Wednesday, June 15, 2016

ഡെന്നിസ് 11

💝💝💝💝 ഡെന്നിസ്11💟💟💟💟💟💟💟

"ഇനി  ഏതു നിമിഷവും  അവന്‍  നിന്നെ  ആക്രമിച്ചേക്കും, നിന്റെ  റോൾ തല്‍ക്കാലം  അവസാനിച്ചിരിക്കുന്നു. ഫോണിലൂടെ  പരമാവധി  അയാളെ  വരുതിയിലാക്കുക...."

ശ്രുതിയെ  റെയില്‍വേ സ്റ്റേഷനിൽ  എത്തിച്ചു  ലേഡീസ്  കമ്പാര്‍ട്ട്മെൻറിൽ നാട്ടിലേക്കു  കയറ്റി  വിടുന്നതിനിടെ ഡെന്നിസ്  പറഞ്ഞു.

" ഡെന്നിസ്  നീ  സൂക്ഷിക്കണം. ..അയാള്‍  ഒരു  വിഷപ്പാമ്പാണ്......."

ശ്രുതി  അവനെ  നോക്കി  പറഞ്ഞു.

" പേടിക്കണ്ട  ഞാനും  നാളെത്തന്നെ  മടങ്ങിയെത്തും......."

ഡെന്നിസ്  പുഞ്ചിരിച്ചു  കൊണ്ട്  പറഞ്ഞു.

ട്രെയിന്‍  സ്റ്റേഷന്‍  വിട്ടതോടെ  അവന്‍  പ്ലാറ്റ്ഫോം ചാടിക്കടന്ന്  അപ്പുറത്ത്  കണ്ട  ഇൻറർനെറ്റ്  കഫേയിലേക്ക് കയറി.
കയ്യിലെ ഫോട്ടോകള്‍  എല്ലാം  തൻറെ  ഈ മെയില്‍  ഐഡിയിലേക്ക് സ്കാന്‍  ചെയ്തു. ഫോട്ടോഷോപ്പിലൂടെ  ശ്രുതിയുടെ  തല ഭാഗങ്ങള്‍  എല്ലാം  മായ്ച്ചു കളഞ്ഞു.
   ഫെയ്സ് ബുക്കില്‍  നിന്നും  രാജേഷ്  ജീവൻറെയും അയാളുടെ  റസ്റ്റോറൻറിൻറെയും ചില  പിക്ചറുകൾ ഡൗണ്‍ ലോഡ്  ചെയ്തെടുത്തു.

പിന്നീട്  അതെല്ലാം  ചേർത്ത്  ഒരു  സ്ലൈഡ് ഷോ തയ്യാറാക്കി.

"ഭാവി  എംഎല്‍എയുടെ രതിലീലകൾ പുറത്തായി  "

ഹെഡ്ഡിംഗ് കൊടുത്തു.

ഗോസിപ്പുകൾക്ക് വലിയ  പ്രചാരം  നല്‍കുന്ന  ചില  ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലേക്ക് അപ് ലോഡ്  ചെയ്തു.
യൂ ട്യൂബിൽ അപ്ലോഡ്  ചെയ്തു  സൈൻ ഔട്ട്  ചെയ്യുന്നതിനു മുൻപായി  അയാള്‍  ഫേസ്ബുക്കിലെ status  നോക്കി. താനിട്ട പോസ്റ്റ് അത്  മെല്ലെ  പടർന്നു  കയറുന്നത്  അയാള്‍  കണ്ടു.  ലൈക്കും കമൻറും  ഷെയറുമായി അത്  പടർന്നു  കത്തിത്തുടങ്ങിയിരിക്കുന്നു.

റെയില്‍വേ സ്റ്റേഷനിൽ നിന്നും  ബൈക്കെടുത്തു  പുറത്തിറങ്ങുമ്പോൾ തന്നെ  ചില  ബൈക്കുകൾ പിൻതുടരുന്നതു പോലെ  ഡെന്നിസിനു തോന്നി. 

അവന്‍  വണ്ടിയുടെ  സ്പീഡ് കൂട്ടി.

പിറകില്‍  വരുന്ന  ബൈക്കുകളും  പറക്കാന്‍ തുടങ്ങി.  സിഗ്നലിൽ  കഷ്ടിച്ചു രക്ഷപെട്ടതോടെ ഡെന്നിസ്  അവരുടെ  കാഴ്ചയില്‍  നിന്നും  മറഞ്ഞു. മറ്റു  ബൈക്കുകൾ  എല്ലാം  സിഗ്നലിൽ  അൽപനേരം  കുടുങ്ങി കിടന്നു.

പക്ഷേ  അധികദൂരം പോവാൻ  ഡെന്നിസിനു കഴിഞ്ഞില്ല. എതിരെ  വന്ന  കാര്‍  റോങ്സൈഡിൽ  കയറി   അവനെ  ഇടിച്ചു  നിന്നു.

മറിഞ്ഞു വീണ  അവന്‍റെ അടുത്തേക്കു  കാറിൽ നിന്നും  നാലു പേര്‍  നടന്നടുത്തു.

അതൊരു  ആക്സിഡൻറ്   ആയിരുന്നില്ലെന്ന് ഡെന്നിസിനു മനസ്സിലായി. 

അവന്‍  അപകടം മണത്തു.

തന്റെ ജീവന്‍  അപകടത്തിലാണ്. നടന്നു  വരുന്ന  ഒരുത്തന്റെ കയ്യില്‍  മടക്കി  പിടിച്ച കത്തി  അവന്‍  കണ്ടു.

ഡെന്നിസ്  ബൈക്ക് സ്റ്റാൻഡിൽ നിർത്തി.  റോഡിലെ ഡിവൈഡറിൽ ഇരുന്നു.

അവര്‍  അവനു  ചുറ്റും  നിരന്നു  നിന്നു.

"ആ  ഫോട്ടോസ്  എവിടെ. ...?"

അതിലൊരാൾ മുരണ്ടു.

ഡെന്നിസ്  വേഗം  ഫോട്ടോകള്‍  വച്ച കവർ അയാള്‍ക്ക്  നേരെ നീട്ടി.

അയാള്‍  അതെടുത്തു  എണ്ണം  ഉറപ്പ് വരുത്തി  കാറിനടുത്തേക്ക് നടന്നു.

" തീർത്തേക്ക്........."

തിരിഞ്ഞു നടക്കുന്നതിനിടെ അയാള്‍  കൂട്ടാളികൾക്കു നിർദ്ദേശം നല്കി.

ആ  മൂന്നു  പേരുടെ  കയ്യിലും ഓരോ  കത്തികള്‍  പ്രത്യക്ഷപ്പെട്ടു.

അവര്‍ ഡെന്നിസിനു  നേരെ  നടന്നടുത്തു.

ഒരാളുടെ  കത്തി  അന്തരീക്ഷത്തിൽ  ഉയര്‍ന്നു  താഴ്ന്നു.

" അമ്മേ. ............."

അവിടെ  ഒരാത്തനാദം മുഴങ്ങി.

കുത്തിയവൻറെ കൈ  മുറിഞ്ഞു  വായുവിൽ തൂങ്ങിയാടി. ഡെന്നിസിൻറെ  കയ്യില്‍  അവന്‍  കാട്ടില്‍ ഉപയോഗിക്കുന്ന ഒരു  വടിയുണ്ടായിരുന്നു. ബൈക്കിന്റെ  സീറ്റിനടിൽ ഒളിപ്പിച്ചു വച്ചതായിരുന്നു  അത്.  അത്  മൂർച്ചയുള്ളൊരു വാളായി രൂപം പ്രാപിച്ചിരിക്കുന്നു.

എന്താണ്  സംഭവിക്കുന്നത് എന്നറിയുന്നതിനു മുൻപു  തന്നെ  അവൻ  വാളുമായി  അവരുടെ  നേരെ ആക്രമണം  ആരംഭിച്ചു കഴിഞ്ഞിരുന്നു.

അവരുടെ  ദേഹം  ചോരയില്‍ കുതിര്‍ന്നു വരാന്‍ തുടങ്ങി. നടുവിനും കൈകള്‍ക്കും കാലിനും  ആഴത്തില്‍  മുറിവേറ്റ് അവര്‍  ആ റോഡില്‍  പിടഞ്ഞു  വീണു.

"നിന്റെ  ബോസിന്റെ  അന്ത്യമാണ് റിച്ചാർഡിൻറെ ലക്ഷ്യം. .....ജീവൻ ബാക്കിയുണ്ടെങ്കിൽ പോയി  പറഞ്ഞേക്ക്. ....."

ഡെന്നിസ്  ഒരുത്തനെ കോളറിൽ തൂക്കിയെടുത്ത് ചെവിയിൽ  മന്ത്രിച്ചു. ഒരു  തുണിക്കെട്ടു പോലെ  അയാള്‍  റോഡില്‍  കമിഴ്ന്നുവീണു.

വേദനയില്‍  പുളയുന്നതിനിടയിലും  റിച്ചാർഡ് എന്നു  കേട്ടപ്പോൾ  അവനൊന്നു നടുങ്ങിയതായി ഡെന്നിസിനു തോന്നി.

തന്നെ  പിൻതുടർന്ന ബൈക്കുകൾ ദൂരെ നിന്നും  വരുന്നത്  അവൻ കണ്ടു.

അവൻ  ബൈക്ക് സ്റ്റാർട്ടു ചെയ്തു.

അതിൻറെ മുൻചക്രം വായുവിലേക്കുയർന്നു.

മുഴങ്ങുന്ന ശബ്ദത്തോടെ  അൽപനേരം  പിൻചക്രത്തിൽ മുന്നോട്ടു  കുതിച്ചു.  പിന്നൊരു  വെടിയുണ്ട കണക്കെ  അത്  മുന്നോട്ടു  പാഞ്ഞു പോയി. ... അതിൻറെ സ്പാർക്ക് ലൈറ്റുകള്‍   ദൂരെ ഒരു  പൊട്ടു പോലെ തിളങ്ങി   പിന്നീട്  അപ്രത്യക്ഷമായി.

No comments:

Post a Comment