Wednesday, June 15, 2016

ഡെന്നിസ് 13

💝💝💝💝💝 ഡെന്നിസ്13💞💞💞💞💞💞

"ഭാഗ്യത്തിനു  ചെറുതായി  മുട്ടിയതേയുള്ളൂ..സാരമില്ല  നമുക്ക്  ഡ്രസ്സ്  ചെയ്യിക്കാം..."

അയാള്‍  പറഞ്ഞു.

" കയ്മുട്ടിൽ ഇത്തിരി  തൊലി പോയതേയുള്ളൂ... "

കാറിന്റെ  ഡാഷിനു മുകളില്‍  വച്ച ബോക്സിൽ  നിന്നും  രണ്ടു  ക്ലീനെക്സ് വലിച്ചെടുത്തു കൊണ്ട്  ഡെന്നിസ്  പറഞ്ഞു.
രാജേഷ്  ജീവൻറെ  സിൽബന്ധികളുടെ വാഹനങ്ങള്‍  അവരുടെ  പിറകെ  തന്നെ  ഉണ്ടായിരുന്നു.

" പിറകില്‍ വരുന്ന ബൈക്കുകളും  കാറും  സാറിന്റെ  വണ്ടിയെ ചേസ് ചെയ്യുകയാണെന്നു തോന്നുന്നു. ...."

ഒന്നുമറിയാത്ത ഭാവത്തില്‍  ഡെന്നിസ് പറഞ്ഞു.

" തോന്നുന്നതല്ല.......ആണ്...തനിക്ക്  പേടിയുണ്ടോ.....? "

അയാളുടെ  ശബ്ദം  കനത്തിരുന്നു.

" അവരെന്തിനാണ് സാറിനെ  പിൻതുടരുന്നത്....? "

ഡെന്നിസ്  അത്ഭുതപ്പെട്ടു.

" കൊല്ലാന്‍. ...? "

ഡെന്നിസ്  ചോദ്യഭാവത്തിൽ  അയാളെ നോക്കി.

" അതൊക്കെ  നീണ്ട കഥയാണ്. ..താന്‍  ആ സീറ്റ്  ബെൽറ്റിട്....."

ഡെന്നിസ്  സീറ്റ് ബെൽറ്റ്  വലിച്ചിട്ട്  സീറ്റില്‍  അമർന്നിരുന്നു.

" നമ്മള്‍  അൽപം  സ്പീഡിൽ  പോവുകയാണ്. ...."

അയാള്‍  പറഞ്ഞു .

കാർ  റോഡിൽ  ഒന്ന്  പതിഞ്ഞതായി തോന്നി. ചക്രങ്ങള്‍  റോഡിലുരഞ്ഞ്  അവിടെ  ടയറുകൾ  കരിയുന്ന  മണം
പരന്നു.
ഒരു  കുതിപ്പോടെ കാർ  റോഡിലൂടെ  പറന്നു.  സെക്കന്‍ഡുകൾ കൊണ്ട്  അതിന്റെ  സ്പീഡോമീറ്റർ  150  കടന്നു.
അതൊരു  മുരൾച്ചയോടെ  ഹൈവേയിലേക്കു കടന്നു.
കാറിന്റെ  ടയറുകൾ നിലത്തു  തട്ടുന്നില്ലെന്നു ഡെന്നിസിനു തോന്നി.

ഹൈവേയിലെ  ക്യാമറഫ്ലാഷുകൾ മിന്നി.

ബൈക്കുകളിൽ നിന്നും  വളരെ  ദൂരം പിന്നിട്ടെന്നു ബോധ്യമായതോടെ  അയാള്‍  സ്പീഡ്  കുറച്ചു.

"ആരാണവർ....? "

ഡെന്നിസ്  ജിജ്ഞാസയോടെ വീണ്ടും  ചോദിച്ചു.

"അത്  രാജേഷ് ജീവൻറെ  ഗുണ്ടകളാണ്"

" അതാരാണ്......അവരെന്തിനാണ് സാറിനെ പിൻതുടരുന്നത്. .നിങ്ങളോടെന്താണ് അവർക്ക്  പക. ..? "

ഡെന്നിസിൻറെ  തുടർച്ചയായ  ചോദ്യങ്ങൾ  കേട്ട്  അയാള്‍  പുഞ്ചിരിച്ചു.

പിന്നെ  അയാള്‍  സ്വയം  പരിചയപ്പെടുത്തി.

"എൻറെ  പേര്  റിച്ചാർഡ്. ....."

അതു കേട്ട്  ഡെന്നിസ്  അറിയാതെ  ചിരിച്ചു  പോയി.

" താൻ  കേട്ടിട്ടുണ്ടാവും അല്ലേ. .?..."

"ഞാന്‍  കേട്ട  പേര് റിച്ചാർഡ്  എന്നല്ല. .."

"പിന്നെ. ....?"

"ഡയമണ്ട്  റിച്ചാർഡ് "

"ഹഹഹഹഹഹഹഹഹഹ.... കൊള്ളാം. ..."

" പക്ഷേ  താങ്കൾക്ക്  സ്വർണം  കള്ളക്കടത്താണെന്നാണല്ലോ  കേട്ടത്. ..."

"ഞാനും  കേട്ടു ..."

" അതു സത്യമല്ലേ. ..?"

ഡെന്നിസ് ചോദിച്ചു.

" പകുതി  സത്യം. ..പക്ഷേ  എനിക്ക്  സ്വർണത്തിൻറെ ബിസിനസ്  ഉണ്ട്. അതുപക്ഷേ  ലീഗലായിട്ടാണെന്നു മാത്രം. .."

"ഈ  രാജേഷ് ജീവനു  താങ്കളുമായിട്ടെന്താണ് ശത്രുത..."

" അവനല്ല...അവൻ  ശിശു. അവന്‍റെ അഛനാണ് പക. "

" ഇന്നു  രാജി  വെച്ച......MLA...അല്ലേ..?"

" അതെ. .ഞങ്ങള്‍  ഒരുമിച്ചായിരുന്നു ബിസിനസ്. പക്ഷേ  അയാൾക്കു  പെട്ടെന്ന്  പണം സമ്പാദിക്കണമായിരുന്നു..."

" പിന്നെ  താങ്കള്‍  എങ്ങനെ  സ്മഗ്ളർ ആയി. .."

" അതയാൾ പ്രചരിപ്പിച്ച കെട്ടുകഥ..."

"പിന്നെ  ഇപ്പോള്‍  താങ്കളെ  അപായപ്പെടുത്താൻ ശ്രമിക്കുന്നതെന്തിനാണ്....?"

"അതിപ്പോൾ പുതിയതായുണ്ടായ ഇഷ്യൂവാണ്...."

"?...?"

"സോഷ്യല്‍ മീഡിയയിൽ അയാളുടെ  മകന്‍റെ ക്ളിപ്പുകൾ ആരോ  പോസ്റ്റ്  ചെയ്തിട്ടുണ്ട് ..അവരുടെ  ചില  സ്ഥാപനങ്ങളുടെ ചിത്രങ്ങളുമുണ്ട്. അതോടെയാണ്  അയാള്‍ക്ക്  MLA സ്ഥാനം  രാജി  വെക്കേണ്ടി  വന്നത്. .."

" അതിന്...."

"അതിനു പിന്നില്‍  ഞാന്‍  അണെന്നാണവർ കരുതുന്നത് ...."

" സത്യത്തിൽ  ആരാണ്  അതിനു  പിന്നില്‍. ..?"

ഡെന്നിസ്  ഒന്നുമറിയാത്ത ഭാവത്തില്‍  ചോദിച്ചു.

"അതറിയില്ല. .. പക്ഷേ  അവരത് അർഹിക്കുന്നു.......ഞാ...."

പറഞ്ഞു  തീരുന്നതിനു മുൻപേ  കാറിന്റെ  ബാക്ക്  ഗ്ലാസ്  പിന്നില്‍  നിന്നുള്ള അടിയേറ്റ് പൊടിഞ്ഞു  വീണു. .

തൊട്ടു പിറകില്‍  ബൈക്കില്‍  ഹെൽമറ്റ് വച്ച രണ്ടു പേര്‍.  പിന്നില്‍ ഇരിക്കുന്നവൻ ഒരു  ഇരുമ്പുദണ്ഡ് വീശിക്കൊണ്ടിരിക്കുന്നു.

പക്ഷേ  കാർ  സഡൻബ്രേക്കിൽ  നിർത്തുന്നത് അവര്‍  പ്രതീക്ഷിച്ചിരുന്നില്ല. ഡിവൈഡറിൽ ഉരഞ്ഞ് ബൈക്ക്  കാറിനു  മുന്നില്‍  മറിഞ്ഞു വീണു.  കാർ  അവരെ  മറികടന്ന്  പോയി. റോഡില്‍  വീണു  കിടക്കുന്ന  ബൈക്ക് യാത്രികരെ ഡെന്നിസ്  സൈഡ്  ഗ്ലാസിലൂടെ  കണ്ടു.

കാർ  അതിവേഗത്തിൽ മുന്നോട്ടു  കുതിച്ചു.

(  will be  return )

No comments:

Post a Comment