💝💝💝💝 ഡെന്നിസ്9💟💟💟💟💟💟💟
ഡെന്നിസിൻറെ നിർദ്ദേശപ്രകാരം ശ്രുതി അവളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ മെസഞ്ചറിൽ രാജേഷ് ജീവനുമായി ചാറ്റിംഗ് ആരംഭിച്ചു. എത്ര സമർഥമായാണ് അയാള്‍ക്ക് ഒരു പെൺകുട്ടിയെ തൻറെ വലയിൽ അകപ്പെടുത്താൻ സാധിക്കുന്നതെന്ന് അവൾ അത്ഭുതപ്പെട്ടു.
മധുരമുള്ള വാക്കുകള്‍. അഭിനന്ദന പ്രവാഹങ്ങൾ..ആശംസകള്‍. അമിതമായ പുകഴ്ത്തലുകൾ. സൗന്ദര്യവർണനകൾ. ഏതൊരു പെൺകുട്ടിയും വീണു പോവുന്നത്ര മാസ്മരികമായിരുന്നു അയാളുടെ ഓരോ വാക്കുകളും.
ഡെന്നിസ് രാജേഷ് ജീവനെ കുറിച്ച് ഒരു രഹസ്യാന്വേഷണം നടത്തി.
ഭരണ കക്ഷിയിലെ പ്രമുഖ നേതാവിന്റെ മകനാണയാൾ. അഛൻ അറിയപ്പെടുന്ന ബിസിനസുകാരൻ. എതിരാളികളെ ഇല്ലാതാക്കുന്നതിൽ അസാധാരണമായ കൗശലമുള്ള ആളാണ് അഛൻ. ബിനാമിയായി നടത്തുന്ന ഡാൻസ് ബാറുകളുടെയും രഹസ്യ ചൂതാട്ട കേന്ദ്രങ്ങളുടെയും ചുമതല മകനായിരുന്നു. ഒരു പക്കാ ക്രിമിനൽ. എന്തിനും കൂടെയുള്ള അനുയായികൾ. അതി സമ്പന്നൻ. ആരെയും വശീകരിക്കാൻ കഴിയുന്ന സംഭാഷണ ചാതുരിയുണ്ടായിരുന്നു അയാള്‍ക്ക്. സ്ത്രീകള്‍ ആണ് പ്രധാന വീക്ക്നെസ്. ആഗ്രഹിച്ച പെണ്ണിനെ അനുഭവിക്കാൻ എന്തും ചെയ്യാന്‍ മടിക്കാത്തവൻ.
കൊച്ചിയിലെ പ്രധാന ഡാൻസ് ബാറിൽ എല്ലാ ശനിയാഴ്ചയും അയാള്‍ എത്തും. മദ്യപിച്ച് നൃത്തം ചെയ്ത് ആഗ്രഹങ്ങൾ തീർത്ത് അയാള്‍ ഹോട്ടല്‍ മുറിയില്‍ അന്നവിടെ തങ്ങും. പുലര്‍ച്ചെ അന്നത്തെ ഇര പോലുമറിയാതെ അയാള്‍ രക്ഷപ്പെടുകയും ചെയ്യും.
സത്യത്തിൽ അതൊരു ട്രാപ്പായിരുന്നു. ഹോട്ടല്‍ ജീവനക്കാർ അയാളുടെ അന്നത്തെ ഇരയുടെ കയ്യില്‍ ഭീമമായ ഒരു ബില്ലടക്കാൻ ഏൽപിക്കും. കയ്യില്‍ പണമില്ലെങ്കിൽ അവിടെയുള്ള ഏതെങ്കിലും കസ്റ്റമര്‍ക്കു വഴങ്ങാന്‍ നിർബന്ധിക്കും. ഒരു പ്രാവശ്യം വലയിൽ അകപ്പെടുന്നതോടെ അവര്‍ നിരന്തരം ചൂഷണം ചെയ്യപ്പെടും.
പിന്നെ പിന്നെ അവർ നല്കുന്ന പണം മോഹിച്ചു ചില പെൺകുട്ടികൾ അവരുടെ ഏജൻറുകളായി മാറും.
എതിരാളി അതിശക്തനാണ്. ഓരോ ചുവടുകളും അതീവ ശ്രദ്ധയോടെ അല്ലെങ്കിൽ പ്രത്യാഘാതം ഭീകരമായിരിക്കും.
" നാളെ നമ്മള്‍ കൊച്ചിയിലേക്കു പോവുന്നു......"
ഡെന്നിസ് പറഞ്ഞു.
ശ്രുതി അവനെ ചോദ്യഭാവത്തിൽ നോക്കി.
" അവന്‍ വരുന്ന ഡാൻസ് ബാറിൽ. രാജേഷ് ജീവനെ നേരിട്ട് കാണാന്‍. ..."
അയാള്‍ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ശ്രുതിക്ക് തോന്നി.
അവള്‍ അവൻ ആവശ്യപ്പെട്ടതുപോലെ രാജേഷ് ജീവൻറെ വലയിൽ അകപ്പെട്ട തൻറെ സഹപാഠികളുടെ ഫോണ്‍ നമ്പറുകള്‍ ഡെന്നിസിനു കൈമാറി.
ഫെയ്സ് ബുക്കില്‍ അപ്പോഴും രാജേഷ് ജീവൻറെ പ്രണയം നിറഞ്ഞ മെസ്സേജുകളും സ്റ്റിക്കറുകളും പെയ്തിറങ്ങുന്നുണ്ടായിരുന്നു. അവൾ ഇൻറർനെറ്റ് ഓഫ് ചെയ്തു.
നാളെ അയാളുമായി വീണ്ടുമൊരു കൂടിക്കാഴ്ച. ആ ചിന്ത തന്നെ അവളിലൊരു ഉൾക്കിടിലമുണ്ടാക്കി. അന്നു രാത്രി അവൾക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. രാത്രി വളരെ ദൈർഘ്യമേറിയതാണെന്നവൾക്കു തോന്നി.
.
.
.
.
...
രാവിലെ ഡെന്നിസ് ഒരു ക്രൂയിസർ ബൈക്കില്‍ വീടിനു മുന്നില്‍ എത്തി.
കോളേജില്‍ ചില പേപ്പറുകൾ ശരിയാക്കാനുണ്ടെന്നും ഒറ്റക്ക് പോവാൻ ഭയമായതിനാലാണ് ഡെന്നിസിനെ കൂടെ വിളിച്ചതെന്നും അവൾ അഛമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
കൊച്ചി ലക്ഷ്യമാക്കി ബൈക്ക് പറന്നു. ഭീതിദമായ ഒരു മാനസികാവസ്ഥയിൽ ശ്രുതി അതിന്റെ പിന്നില്‍ ഇരുന്നു.
No comments:
Post a Comment