മാലിന്യരത്ന പുരസ്കാരം
======================
ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിക്കും തദ്ദേശ സ്വയം ഭരണ മന്ത്രിക്കും ഈ മഴക്കാലത്തു പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കൊടുക്കാൻ പറ്റുന്ന ചില അവാര്‍ഡുകൾ
1.ഓരോ ജില്ലയിലെയും ഏറ്റവും മലിനമായ 10 പഞ്ചായത്തുകൾക്ക് മലിനശ്രീ പുരസ്കാരം
നഗരസഭക്ക് മലിനകേസരി.
2. സംസ്ഥാനത്തൊട്ടാകെ വരുന്ന തിരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന പഞ്ചായത്തിന് മലിനരത്ന പുരസ്കാരം
കേരളത്തിലെ ഏറ്റവും മലിനമായ നഗരസഭക്ക് മലിനയോഗ പുരസ്കാരം നല്‍കി ആദരിക്കണം.
3. ജില്ലയിലെ ഏറ്റവും മികച്ച 10 മാലിന്യമുക്ത പഞ്ചായത്തുകൾക്ക് ആരോഗ്യശ്രീ
നഗരസഭക്ക് ആരോഗ്യ കേസരി.
4. സംസ്ഥാനത്തൊട്ടാകെ വരുന്ന തിരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ഏറ്റവും സുന്ദരമായ പഞ്ചായത്തിന് വശ്യസൗന്ദര്യ പുരസ്കാരം നല്‍കി ആദരിക്കണം.
5. മാലിന്യ നിർമാർജനത്തിൻറെ തോത് അനുസരിച്ച് പഞ്ചായത്തുകൾക്ക് സ്റ്റാര്‍ റേറ്റിങ് നല്‍കാം
അല്ലാതെ പഞ്ചായത്ത് വക അനൗൺസ്മെൻറ് കൊണ്ടോ രണ്ടു ആരോഗ്യ പ്രവർത്തകരെ പദയാത്ര നടത്തിച്ചതു കൊണ്ടോ പകർച്ചവ്യാധികൾ തടയാന്‍ ആവില്ല. താൻ ജീവിക്കുന്ന പരിസരം എത്രമാത്രം മലിനമാണെന്ന് ഓരൊ പൌരനും ബോധവും വരണം. നാണം വരണം. അപ്പോള്‍ പൊതുജനം ഇതിലേക്ക് ശ്രദ്ധ തിരിക്കും
No comments:
Post a Comment