നന്ദിയുള്ളോരടിമയായിടട്ടേ.... ഞാന്‍
==============================
നീ തന്നതാണെനിക്കന്നവും
നീ തന്നതാണെനിക്കീ പാനീയങ്ങളും
നീ അനുവാദം നല്കുന്ന നേരത്ത്
വീണ്ടുമതെല്ലാം രുചിയായ് കഴിക്കാം
അനുഗ്രഹം ഓരോന്നായ് എണ്ണിപ്പറഞ്ഞ്
നന്ദിയുള്ളോരടിമയായിടട്ടേ ഞാന്‍. ..
നീ തന്നതാണീ ജീവിതം
നിൻ അനുഗ്രഹം തന്നെയീ സുഖസൗകര്യങ്ങളും
വീടും വെളിച്ചവും വാഹനങ്ങളും
ധനവുമാരോഗ്യവും ബന്ധുജനങ്ങളും
അനുഗ്രഹം ഓരോന്നായ് എണ്ണിപ്പറഞ്ഞ് നന്ദിയുള്ളോരടിമയായിടട്ടേ. .....ഞാന്‍
അനുഗ്രഹം ഓരോന്നായ് എണ്ണിപ്പറഞ്ഞ് നന്ദിയുള്ളോരടിമയായിടട്ടേ ഞാന്‍. ...
No comments:
Post a Comment