Wednesday, June 15, 2016

ഡെന്നിസ് 14

💝💝💝💝💝ഡെന്നിസ്14💟💟💟💟💟💟

കാർ  ഹൈവേയിലൂടെ ഒരു  വെടിച്ചില്ലു പോലെ  പറന്നു. ഡെന്നിസ്  വേഗം  സീറ്റ് ബെൽറ്റ്  ധരിച്ചു.

"സാർ. ....താങ്കള്‍ക്ക്  അവരെ  ഭയമുണ്ടോ. ....? "

ഡെന്നിസ് ചോദിച്ചു.

റിച്ചാർഡ്  അവനെ  നോക്കി  പുഞ്ചിരിച്ചു. അയാള്‍  വണ്ടി  ഹൈവേയിൽ നിന്നും  സർവീസ് റോഡിലേക്ക് കയറ്റി. അൽപദൂരം പോയപ്പോള്‍  പിന്നില്‍  നിരവധി  ബൈക്കുകൾ  വരുന്നതവൻ കണ്ടു.അവരുടെയെല്ലാം   കയ്യില്‍  വ്യത്യസ്തമായ  ആയുധങ്ങള്‍  തിളങ്ങുന്നുണ്ടായിരുന്നു.   പക്ഷേ  റിച്ചാർഡിൻറെ  മുഖത്ത് ഒരു മന്ദഹാസം  നിറഞ്ഞു നിന്നു.
അയാള്‍  വാഹനം  മറ്റൊരു  റോഡിലേക്ക് കയറ്റി. അതിനു  വീണ്ടും  വേഗം  വർദ്ധിക്കാൻ തുടങ്ങി.
മുന്നില്‍  ഒരു  ജംഗ്ഷന്‍  എത്തിയതോടെ  അയാള്‍  വേഗം  കുറച്ചു.  പിന്നില്‍  പറന്നു  വരുന്ന  ബൈക്കുകൾ  ഡെന്നിസ്  സൈഡ്ഗ്ലാസിലൂടെ കാണുന്നുണ്ടായിരുന്നു.  കാർ  ജംഗ്ഷന്‍  കടന്ന് ഒരു  നൂറു മീറ്റര്‍  അകലെ  നിന്നു.  ഒരു  16  വീൽ ടോറസ്  ലോറി  റോഡിനു  കുറുകെ  കയറി.  റോഡിനു  നടുവില്‍  അത്  ഓഫാവുകയും ചെയ്തു.  ബൈക്കില്‍  എത്തിയവർക്കു പക്ഷേ  ബ്രേക്ക്  ചെയ്യാന്‍  സമയം  ലഭിച്ചില്ല. അവ  ലോറിയിൽ  ശക്തമായി വന്നിടിച്ചു. ഇടിയുടെ  അഘാതത്തിൽ മുകളിലേക്കു  തെറിച്ച ഒരാള്‍  അവരുടെ  കാറിനു  സമീപം വീണു  പിടഞ്ഞു.  റിച്ചാർഡ്  ഒന്നും  സംഭവിക്കാത്തതു പോലെ  കാർ മുന്നോട്ടെടുത്തു. ആ  ലോറിയും  അവിടെ നിന്നും  പോവുന്നത്  ഡെന്നിസ്  കണ്ടു.

"ആ  ലോറിക്കാരൻ കാരണം  നമ്മള്‍  രക്ഷപെട്ടു  അല്ലേ. ...സർ..? "

ഡെന്നിസ് ചോദിച്ചു.

" ശരിയാണ്. ..പക്ഷേ  അത്  എന്റെ  ലോറി തന്നെയാണ്. ....."

അതു  പറയുമ്പോൾ  റിച്ചാർഡിൻറെ  ശബ്ദത്തിന് ഒരു  മുഴക്കമുണ്ടായിരുന്നു.

" റിച്ചാർഡ്  ആരാണെന്നവനറിയില്ല....."

അയാള്‍  പല്ലിറുമ്മി.

" സാർ. ...ഞാനീ  സ്റ്റോപ്പിൽ ഇറങ്ങിക്കോട്ടെ...? "

അൽപദൂരം  കഴിഞ്ഞപ്പോൾ  ഡെന്നിസ് ചോദിച്ചു.

" നീയൊന്നും കണ്ടിട്ടില്ല. ..നീയെന്നെ അറിയുകയുമില്ല......മനസിലായല്ലോ....? "
കാർ  സൈഡിലേക്ക്  ഒതുക്കിക്കൊണ്ട് അയാള്‍ പറഞ്ഞു

"ഇല്ല. ..സർ....ഞാനൊന്നും  കണ്ടിട്ടില്ല. ..എനിക്ക്  താങ്കളെ അറിയുകയുമില്ല....."

ഡെന്നിസിൻറെ  ശബ്ദം  പതറി

കാർ  അകന്നകന്നു  പോയി.

രാജേഷ് ജീവനു  ശക്തനായ  എതിരാളിയെ തന്നെ  ലഭിച്ചിരിക്കുന്നു.

അവന്‍  വെറുതെ  ചിരിച്ചു.

തുടരും.

No comments:

Post a Comment