ഫ്രാന്‍സിയുടെ യാത്രകള്‍ 3
= ======================
"ഇനിയെനിക്കു കനോലി പ്ലോട്ട് കാണണം. "
കാർ തേക്ക് മ്യൂസിയം കഴിഞ്ഞയുടനെ ഫ്രാന്‍സിസ് പറഞ്ഞു.
"തേക്ക് മ്യൂസിയം കാണാന്‍ നിനക്കെന്താ താത്പര്യമില്ലാത്തത്? , " "
റഹ്മാന്‍ ചോദിച്ചു.
"അവിടെയുള്ളത് ശവങ്ങളാണ് " ".
""? ???"..........
" മരങ്ങളുടെ, ചെറുജീവികളുടെ സ്റ്റഫ് ചെയ്ത മൃതശരീരങ്ങൾ "
" അവിടെ മാത്രമല്ല എല്ലാ മ്യൂസിയങ്ങളും അങ്ങനെയാണ്. അവിടെ അന്ധന്‍മാർക്കു അനുഭവിക്കാനുള്ള കാഴ്ചകള്‍ ഒന്നുമില്ല. , റഹ്മാന്‍. ".
" ശരി എന്നാല്‍ നമുക്കോരോ ചായ കുടിച്ചാലോ? " റഹ്മാന്‍ ചോദിച്ചു.
അവൻ വെച്ചു കെട്ടിയ ഒരു തട്ടുകടക്കു സമീപം കാര്‍ പാര്‍ക്ക് ചെയ്തു.
" ചേട്ടാ രണ്ടു ചായ "
ഫ്രാന്‍സിയെ ഒരു കസേരയില്‍ പിടിച്ചിരുത്തി റഹ്മാന്‍ പറഞ്ഞു.
" കണ്ണു കാണില്ലേ " ഫ്രാന്‍സിയെ ചൂണ്ടി ചായക്കാരൻ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു.
ഇല്ലെന്നു റഹ്മാന്‍ കണ്ണടച്ചു.
"പഞ്ചസാര ഇടണോ, ഷുഗറുണ്ടോ ? ".
അയാള്‍ ഫ്രാന്‍സിയോട് ഉച്ചത്തിൽ ചോദിച്ചു.
" ചെവി കേൾക്കാം ചേട്ടാ, കണ്ണു മാത്രമേ കാണാതുള്ളൂ ".
ഗ്ലാസ് കർച്ചീഫിൽ തുടച്ചു കൊണ്ട് ഫ്രാന്‍സിസ് സൗമ്യമായി പറഞ്ഞു.
അയാള്‍ രണ്ടു ചായ അവരുടെ മുന്നില്‍ കൊണ്ടു വന്നു വച്ചു .
അയാൾ ഫ്രാന്‍സിയുടെ ചായ എടുത്ത് ഉയർത്തി അവനെ കബളിപ്പിച്ചു. അവന്‍ അല്പസമയം ഡസ്കിൽ പരതി കൈ പിൻവലിച്ചു.
" എന്താ ചേട്ടന്റെ പേര്? , "
അവന്‍ ചോദിച്ചു.
" രാമന്‍, രാമൻ കുട്ടി നായര്‍.....................നാട്ടുകാർ രാമേട്ടൻ എന്നു വിളിക്കും".
" ഓ കെ. രാമേട്ടാ നമുക്ക് എളുപ്പത്തിൽ പറ്റിക്കാൻ പറ്റുന്ന ആളുകള്‍ ആരാണെന്ന് പറയാമോ? ".
"കണ്ണു പൊട്ടൻമാരെയാണോ? "
ചായ അവൻറെ കൈയില്‍ വച്ച് കൊടുത്തു കൊണ്ട് അയാള്‍ ചിരിച്ചു.
" അല്ല "
" പിന്നെ , ആരാ ?".
" കുടുംബങ്ങളെ, കൂട്ടുകാരെ, സ്വന്തം നാട്ടുകാരെ".
" അതെന്താ അവരെ പെട്ടെന്ന് പറ്റിക്കാൻ പറ്റുന്നത്? ".
" അവർ അന്ധരായതു കൊണ്ടൊന്നുമല്ല "
"പിന്നെ ?"
"അവർ അന്ധമായി നമ്മെ വിശ്വസിക്കുന്നത് കൊണ്ട്, നമ്മള്‍ ഒരിക്കലും അവരെ ചതിയില്‍ പെടുത്തില്ല എന്ന് വിശ്വസിക്കുന്നതു കൊണ്ടു മാത്രം. "
കൈ പെട്ടെന്ന് പൊള്ളിപ്പോയതു പോലെ അയാള്‍ ഗ്ളാസിൽ നിന്നും പിൻവലിച്ചു.
" മോനേ ഞാന്‍, ഞാന്‍. .........ഞാന്‍ വെറുതെ, തമാശക്ക്, ...........മാപ്പാക്കണം. അറിവില്ലായ്മയാണ്."
അയാള്‍ ഫ്രാന്‍സിയുടെ കൈയില്‍ പിടിച്ചുകൊണ്ടു പറഞ്ഞു .
"അത് വിട് രാമേട്ടാ, ഞാനും തമാശയായെ കണ്ടിട്ടുള്ളൂ. "
റഹ്മാന് അയാളുടെ ഫ്രാന്‍സിയോടുള്ള പെരുമാറ്റം തീരെ ഇഷ്ടപ്പടുന്നുണ്ടായിരുന്നില്ല. ഇയാള്‍ക്കെന്താ അല്പം മാന്യമായി പെരുമാറിക്കൂടെ? . അവന്‍ മനസ്സില്‍ പറഞ്ഞു.
" നിങ്ങള്‍ എങ്ങോട്ടാ പോവുന്നത് "? .
ചായ കുടിച്ചതിനു ശേഷം വണ്ടിയിലേക്ക് കേറുമ്പോൾ കടക്കാരൻ അടുത്ത് വന്നു ചോദിച്ചു.
" കോഴിക്കോട്ടേക്ക് "
" അവിടെയെന്താണ്? ".
" കടലു കാണാന്‍ "
" ഹഹഹഹഹഹഹഹ. . . . . . . . "
അയാള്‍ അട്ടഹസിച്ചു ചിരിച്ചു.
" കണ്ണു കാണാത്ത ആളിതാ കടലു കാണാന്‍ പോകുന്നു. ,?"
റഹ്മാനയാളോട് പുച്ഛം തോന്നി. അവന്‍ കാറിൽ കയറി ശബ്ദത്തോടെ ഡോര്‍ വലിച്ചടച്ചു.
"രാമേട്ടൻ വരുന്നോ കടലു കാണാന്‍? "
ഫ്രാൻസിസ് ചിരിച്ചു കൊണ്ട് ചോദിച്ചു.
പെട്ടെന്ന് അയാള്‍ ചിരി നിർത്തി. അല്പ നേരം നിശബ്ദനായി. താഴേക്ക് നോക്കി നിന്നു.
.
.
.
.
.
.
.
.
" നിങ്ങള് എന്നേം കൂട്ടുമോ? "
ഒരു കൊച്ചു കുഞ്ഞിനെ പോലെ അയാള്‍ ചോദിച്ചു.
" പിന്നെന്താ, കാറിൽ ഇഷ്ടം പോലെ സ്ഥലമുണ്ട്. രാമേട്ടൻ കടലു കണ്ടിട്ടുണ്ടോ? ".
" ഇല്ല . ഇതുവരെ ആ ഭാഗ്യം ഉണ്ടായിട്ടില്ല. ".
" എന്നാ വാ ഞങ്ങളുടെ കൂടെ. "
ഫ്രാന്‍സിസ് പ്രോത്സാഹിപ്പിച്ചു.
"തുണിയൊക്കെ മുഷിഞ്ഞതാണ്, കാർ വൃത്തികേടാവില്ലേ "?
അയാള്‍ ചോദിച്ചു.
" അതൊന്നും സാരമില്ല. രാമേട്ടൻ കടയടച്ചു വാ .ഞങ്ങള്‍ക്കൊരു കമ്പനിയുമായി " .
അയാള്‍ സ്റ്റൗ ഓഫ് ചെയ്തു കടയടച്ച് കാറിന്റെ പിന്നില്‍ കേറി.
" അതേയ് രാമേട്ടാ ഞങ്ങള്‍ കടലു കാണാന്‍ പോവുകയാണെന്നു പറഞ്ഞപ്പോൾ രാമേട്ടനെന്തിനാ പൊട്ടിച്ചിരിച്ചതെന്ന് റഹ്മാനൊരു സംശയം. " ?
റഹ്മാന്‍റെ മനസു വായിച്ച പോലെ ഫ്രാന്‍സിസ് ചോദിച്ചു.
"എന്നെ കളിയാക്കിയതാണോ? ".
" ഞാന്‍ എന്തിനാ നിങ്ങളെ കളിയാക്കുന്നത്. ഇത്രയും പ്രായമായിട്ടും എനിക്കതിനു സാധിച്ചിട്ടില്ല, അപ്പോഴാണ് കണ്ണു കാണാത്ത നിങ്ങള്‍ കടലു കാണാന്‍ പോകുന്നത്. ഞാന്‍ എന്നെയോർത്തു ചിരിച്ചതാ, "
റഹ്മാന്‍ കാർ കനോലി പ്ലോട്ട് ലക്ഷ്യമാക്കി വിട്ടു.
"കണ്ണില്ലെങ്കിലും ഞാന്‍ കാണാത്ത പലതും നീ കാണുന്നുണ്ടല്ലോ ഫ്രാന്‍സിസ്. " അവന്‍ മനസ്സില്‍ പറഞ്ഞു
No comments:
Post a Comment