട്  ജ്യൂസ്  ഓർഡർ ചെയ്തു.
കാഷ്യറുടെ പരിഭ്രമവും  ആരെയോ പ്രതീക്ഷിച്ചു കൊണ്ട്  പുറത്തേക്ക്  നോക്കി ഫോണ്‍ ചെയ്യുന്നതും ഡെന്നിസ്  ശ്രദ്ധിക്കുന്നത് അയാള്‍  കണ്ടു.
ഡെന്നിസ്  അയാളെ  നോക്കി  തലയാട്ടി.

അവര്‍  ജ്യൂസ്  കഴിച്ചെഴുന്നേറ്റപ്പോഴേക്കും ഒരു  വലിയ  കാർ ഹോട്ടലിൻറെ മുറ്റത്തേക്ക്  ഒഴുകിയെത്തി.  അതില്‍  നിന്നും  ആരോഗ്യ ദൃഡഗാത്രനും സുമുഖനുമായൊരു  യുവാവ്  ഇറങ്ങി  ഹോട്ടലിലേക്കു കയറി.

അയാളുടെ  മുഖം  കണ്ടതും  ശ്രുതി   പരിഭ്രമത്തോടെ ഡെന്നിസിൻറെ  പിറകിലേക്കു മാറി.

അയാള്‍  അവർക്ക്  നേരെ  നടന്നു.

" ഹലോ  ഞാന്‍  രാജേഷ്  ജീവൻ...."

അയാള്‍  ഡെന്നിസിനു കൈ കൊടുത്തു.

" ഹലോ. ..."

ഡെന്നിസ്  പ്രതിവചിച്ചു.

" ഹായ്  ശ്രുതി  how  are you. ..? "

അയാള്‍  ശ്രുതിയെ നോക്കി മന്ദഹസിച്ചു.
" നിങ്ങള്‍ക്ക്  നേരത്തെ  പരിചയമുണ്ടോ..? "

ഡെന്നിസ്  ആശ്ചര്യത്തോടെ ചോദിച്ചു.

"പിന്നെ. ..ഞങ്ങള്‍  ഒരേ  കോളേജില്‍  അല്ലേ...... പക്ഷേ  ഇവളെ  കുറച്ചു  ദിവസമായി  കാണുന്നില്ല. ..ഇത്  നിന്നെ  കല്യാണം കഴിക്കാന്‍  പോവുന്ന  ആളാണല്ലേ.... കൺഗ്രാജ്.."

അയാള്‍  പറഞ്ഞു.

ഡെന്നിസ്  ബില്ലടക്കാൻ  കൗണ്ടറിനടുത്തേക്കു നടന്നു.  രാജേഷ്  ശ്രുതിയോട്  എന്തൊക്കെയോ  രഹസ്യമായി  സംസാരിക്കുന്നത്  അവന്‍  കണ്ടു.  അവളുടെ  മുഖം  ചുവന്നു തുടുക്കുന്നതും.
ഡെന്നിസ്  അയാളോട്  കൈവീശി  ബൈ  പറഞ്ഞു.
ശ്രുതി  ഡെന്നിസിനടുത്തേക്ക് വേഗത്തില്‍  നടന്നു വന്നു.

"അയാള്‍  എന്തു  പറയുന്നു? .."

ബൈക്ക് സ്റ്റാർട്ടു ചെയ്തു  കൊണ്ട്  അവൻ ചോദിച്ചു.

"നിന്നോട്  വിലപേശിയോ...? "

അവൻ  വീണ്ടും  ചോദിച്ചു.

" അതെ...."

"എന്താണിനി അയാള്‍ക്ക്  വേണ്ടത് ...?"

" എൻറെ  ശരീരം. അയാള്‍ക്ക് ഞാന്‍  ഒരു തവണ  കൂടി  വഴങ്ങിക്കൊടുക്കണമത്രേ...പിന്നീട്  ഒരിക്കലും  അയാള്‍  ശല്യപ്പെടുത്തില്ലെന്ന്. എനിക്ക്  നിന്നെ  വിവാഹം കഴിച്ചു  സുഖമായി ജീവിക്കാമെന്ന്...?"

" നീ  സമ്മതിച്ചോ....?."

"ഇല്ല ..ഇപ്പോള്‍  വേണമെങ്കിൽ  ഈ ബന്ധം  ഇല്ലാതാക്കാൻ  അയാള്‍ക്ക്  സാധിക്കുമെന്ന്.ഭീഷണിപ്പെടുത്തി .."

ഡെന്നിസ്  ബൈക്ക്  മുന്നോട്ടെടുത്തു.  രാജേഷിന്റെ  കാറിനു  സമീപമെത്തിയപ്പോൾ കാർ  ഡ്രൈവര്‍  കൈകാണിച്ചു  അവരെ  നിർത്തി.  ശ്രുതിയുടെ  കൈയില്‍  ഒരു  കവർ ഏൽപിച്ചു.
രാജേഷ് ജീവൻ ഹോട്ടലിൻറെ  റിസപ്ഷനിൽ നിന്ന്  അവളെ നോക്കി  കൈ വീശി.

ബൈക്ക്  വീണ്ടും  റോഡിലേക്കിറങ്ങി.

" ഇതെന്താണ്. ..?"

ശ്രുതി  ചോദിച്ചു.

" നിൻറെ  വിവാഹം  മുടക്കാൻ  ഉള്ള  വെടി മരുന്ന്. .."

ബൈക്ക്  ഒഴിഞ്ഞ  ഒരിടത്ത്  നിർത്തി  ഡെന്നിസ്  പറഞ്ഞു.

ശ്രുതി  കവറില്‍ നിന്നും  ഒരു  ചെറിയ  ഗിഫ്റ്റ്  പാക്കറ്റ്  പുറത്തെടുത്തു.

ഒരു  ഉൾഭയത്തോടെ അവൾ അതിൻറെ  പൊതിയഴിച്ചു.

ഒരാത്തനാദത്തോടെ അവൾ  അതു ഡെന്നിസിനു നല്‍കി.  അവൾ  മുഖം  പൊത്തി  വാവിട്ടു കരഞ്ഞു.

കുറെ  ഫോട്ടോകള്‍ ആയിരുന്നു അത്.  ശ്രുതിയുടെയും രാജേഷ് ജീവൻറെയും കിടപ്പറ ചിത്രങ്ങൾ. അതില്‍  ചിലത്  അർദ്ധനഗ്നവും ചിലത് പൂർണവുമായിരുന്നു.

ആ ചിത്രങ്ങൾ  ഡെന്നിസിൻറെ കയ്യില്‍  ഇരുന്നു  വിറച്ചു

Stay  tuned. ....

No comments:

Post a Comment