പുകവലി
==========
ചുമ വല്ലാതെ കൂടിയതു കൊണ്ടാണ് നാരായണന്‍ ഡോക്ടര്‍ ഗണേശനെ കാണാന്‍ എത്തിയത്
"നാരായണാ ....സംഗതി പിശകാണ്.....നിങ്ങളുടെ പുകവലിയും മദ്യപാനവും നിർത്താതെ ഈ ചുമ പോവില്ല. ..അതല്ലെങ്കിൽ ഇതു നിങ്ങളേം കൊണ്ടേ പോകൂ. ......"
ഡോക്ടറുടെ ഉപദേശം കേട്ടു നാരായണനു ദേഷ്യം വന്നു.
" എടോ. ....താന്‍ പുകവലിക്കാറില്ലേ....? "
"ഉണ്ട്. ....."
"കള്ളു കുടിക്കാറില്ലേ......"
"പിന്നെന്താ ഡെയിലി രണ്ടെണ്ണം വീശും....."
"എന്നിട്ട് താനാണോ എൻറെ കുടിയും വലിയും നിർത്താൻ ഉപദേശിക്കുന്നത്......?"
" ഞാന്‍ ഇതുവരെ ചുമച്ചും കരളു കലങ്ങിയും നിങ്ങളെ കാണാന്‍ വന്നിട്ടുണ്ടോ. .....മിസ്റ്റര്‍ നാരായണന്‍ . ....? "
" ഇല്ല. ......"
" എന്നാ അപ്പോള്‍ എന്നേയും നന്നായൊന്ന് ഉപദേശിച്ചാൽ മതി. ......."
No comments:
Post a Comment