സക്കാത്തിൻറെ കടം
====================
"എന്തിനാണുമ്മാ ഈ പള്ളിയുടെ മുന്നില്‍ നിൽക്കുന്നത്. .ആരെങ്കിലും പണം തരുമെന്ന് കരുതിയിട്ടാണോ.....?"
"അല്ല മോനേ. .. ഞാന്‍ സക്കാത്തിൻറെ കടം വീട്ടാന്‍ നിക്കുകയാണ്...."
അവര്‍ പള്ളിയില്‍ നിന്നിറങ്ങി വരുന്ന ആളുകളെ നോക്കി പറഞ്ഞു.
കണ്ടാല്‍ സമ്പന്നനെന്നു തോന്നുന്ന ഒരാളെ അവര്‍ കൈ കാട്ടി വിളിച്ചു.
അയാള്‍ എന്തൊക്കെയോ അവരോടു സംസാരിക്കുന്നത് കണ്ടു.
അവര്‍ തൻറെ കയ്യിലെ മുഷിഞ്ഞ നോട്ടുകൾ അയാളുടെ കൈയില്‍ വച്ചു കൊടുത്തു.
അവർ പിന്നെയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
അല്പം കഴിഞ്ഞ് അയാള്‍ പേഴ്സിൽ നിന്നും കുറച്ചു പണമെടുത്ത് അവർക്ക് കൊടുത്തു.
അവർ സന്തോഷത്തോടെ മുന്നോട്ടു നടന്നു പോവുന്നത് കണ്ടു.
ഞാന്‍ അയാളുടെ അടുത്തെത്തി.
" ആ സ്ത്രീ എന്താണ് നിങ്ങളോടു പറഞ്ഞത്. ....?"
" അവർ എനിക്ക് സാമ്പത്തിക പ്രയാസം ഉണ്ടോ എന്നു ചോദിച്ചു. ...?"
"ശരിയാണ്. . എൻറെ പുതിയ ബിസിനസ് സംരംഭങ്ങളുമായി ബന്ധപെട്ടു ഞാന്‍ അൽപം പ്രയാസത്തിൽ തന്നെയാണ് ......ഞാന്‍ അതെയെന്നു പറഞ്ഞു. ....."
" പിന്നീടവർ എനിക്ക് കടങ്ങള്‍ ഉണ്ടോ എന്നു ചോദിച്ചു. .....എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട്. ഞാന്‍ ഉണ്ടെന്ന് പറഞ്ഞു. ....പിന്നെയവർ കയ്യില്‍ ഉള്ള മുഷിഞ്ഞ നോട്ടുകൾ എനിക്ക് നല്കി. സാമ്പത്തിക പ്രയാസമുള്ള കടങ്ങൾ ഉള്ള ഒരാള്‍ക്ക് നല്‍കാനായി അവര്‍ മിച്ചം പിടിച്ച പണമാണത്രേ..... ഞാന്‍ അതെല്ലാം ആയതുകൊണ്ട് അവർ ആ പണം എന്നെ ഏല്പിച്ചതാണ്. ...."
അയാള്‍ തൻറെ വിലകൂടിയ കാറിൽ കയറുന്നതിനിടെ പറഞ്ഞു.
" നിങ്ങള്‍ അവർക്കെന്താണ് തിരിച്ചു നല്‍കിയത്. ..?"
ഞാന്‍ ചോദിച്ചു.
"അവർക്ക് വീട്ടിലേക്കു തിരിച്ചു പോവാൻ വണ്ടിക്കൂലി ഉണ്ടോ എന്നു ഞാന്‍ ചോദിച്ചു .....അവര്‍ക്ക് നടന്നു പോവാൻ ആണ് ഇഷ്ടം എന്നവർ പറഞ്ഞു. "
" പക്ഷേ നിങ്ങള്‍ അവർക്കെന്തോ നല്കുന്നത് കണ്ടല്ലോ. ..?"
" പറയാം. ...ഞാന്‍ അവർക്ക് 1000 രൂപ നല്‍കി. ഇത് എന്റെ സന്തോഷമാണ്. നിങ്ങൾക്കു പുതു വസ്ത്രം വാങ്ങാനും ഒരു വാഹനം പിടിച്ചു വീട്ടിലേക്കെത്താനും...."
അയാള്‍ പറഞ്ഞു.
കാർ അകന്നകന്നു പോയി. ആരാണ് ധനികന്‍ ആരാണ് ദരിദ്രനെന്നറിയാതെ ഞാന്‍ ഇപ്പോഴും ഈ പെരുവഴിയിൽ എൻറെ സകാത്ത് കയ്യില്‍ മുറുകെ പിടിച്ച് നില്ക്കുകയാണ്.
No comments:
Post a Comment