Tuesday, June 21, 2016

വാൽ

വാലുകൾ പലവിധം
==================
നാരായണൻ  നമ്പൂതിരി ക്കൊപ്പം
ഒരു  നാരായണന്‍  പുലയനും     
ഭാസ്കരന്‍  നായരോടൊപ്പം ...
ഒരു  ഭാസ്കരന്‍ ചെറുമനും....   
കൃഷ്ണമേനോനെപ്പോലൊരു
കൃഷ്ണൻ പറയനും
വാലുള്ളോരു  പേരു വക്കണം......

ജാതി വാലു വേണ്ടാത്തവർക്കൊരു
ജോലി  വാലു  വക്കാം. .

കുമാരനാശാരിക്കു മകന്‍
പ്ലംബർ   സതീശന്‍ ......
ഹമീദ്  ഡ്രൈവര്‍ക്കനിയൻ
മേസൺ    ഷറഫുദീന്‍  ...
അടക്കാ സെബാസ്റ്റ്യനും
കൊപ്ര  വാസ്വേട്ടനും.... 
അങ്ങനെ  വാലു വച്ചുള്ളൊരു   
പേരു വച്ചീടണം..

ജോലി വാലു  വേണ്ടാത്തവർക്കൊരു
ഡിഗ്രി  വാലു  വക്കാം. ...

രാമചന്ദ്രൻ  ബിഎ  ബിഎഡ്
ഹബീബ്  എം  എ  സിഎൽ ടി
ബാലന്‍  പ്ലസ് ടു ഫെയിൽഡ്....
കുമാരന്‍ എസ് എസ് എല്‍ സി....

അങ്ങനെ  വാലു  വച്ചുള്ളോരു
പേരു വച്ചീടണം....

നിലവിലെ  വാലൻമാർ
നിലനിന്നു  പോവട്ടെ. ..
പുതു  പുതു  വാലൻമാർ  
വന്നു  ചേർന്നീടട്ടെ ......

ഡാർവിൻറെ ചിന്തകള്‍
നിലനിന്നു  പോകുവാൻ
വാലൊന്നു ചേർത്തിടൂ
വാനരനായിടൂ  ......

No comments:

Post a Comment