Tuesday, September 11, 2018

ഡെന്നിസ് 5

💜💜💜💜💜 ഡെന്നിസ് 5 💟💟💜💛💚💖

ആനകളുടെ  വിളയാട്ടം  ശ്രുതിയെ  ശരിക്കും  പിടിച്ചുലച്ചിരുന്നു. രണ്ടു ദിവസം  അവള്‍  രാത്രി  പേടിച്ചു  നിലവിളിച്ചു. പൊള്ളുന്ന  പനിയും. രാജേശ്വരിയമ്മ നെറ്റിയിൽ  നനഞ്ഞ തുണി  വച്ചും  ചുക്ക് കാപ്പി  തയ്യാറാക്കിയും ഡെന്നിസ്  എത്തിച്ചു  കൊടുത്ത  ഇംഗ്ലീഷ്  മരുന്നുകൾ നല്‍കിയും ഉറക്കമിളച്ച്  പേരമകളെ ശുശ്രൂഷിച്ചു. മൂന്നു  നാല്  ദിവസമെടുത്തു അവൾ  പൂർവസ്ഥിതിയിലെത്താൻ. പക്ഷേ  കാടും മലയും  തന്നെ  വീണ്ടും വീണ്ടും  ക്ഷണിക്കുന്നതായി അവൾക്ക് തോന്നി.
രാജേശ്വരിയമ്മ പക്ഷേ  പിന്നീട്  അവളെ  കാട്ടിലേക്കു വിടാന്‍  തയാറായില്ല.
അവൾ  നിർബന്ധം പിടിച്ചു  കൊണ്ടേയിരുന്നു.  അവസാനം  ഡെന്നിസ്  ആദിവാസികളുടെ  കോളനിയില്‍  പോവുമ്പോൾ  കൂടെ  പോകാന്‍  അവര്‍  അനുവാദം നല്‍കി.

കാടിന്റെ  നടുവില്‍  ആയിരുന്നു  മുതുവാൻ കോളനി. നാട്ടുവാസികളുമായി വളരെ  അപൂര്‍വമായി  മാത്രമേ  അവര്‍  ഇടപഴകാറുണ്ടായിരുന്നുള്ളൂ. പക്ഷേ  ഡെന്നിസ്  നിരന്തരമായ  ശ്രമത്തിൻറെ ഫലമായി  അവരുമായി  കൂടുതല്‍  അടുത്തു.  ചിലപ്പോള്‍  അവരിലൊരാളായി അളയിൽ താമസിച്ചു. ലിപിയില്ലാത്ത ഭാഷയില്‍  അവരുമായി  സംവദിച്ചു.

രാവിലെ  അസാധാരണമായ  ശബ്ദവും  തനിക്ക്  കണ്ടു  പരിചയമില്ലാത്ത രൂപവുമുള്ള നാലു ചക്രമുള്ള  ഒരു  മോട്ടോര്‍ സൈക്കിളുമായി  ഡെന്നിസ്  എത്തി. പിന്നില്‍  രണ്ടു  ചക്രങ്ങള്‍  കൂടുതല്‍  വച്ചു  പിടിപ്പിച്ചിരിക്കുന്നു. വിചിത്രമായ  ഒരു വാഹനം.  ആറു  ചക്രമുള്ള  ഒരു കുഞ്ഞു  ട്രാക്ടർ എന്നു  വേണമെങ്കിൽ  പറയാം. പിന്നിലെ  ബോക്സിൽ  പലചരക്ക്  സാധനങ്ങളും  ചില മരുന്നുകളും മറ്റും  കുത്തി  നിറച്ചിരിക്കുന്നു .

" ഇതെന്തു വണ്ടിയാണ്. ...?"

അവൾ  കൗതുകത്തോടെ ചോദിച്ചു.

"ATV "

"എന്നു വച്ചാല്‍ .......?"

"All terrain  vehicle " ഡെന്നിസ്  പറഞ്ഞു.

"എന്നാല്‍  പിന്നില്‍  കേറിക്കോളൂ......"

ആക്സിലേറ്ററിൽ അത് മുരണ്ടു.
ശ്രുതി  ഡെന്നിസിൻറെ പിന്നില്‍  കയറി.  ഒരാള്‍ക്ക്  ഇരിക്കാവുന്ന  സീറ്റില്‍  അവര്‍  പരമാവധി  അഡ്ജസ്റ്റ് ചെയ്തു.

അവര്‍  കാടിനുള്ളിലേക്കു  കടന്നു. വഴി ചെറുതായി  ചെറുതായി വരുന്നത്  ശ്രുതി  ശ്രദ്ധിച്ചു. പക്ഷേ  വണ്ടി  അവരേയും  കൊണ്ട്  കാട്ടിലൂടെ  പറക്കുകയായിരുന്നു. അതിൻറെ മുഴങ്ങുന്ന  ശബ്ദം  കാട്ടില്‍  പ്രകമ്പനം  സൃഷ്ടിച്ചു. ഇപ്പോള്‍  വഴി വെറുമൊരു  ചവിട്ടു വഴി  മാത്രമായിരിക്കുന്നു. പിന്നീട്  അതും ഇല്ലാതായി.  ഉരുണ്ട  പാറക്കെട്ടുകൾക്കിടയിലൂടെ  അത്  ഒരു  ഉടുമ്പിനെപ്പോലെ കയറുന്നത് അവളെ ആശ്ചര്യപ്പെടുത്തി.  ചില  സമയങ്ങളിൽ   അത്  ഒരു  സൈഡിലെ വീലുകളിൽ മാത്രം  ഓടി. ശ്രുതി  ശ്വാസം വിടാതെ  ഡെന്നിസിനെ മുറുകെ പിടിച്ചു. അതൊരു  ത്രസിപ്പിക്കുന്ന യാത്ര  തന്നെയായിരുന്നു.
   വണ്ടി  ഒരു  പുൽമേട്ടിലേക്കു കയറി.  അങ്ങിങ്ങായി പലതരം മൃഗങ്ങൾ  പുല്ലു മേയുന്നതവൾ കണ്ടു.  മാൻകൂട്ടങ്ങൾ അവരുടെ മുന്നില്‍  വണ്ടിയുമായി മത്സരിച്ചോടി. ദൂരെ  കാട്ടു പോത്തുകൾ അവരെ തലയുയർത്തി  നോക്കുന്നതു ശ്രുതി  കണ്ടു. ഒരു  ആനക്കൂട്ടത്തിനിടയിലൂടെ  വണ്ടി  പറന്നു പോയപ്പോള്‍  ആണ്  അവൾ ശരിക്കും  ത്രില്ലടിച്ചു പോയത്. അവിസ്മരണീയ  യാത്ര.  താന്‍  വന്നില്ലായിരുന്നെങ്കിൽ അത്  വലിയ  നഷ്ടം  തന്നെയാവുമായിരുന്നു. അവര്‍  ഉരുണ്ട പാറക്കല്ലുകളിലൂടെ വണ്ടി  ചാടിച്ച് ഒരു  കാട്ടു ചോല മുറിച്ചു  കടന്നു. അതിലെ വെള്ളത്തിൻറെ കഠിനമായ  തണുപ്പ്  കാരണം  അവൾ അറിയാതെ  കാലുകള്‍ മുകളിലേക്കുയർത്തിപ്പോയി.
  അൽപം  ദൂരെയായി  പുകച്ചുരുളുകൾ മുകളിലേക്കുയരുന്നതവർ കണ്ടു.  ഡെന്നിസ്  വണ്ടിയുടെ  വേഗം  കുറച്ചു.  അതിൻറെ  ശബ്ദം  കേട്ടിട്ടാവണം കുറെ  കുട്ടികള്‍  എവിടെ നിന്നൊക്കെയോ അവരുടെ  സമീപത്തേക്കോടി വന്നു. പക്ഷേ അവരുടെ  നിറവും  വൃത്തിയില്ലായ്മയും എന്തോ  ശ്രുതിയിൽ അറപ്പുളവാക്കി. പക്ഷേ  ഡെന്നിസ് അവരിലൊരാളായി  മാറിക്കഴിഞ്ഞിരുന്നു.അയാൾ വണ്ടി നിര്‍ത്തി. അവരുമായി  എന്തൊക്കെയോ  സംസാരിച്ചു.  ശ്രുതിക്ക്  പക്ഷേ  ഒരക്ഷരം പോലും മനസ്സിലായില്ല.  പക്ഷേ  തന്റെ  കാര്യമാണവർ പറയുന്നത്.  അവൾ ചോദ്യഭാവത്തിൽ  ഡെന്നിസിനെ  നോക്കി.
അവൻ  ചിരിച്ചു കൊണ്ട്  അവളുടെ  കാലിലേക്കു വിരൽ ചൂണ്ടി.  അപ്പോഴാണ് അവളതു ശ്രദ്ധിച്ചത്.  തന്റെ  കാലിൽ രക്തം  ചാലിട്ടൊഴുകുന്നു. അവൾ  പേടിച്ചു നിലവിളിച്ചു.  കാലിൽ രണ്ടു  വലിയ  അട്ടകൾ തൂങ്ങി  നിൽക്കുന്നു. അവൾ  അലറി വിളിച്ചു കൊണ്ട്  ചാടാൻ തുടങ്ങി. കുട്ടികള്‍  അത് കണ്ട് പൊട്ടി ചിരിച്ചു.  ഡെന്നിസ്  വണ്ടിയില്‍ നിന്നും  ഒരു  ഉപ്പു പാക്കറ്റ്  എടുത്തു  പൊട്ടിച്ച്  അവളുടെ  കാലിൽ വിതറി.  അട്ടകൾ പൊഴിഞ്ഞു  വീണു. പാറക്കെട്ടിനടിയിലെ ഗുഹയില്‍  മറച്ചുണ്ടാക്കിയ ഒരു  അളയിലേക്ക് അവര്‍  നടന്നു. കുട്ടികള്‍  വണ്ടിയില്‍  കൊണ്ട്  വന്ന സാധനങ്ങളുമായി അവരെ പിൻതുടർന്നു.

ഡെന്നിസ് 6

💟💟💟💟💟 ഡെന്നിസ്6 💗💗💗💗💗💗

ശ്രുതി  ഡെന്നിസിൻറെ പിന്നില്‍  ആദിവാസികളുടെ  അളയിലേക്ക്  നടന്നു.വീടെന്നു  വിളിക്കാനാവാത്ത  പട്ട  കൊണ്ടും  മരക്കൊമ്പുകൾ കൊണ്ടും  മറച്ച  ചില  നിർമിതികൾ. ചില  വീടുകള്‍  പാറയുടെ  മുന്നില്‍ വച്ചു കെട്ടിയ  പന്തൽ മാത്രമാണ്. അവിടവിടെയായി  ചിലര്‍  മുറുക്കിച്ചുവപ്പിച്ച് അവരെയും  നോക്കി  ഇരിക്കുന്നുണ്ടായിരുന്നു. ഡെന്നിസ്  അവരെ  നോക്കി  എന്തൊക്കെയോ   വിളിച്ചു പറഞ്ഞു.  അവര്‍  ചുവന്ന  പല്ലുകള്‍ കാട്ടി  അവരുടെ  ഭാഷയില്‍   പറഞ്ഞു  ചിരിച്ചു.  മൂപ്പനെന്നു തോന്നിയ  ആൾ  മരക്കൊമ്പുകൾ കൂട്ടിക്കെട്ടി നിർമിച്ച  ഒരു  കട്ടിലില്‍ ഇരുന്നു ഡെന്നിസിനെ നോക്കി    വിളിച്ചു പറഞ്ഞത്  ശ്രുതിക്ക്  ഒരക്ഷരം  മനസ്സിലായില്ല.  ഡെന്നിസ്  സാധനങ്ങള്‍  അവിടെ  ഇറക്കി വക്കാൻ  ആവശ്യപ്പെട്ടു.
അവര്‍  മൂപ്പൻറെ മുന്നില്‍  ഇരുന്നു.  രണ്ടു  മുള ഗ്ലാസിൽ എന്തോ  വെള്ളം  അവര്‍ക്ക്  നേരെ  നീട്ടി.  നല്ല  ദാഹമുണ്ടായിരുന്നെങ്കിലും  ശ്രുതി  സംശയിച്ചു  നിന്നു. പിന്നെ  ഡെന്നിസ്  വാങ്ങി  കുടിക്കുന്നതു കണ്ടതോടെ  അവളും  വാങ്ങി.  നല്ല  കാട്ടു തേനിൻറെ രുചി. രണ്ടാമതു  വാങ്ങി  കുടിക്കാൻ  അവൾ  സംശയിച്ചു  നിന്നില്ല.  ഡെന്നിസ്  അവളെ  നോക്കി  ചിരിച്ചു.

  കുട്ടികള്‍  അവളുടെ  കൈ പിടിച്ചു  വലിച്ചു  കൊണ്ട്  എന്തൊക്കെയോ   പറഞ്ഞു അവളെ  നിർബന്ധിക്കുന്നുണ്ടായിരുന്നു.

" പുഴയില്‍  മീനുണ്ട്. അതു  പിടിക്കാൻ  വിളിക്കുകയാണ്. ...."

ഡെന്നിസ് പറഞ്ഞു.

അവര്‍  അവരുടെ  കൂടെ  പുഴക്കരയിലേക്കു നടന്നു.  പുഴയുടെ  മറുവശത്ത്  പുഴയുടെ  അരികിലെ മാളങ്ങളിൽ നിന്നും  വെറും  കയ്യോടെ  തന്നെ  അവര്‍  മീന്‍  പിടിക്കുന്നുണ്ടായിരുന്നു. വേറെ  ചിലര്‍  അറ്റം  കൂർപ്പിച്ച  കമ്പു കൊണ്ട്  ഒരു  പ്രത്യേക രീതിയില്‍  വെള്ളത്തിലേക്കു  കുത്തിയും  മീന്‍  പിടിക്കുന്നത്  അവര്‍  കണ്ടു.

   ആഘോഷമായി  അവരും  ആദിവാസികളുടെ ഭക്ഷണത്തിൽ പങ്കു ചേര്‍ന്നു.  ആദ്യം  അൽപം  അറച്ചുനിന്നെങ്കിലും ആ കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹത്തിന് മുന്നില്‍  ശ്രുതിയും കീഴടങ്ങി.
   ഭക്ഷണശേഷം  മൂപ്പൻ രഹസ്യമായി  എന്തൊക്കെയോ ഡെന്നിസുമായി  പതിഞ്ഞ  ശബ്ദത്തിൽ  സംസാരിക്കാൻ തുടങ്ങി. വലിഞ്ഞു മുറുകിയ ഡെന്നിസിൻറെ മുഖഭാവം  അതിന്റെ  ഗൗരവം ദ്യോതിപ്പിക്കുന്നുണ്ടായിരുന്നു. അവര്‍  വീടിനു  പുറത്തിറങ്ങി.  അവിടെയുണ്ടായിരുന്ന ആണുങ്ങളെയെല്ലാം വിളിച്ചു  കൂട്ടി.

പിന്നെ  ഒന്നിച്ച്   പുഴക്കരയിലേക്കു നടന്നു.

" നമ്മള്‍  എവിടേക്കാണ്  പോവുന്നത്. ....? "

ശ്രുതി  അങ്കലാപ്പോടെ ചോദിച്ചു.

" നീ  കഞ്ചാവ്  കണ്ടിട്ടുണ്ടോ. .....? "

ഡെന്നിസ്  ചോദിച്ചു.

" ഇല്ല. ...."

"  വാ....പുഴയുടെ  അക്കരെ  ഒരു  കഞ്ചാവ്  തോട്ടമുണ്ട്. അവിടേക്കാണ് നമ്മള്‍  പോവുന്നത്......"
അവന്‍  പറഞ്ഞു.

ആണുങ്ങള്‍  എല്ലാം  പുഴ  നീന്തിക്കടന്നു. ശ്രുതിയെ  തോളിലേറ്റി  രണ്ടു പേര്‍  പുഴക്കു കുറുകെ  നടന്നു.  തഴച്ചു വളര്‍ന്നു  നിൽക്കുന്ന  ചെടികളും പുല്ലും  വകഞ്ഞു മാറ്റി  അവര്‍  വീണ്ടും  മുന്നോട്ടു  നടക്കാന്‍ തുടങ്ങി.   മൈതാനം പോലെ  തോന്നിയ  ഒരു  സ്ഥലത്തെത്തിയതും അവരെ  ബലിഷ്ഠകായനായ മറ്റൊരു  ആദിവാസി  വഴി  തടഞ്ഞു.

  ഡെന്നിസ്  അയാളുമായി  വാക്കു തർക്കമുണ്ടായി.

പിന്നീട്  അതൊരു  ദ്വദ്ധ യുദ്ധമായി മാറി. 

ആദിവാസികൾ അവർക്ക് ചുറ്റും  ഒരു  വലയം  തീര്‍ത്തു.  എണ്ണ ചേർത്ത ഒരുതരം   കരി  ശരീരമാകെ തേച്ചു  പിടിപ്പിച്ചതുകാരണം  ഡെന്നിസിനു അയാളെ  പിടിക്കാൻ  കഴിയുന്നുണ്ടായിരുന്നില്ല.

അയാളുടെ  ശക്തമായ  താഡനമേറ്റ് അവന്‍  മറിഞ്ഞു വീണു.

  ഇരു കൈയിലും  മണ്ണു  വാരിയെടുത്ത് അവന്‍  നിവർന്നു നിന്നു. അവന്‍റെ താടിയിലൂടെ രക്തം  ഒലിച്ചിറങ്ങി.

വീണ്ടും  ചീറിയടുത്ത എതിരാളി അടുത്തെത്തിയതും ഒരു  അഭ്യാസിയെപ്പോലെ അവന്‍  മാറിക്കളഞ്ഞു. നില  തെറ്റിയ  എതിരാളിയുടെ ശരീരത്തിലേക്ക് ഒരു  വൃക്ഷത്തിൻറെ ശിഖരമെന്നോണം അവന്‍  അമർന്നു. ആ ആക്രമണത്തിൽ അയാള്‍  എഴുന്നേൽക്കും മുന്നേ ഒന്നിനു പിറകെ ഒന്നായി  ഇടിച്ചു കൊണ്ട്  ഡെന്നിസ്  അയാളെ വീഴ്ത്തി  കളഞ്ഞു.  അവര്‍  ആർപ്പു വിളികളോടെ അയാളെ  കടന്നു  മുന്നോട്ടു  കുതിച്ചു.  അൽപമകലെ തഴച്ചു വളര്‍ന്നു  നിൽക്കുന്ന  കഞ്ചാവ്  തോട്ടത്തിലേക്കു  പാഞ്ഞു  കേറി.  കുറഞ്ഞ  സമയം കൊണ്ട് തന്നെ  അവരാ  ചെടികള്‍ എല്ലാം  പിഴുതെടുത്തു. ഒന്നിച്ച്  ചേര്‍ത്ത്  തീ കൊളുത്തി. 

പെട്ടെന്ന്  ഒരു  നിലവിളിയോടെ  ഡെന്നിസിന് അരികില്‍  നിന്നിരുന്ന  ഒരു  ആദിവാസി  മറിഞ്ഞു  വീണു.  അയാളുടെ  തോളില്‍  കൂർത്ത  ഒരു മുളങ്കൊമ്പ് തറച്ചു  നിന്നിരുന്നു. ഡെന്നിസിനെ ലക്ഷ്യമാക്കി  എറിഞ്ഞ  ഒരു  കുന്തമായിരുന്നു അത്.  ആദിവാസി  വീണതും  നേരത്തെ  പ്രശ്നമുണ്ടാക്കിയവൻ അവിടെ  നിന്നും  ഓടി.  പക്ഷേ  പിറകെ  ആദിവാസികൾ ഒന്നായി  കുതിച്ചു.

മറിഞ്ഞു വീണ  ആളുടെ തോളില്‍  നിന്നും  തറച്ചുകയറിയ വടി  അവര്‍  വലിച്ചെടുത്തു. മുറിവായിൽ നിന്നും  രക്തം കുതിച്ചു  ചാടി.  ഏതെല്ലാമോ പച്ചിലകളും വേരും കല്ലില്‍  ഞെരിച്ച്  അവര്‍ മുറിവിൽ പൊത്തിപ്പിടിച്ചു.  ഒലിച്ചിറങ്ങുന്ന  രക്തം  കൊണ്ട്  തുളച്ചു കയറിയ കുന്തം  നനച്ചെടുത്തു. പിന്നീട്  അതൊരു  തെളിവെന്നോണം ഇലകളില്‍  പൊതിഞ്ഞെടുത്തു. രണ്ടു  വടികളിൽ കയർ കെട്ടി  പരിക്കേറ്റ  ആളെ  അതില്‍  കിടത്തി.  രണ്ടു പേര്‍  തോളിലേറ്റി.  വളരെ  മൂകമായി  അവര്‍  കോളനിയിലേക്കു തിരിച്ചു  നടന്നു. വഴിയിലുടനീളം അയാളുടെ  തോളിലെ  മുറിവിൽ നിന്നും  രക്തം  ഇറ്റിറ്റു  വീഴുന്നുണ്ടായിരുന്നു.

കോളനിയില്‍  സ്ത്രീകളും  കുട്ടികളുമെല്ലാം  അളക്കകത്തു കയറി  വാതിലടച്ചിരിക്കുന്നു.ഭയാനകമായ ഒരു നിശ്ശബ്ദത  അവിടെ  തളം കെട്ടി നിന്നു.

അക്രമിയായ ആളെ ഒരു  മരത്തിൽ  ബന്ധിച്ചിരിക്കുന്നു.

ആ ജനങ്ങള്‍ക്ക്  ശ്രുതിയും  ഡെന്നിസും അപരിചിതരായ  പോലെ  തോന്നി.

വടിയും  മറ്റായുധങ്ങളുമായി ഊരിലെ  പുരുഷന്‍മാർ മൂപ്പൻറെ മുന്നില്‍  കൂടി  നിന്നു.  അയാള്‍  എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നുണ്ട്.
ഡെന്നിസ്  വണ്ടി  സ്റ്റാർട്ട് ചെയ്തു  ശ്രുതിയോട്  പിന്നില്‍  കയറാന്‍  പറഞ്ഞു.  അവര്‍  അവിടെ  നിന്നും  തിരിച്ചു  പോരുമ്പോൾ പിന്നില്‍ നിന്നും  ഒരാത്തനാദം മുഴങ്ങി.

"എന്താണത്.......?

ശ്രുതി  ചോദിച്ചു.

" ചതിയുടെ  ശിക്ഷ  മരണമാണ്. ......."

അവന്‍  പതുക്കെ  മന്ത്രിച്ചു.

പടിഞ്ഞാറ്  സൂര്യന്‍  അസ്തമിച്ചു  തുടങ്ങിയിരിക്കുന്നു.  ഡെന്നിസ്  വണ്ടിയുടെ വേഗം  വർദ്ധിപ്പിച്ചു .

പിന്നീട്  കുറച്ചു  നേരത്തേക്ക് അവര്‍  ഒന്നും സംസാരിച്ചില്ല. ശ്രുതി  ഗാഢമായ  എന്തോ  ചിന്തയില്‍  വീണത് പോലെ  തോന്നി.

" ചതിയുടെ ശിക്ഷ  മരണമാണ്  അല്ലെ  ഡെന്നിസ്. .?...."

ശ്രുതി  ചോദിച്ചു.

"അത്  ആദിവാസികൾക്ക്..... "

വണ്ടി  നാട്ടുവഴിയിലേക്കു തിരിച്ചു  കൊണ്ട്  അവൻ  പറഞ്ഞു.

" അല്ല. ..ചതിയുടെ  ശിക്ഷ മരണമാണ്. ...

"ചതിയുടെ ശിക്ഷ മരണം  തന്നെയാണ്. "

അവൾ  പിറു പിറുത്തു.

തുടരും

ഡെന്നിസ് 1

♡♡♡♡♡ഡെന്നിസ് ♥♥♥♥♥♥♥
================================

അതിരാവിലെ     മുറ്റത്ത്  ഒരു  കാർ  വന്നു നിന്നപ്പോൾ രാജേശ്വരിയമ്മ അതിശയിച്ചു.

"ഇതാരാണപ്പാ ഇത്ര  രാവിലെ  നമ്മടെ  വീട്ടിലേക്ക്"

കാറിൽ നിന്നും  രഘുനാഥനിറങ്ങി.

"ഇതെന്താ രഘുനാഥാ നിനക്ക് വഴി  തെറ്റിയാ...?."

അയാളെ കണ്ട പാടെ  അവര്‍  ചോദിച്ചു.
ആ ചോദ്യം  അയാള്‍ക്ക്  ഇഷ്ടപ്പെട്ടില്ല.
അയാള്‍  നീരസത്തോടെ ചിറിയൽപം കോട്ടി  പിന്നില്‍ നിന്നും  കാറിന്റെ  ഡിക്കി തുറന്ന് അതിലെ  പെട്ടിയും  ബാഗുമെല്ലാം പുറത്തേക്കെടുത്തു വച്ചു.

"അതുശരി നീയിവിടെ  കൂടാൻ  വന്നതാണോ. ..?  എന്താപ്പോ  നിൻറെ  വരവിന്റെ  ഉദ്ദേശ്യം. ....? "

അവർ  അടിച്ചു  വാരിക്കൊണ്ടിരുന്ന ചൂൽ കയ്യില്‍  കുത്തി  റെഡിയാക്കിക്കൊണ്ട് ചോദിച്ചു.

"ഞാന്‍  സ്വത്തിൽ  എൻറെ  ഭാഗം  ചോദിച്ചു  വന്നതാമ്മേ ....എന്തേ  നിങ്ങക്ക്  ഇഷ്ടമായില്ലേ...? "

അയാളും  വിട്ടു കൊടുത്തില്ല.

"സ്വത്തോ.....നിനക്കോ.... അതിനെന്നെ ചിതയിലെടുത്തു വെക്കേണ്ടി വരും. ..? "

"അതു കഴിഞ്ഞേ ഞാന്‍  പോവുന്നുള്ളൂ...."

"സ്വന്തം  തള്ള ചാവുന്നതും കാത്തിരിക്കുകയാണെന്ന് അല്ലേ.... നിനക്കവളേം കൂടെ  കൂട്ടാര്ന്നില്ലേ  ....? "

"ആരെ.....?"

"ആ നസ്രാണിപ്പെണ്ണിനെ.....?"

"ദേ  അമ്മേ നിങ്ങളു പറേന്ന  കേട്ടാ തോന്നും  ഞാനെന്റെ  ഇഷ്ടത്തിനങ്ങു കെട്ടിയതാണെന്ന്...? "

അയാള്‍ക്ക്  ദേഷ്യം വന്നു.

"അല്ല , ഞാന്‍  പറഞ്ഞിട്ടാണല്ലോ നീയവളെ പ്രേമിച്ചു  നടന്നത്. ?.."

"അല്ല. ... അതല്ല. ..എന്നാലും  കല്യാണം കഴിക്കാന്‍  പറഞ്ഞത്  അമ്മ  തന്നെയല്ലേ. .? "

"പിന്നെ  അതിൻറെ  കണ്ണീരു  വീണ  പാപം  കൂടെ  ഞാന്‍  ഏൽക്കണോ...? നീയെന്തിനാണിപ്പോ  പെട്ടീം കെടക്കേമൊക്കെയായിട്ട് ഇങ്ങോട്ടെഴുന്നള്ളിയത്  അതുപറ  ആദ്യം. .? "

"ഞാനല്ല  ശ്രുതിയാണ് അമ്മയുടെ കൂടെ  താമസിക്കുന്നത്....?"

" എന്നിട്ടവളെവിടെ....?"

"അവളു  കാറിനകത്തുണ്ട്......"

" കാറിനകത്തോ....എന്നിട്ടവളെന്താ പുറത്തിറങ്ങാത്തത്....അവൾക്കിപ്പോ ക്ലാസില്ലേ....?"

അവർ  കാറിന്റെ  ബാക്ക് ഡോർ തുറന്നു.

ശ്രുതി  കാറിന്റെ  ബാക്ക് സീറ്റില്‍  കണ്ണടച്ചു  കിടക്കുകയാണ്.  അമ്മമ്മയെ കണ്ടതോടെ  അവളുടെ  സങ്കടങ്ങൾ  കണ്ണുനീരായി പെയ്തിറങ്ങി.
അവൾ  അമ്മമ്മയുടെ തോളിലേക്കു  ചാഞ്ഞു  ഏങ്ങിയേങ്ങി  കരഞ്ഞു.

മുഷിഞ്ഞ  അവളുടെ  വസ്ത്രങ്ങളും  വാടിക്കരിഞ്ഞ മുഖവും  പാറിപ്പറന്ന തലമുടിയും  രാജേശ്വരിയമ്മയെ അത്ഭുതപ്പെടുത്തി.

" എന്തു കോലമാ  മോളേ   ഇത്. ..എന്താ  എൻറെ  കുട്ടിക്കു പറ്റീത്... എന്താ  രഘുനാഥാ എൻറെ  മോൾക്ക്......?"

അവർ  അവളുടെ  തലമുടിയിൽ വിരലോടിച്ചു കൊണ്ട്  ചോദിച്ചു.

"അതൊക്കെ  അവളു  സാവകാശം  അമ്മയോടു  പറഞ്ഞോളും.  ദേ  ഈ പെട്ടീം  ബാഗുമെല്ലാം  എടുത്തു  അകത്തേക്ക്  വച്ചോ...ഞാന്‍  തിരിച്ചു  പോവുകയാ. ....."

"അപ്പോ  നീ  വീട്ടിലേക്കു  കേറുന്നില്ലേ....?"

" ചെന്നിട്ടൊരുപാട് പണിയുള്ളതാണമ്മേ..... ഇപ്പോള്‍  തന്നെ  ഒരുപാട്  വൈകി........."

"പെറ്റതള്ളേടടുത്ത്  ഒരു ദിവസം  പോലും നിൽക്കാൻ  പറ്റാത്തത്ര തിരക്കായല്ലേ  മോനെ. ......?"

" അതോണ്ടല്ലമ്മേ   ഞാന്‍  വരാം. ..കുറച്ചു ദിവസം  ലീവ്  കിട്ടുമോന്ന്  നോക്കട്ടെ. ...."

രഘുനാഥൻ ഡിക്കി  താഴ്ത്തി  കാറിൽ കയറി.

" ഒരു  ചായയെങ്കിലും കുടിച്ചേച്ചു പോടാ. ......! "

" ഇല്ലമ്മേ  ഞാന്‍  വരാം. ...."

അയാള്‍  കാർ സ്റ്റാർട്ടാക്കി.

" പിന്നെ  അമ്മേ അവളെയൊന്നു ശ്രദ്ധിക്കണം. ... എന്നാല്‍  ശരി. ."

അയാള്‍  കാർ മുന്നോട്ടെടുത്തു .
കാർ  അകന്നകന്നു പോകുന്നതും  നോക്കി  അവർ  നിന്നു.
ശ്രുതി  അപ്പോഴും  അവരുടെ  തോളില്‍  തല ചായ്ച്ചു  കരയുന്നുണ്ടായിരുന്നു.  അവര്‍  അവളുടെ  തലമുടിയിലൂടെ വിരലോടിച്ചു  കൊണ്ട്  അവളെ  ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

[തീർന്നില്ല ]

Thursday, August 30, 2018

മാന്ത്രിക വിരൽ 7

മാന്ത്രിക വിരൽ  7
===================
🏊🏊🏊🏊

Final Part

"ഇനി ഇവിടെ ഈ കാലത്ത് ഈ രാജ്യത്ത് താമസിച്ചു കൂടെ....?"

ഭാഷയറിയുന്ന വൃദ്ധന്റെ ശബ്ദം കേട്ടാണ് വിപിൻ പ്രജ്ഞയിൽ നിന്നുണർന്നത്.

അവൻ ചിന്തയിലാണ്ടു.

നാട്, വീട്, ആധുനികമായ സൗകര്യങ്ങൾ , വീട്ടുകാർ,...

"ഇല്ല ... എനിക്ക് തിരിച്ചു പോവണം..... ഇത് എന്റെ കാലഘട്ടമല്ല..."

"താങ്കൾക്ക് ഒരായിരം കൊല്ലം ചിലപ്പോൾ ജീവിക്കാനായേക്കും... "

വൃദ്ധൻ വീണ്ടും പറഞ്ഞു.

വിപിൻ മറുപടി ഒന്നും പറയാതെ നിശബ്ദനായി.

ഒരു പക്ഷെ ശരിയായിരിക്കാം...

സുദീർഘമായ ഒരായുസ്.

പക്ഷെ... ഞാൻ .....

ഞാൻ ഇവിടെ ഏകനാണ്..

ഇവരിൽ നിന്നും തികച്ചും വ്യത്യസ്തനായ ഒരു ജീവി.

തിരിച്ചു പോവണം....

പക്ഷെ എങ്ങനെ...

വിചിത്രമായ അതിലുപരി ദീർഘമായ ഒരു യാത്രയിലൂടെയാണ് താനിവിടെ എത്തിയത്..

എങ്ങനെയാണ് എനിക്ക് തിരിച്ച് പോവാനാവുക.

അവൻ നിരാശനായി.

" നീ ഇവിടെ നിന്നും തിരിച്ചു പോവാൻ ഇഷ്ടപ്പെടുന്നുണ്ടോ. ......? "

മട്ടുപ്പാവിൽ നിന്നയാള്‍  വിളിച്ചു ചോദിച്ചു. അയാൾക്ക് സമീപം ആ വൃദ്ധനുമുണ്ടായിരുന്നു.

" അതേ. .......എനിക്ക്  തിരിച്ചു പോവണം. ..........സഹായിക്കണം "

അവന് മറുപടി ‍ പറഞ്ഞു.

അകത്ത് വീണ്ടും സഭ സമ്മേളിക്കപ്പെട്ടു.

വ്യത്യസ്തമായ  വസ്ത്രവും തലപ്പാവും ധരിച്ച ചിലർ രാജാവുമായി ദീർഘമായ സംഭാഷണത്തിൽ ഏർപ്പെട്ടു.

നിലത്ത് ദീർഘമായ കള്ളികളും വളയങ്ങളും സൂചകങ്ങളും വരച്ച് അവർ എന്തൊക്കെയോ കണക്ക് കൂട്ടുകയാണ്.

അതെ.

അവര്‍  അവനെ യാത്രയാക്കുന്നതിനായി ഒരുങ്ങാൻ തുടങ്ങിയിരിക്കുന്നു

മുറ്റത്ത്  വലിയ  ചതുരക്കളങ്ങൾ വരച്ച്  അവരെന്തൊക്കെയോ വീണ്ടും വീണ്ടുംകണക്ക് കൂട്ടൽ നടത്തി, കൃത്യത വരുത്തി.

ചർച്ചകൾ  അവസാനിച്ചിരിക്കുന്നു.

വിപിനെ തോളിലേറ്റി ഒരാള്‍ മുന്നില്‍ കടൽ ലക്ഷ്യമാക്കി നടന്നു.

പിന്നില്‍ പുതിയ രാജാവും ആ ജനങ്ങളും.

അവര്‍ കടൽ തീരത്തെത്തി.

സൂര്യന്‍ അസ്തമിക്കുന്നത് ക്ഷമയോടെ കാത്തിരുന്നു.

സൂര്യന്‍ ചുവന്ന ഗോളമായി കടലില്‍ മറഞ്ഞു.

കടൽ കൂടുതല്‍ ഇരമ്പിയാർക്കുന്നു.

ആളുകള്‍ പിരിഞ്ഞു പോയിത്തുടങ്ങുന്നത് വിപിന്‍ ഭയത്തോടെ തിരിച്ചറിഞ്ഞു.

ദൂരെ കടലിൻറെ അറ്റത്ത് വെളിച്ചത്തിൻറെ ഒരു  നേർരേഖ  തെളിഞ്ഞു വന്നു.

കാണെ കാണെ അതു  വലുതായി തുടങ്ങി.

പൂർണചന്ദ്രനാണതെന്നവനു മനസ്സിലായി.

അവിടമാകെ നിലാവ് പരക്കാൻ തുടങ്ങി.

ഒരു  വലിയ  ഫുട്ബാള്‍  മൈതാനം  പോലെ  ചന്ദ്രന്‍  ഉയര്‍ന്നു  വരുന്നത്‌  വിപിന്‍  അത്യദ്ഭുതത്തോടെ നോക്കി നിന്നു.

അത്  ഭൂമിയുമായി വളരെ  അടുത്താണെന്നവനു തോന്നി.

സൂക്ഷിച്ചു നോക്കിയാൽ   ചന്ദ്രനിലെ പാറക്കെട്ടുകളും മല മടക്കുകളുമെല്ലാം നഗ്ന നേത്രങ്ങൾ കൊണ്ട്  കാണാനാവുന്ന ഒരു  അത്യപൂർവ കാഴ്ച.

കൂടെ  വന്നവരിൽ ഒരാള്‍  ഒഴികെ ബാക്കിയെല്ലാവരും പിരിഞ്ഞു  പോയിക്കഴിഞ്ഞിരിക്കുന്നു.

അയാള്‍  ആ മണൽപരപ്പിൽ ചതുരക്കളങ്ങൾ  വരച്ച്  കണക്ക്  കൂട്ടലുകൾ നടത്തി ഒരു  വലിയ  സ്ഫടിക ഗോളം ഓരോ  കളത്തിലും മാറി മാറി  ഉരുട്ടി  വച്ചു  നോക്കുന്നു.

ചന്ദ്രന്‍  പൂർണമായും  ഉദിച്ചുയർന്നു കഴിഞ്ഞു.

ആകാശത്ത്  ഒരു വെളുത്ത  മൈതാനം  പോലെ അതൊഴുകി വരികയാണ്.

തിരമാലകള്‍  ശക്തി കുറഞ്ഞു  കുറഞ്ഞു  വന്നു. 

പിന്നെ  അവ നിശ്ചലമായി.

കടൽ ഒരു  തടാകം  പോലെ  അൽപസമയം  നിശ്ചലമായി  കിടന്നു.

അയാള്‍  വേഗത്തില്‍  സ്ഫടിക ഗോളത്തിൽ ഒരു  ഭാഗം  ബോൾ ഐസ്ക്രീം  കപ്പ്  പോലെ തുറന്നു.

പിന്നെ വിപിനെ  പൊക്കിയെടുത്ത് അതിനകത്തിരുത്തി.

താനതിനകത്ത് ഒട്ടിപ്പോയതായി അവനു തോന്നി.

അയാള്‍  അതിൻറെ അടപ്പിട്ടു.

പിന്നെ  ഒരു  നീല മഷി  അതിനു മുകളില്‍  ഒഴിച്ചു. അതില്‍ നിന്നും  ഒരു തുള്ളി അകത്തേക്ക്  ഊറി വന്നു അവൻറെ  തോളിലേക്കുറ്റി വീണു.

പിന്നീട്  അയാള്‍  ആ ഗോളം  അലയടങ്ങി ശാന്തമായി നിൽക്കുന്ന  വെള്ളത്തിലേക്കിറക്കി.

ഗോളം  പതുക്കെ  പതുക്കെ  മുന്നോട്ട്  ചലിക്കാൻ തുടങ്ങി.

അല്ല. .കടലില്‍  തിര വീണ്ടും  രൂപപ്പെടുകയാണ്. .........

ചന്ദ്രന്‍  ഒരു വലിയ  പന്തൽ പോലെ  തലക്കു മുകളില്‍ എത്തിയിരിക്കുന്നു.

കടൽ കരയില്‍ നിന്ന്  പിൻവാങ്ങുകയാണ്........

അത്  കിലോമീറ്ററുകളോളം പിറകോട്ട് പോയി.

ആ സ്ഫടിക ഗോളത്തിൻറെ വേഗം  വർദ്ധിക്കാൻ തുടങ്ങി. കടൽ  ജലം  മൊത്തമായി  മുകളിലേക്കുയരാൻ തുടങ്ങി.

പത്തുനില കെട്ടിടത്തിൻറെ ഉയരത്തിൽ അത്  അറ്റം കാണാന്‍  കഴിയാത്ത  ഒരു ജലമതിൽ തീർത്തിരിക്കുന്നു.

അത് വേലിയേറ്റം  ആയിരുന്നോ. .............?

ചന്ദ്രന്റെ  ആകർഷണം കൊണ്ട്  വെള്ളം  മുകളിലേക്കു  വലിച്ചെടുക്കപ്പെടുന്നതാണോ......?

താനും  താനകപ്പെട്ട ഗോളവും ആ ജലമതിലിൻറെ ഏറ്റവും  മുകളില്‍  ഒഴുകി  നടന്നു.

ഒരുവേള  താൻ ചന്ദ്രനിലേക്കുയർത്തപ്പെടുമോയെന്നവനു തോന്നി.

അതൽപസമയം നീണ്ടു നിന്നു.

ഗോളം  വീണ്ടും  മുന്നോട്ടു  ചലിക്കാൻ തുടങ്ങി.

അതൊരു സുനാമി തിരയായി കര ലക്ഷ്യമാക്കി  കുതിക്കുകയാണ്  കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍  ഗോളം തിരയോടൊപ്പം പറന്നു.

ഒരു  വെടിയുണ്ട കണക്കെ  അത്  കരയിലേക്ക്  പറക്കുകയാണ് ....

കരയില്‍  ഒരു  വലിയ  തുരങ്കത്തിലേക്കത് പറന്നു  കയറി.

അതിനകത്ത്  വേഗത്തില്‍  മുന്നോട്ടുരുണ്ടു.

അത്  താൻ  താഴേക്ക്  വന്ന  നാഗങ്ങളുടെ മാളം തന്നെയായിരുന്നു.  ആ വലിയ  സർപ്പം  പത്തി വിടർത്തി  നിന്നിടത്ത് ഗോളം വട്ടം  കറങ്ങി.

ആ തുരങ്കങ്ങൾ എല്ലാം  ശൂന്യമായിരുന്നു.

ഇനി  മുകളില്‍  എങ്ങനെ  എത്തും.

അവന്  ആകാംക്ഷ വർദ്ധിച്ചു.

അവര്‍ക്ക്  പിറകെ  കടൽ  വെള്ളം  ഇരമ്പിയാർത്തു വന്നു. ഗോളം വെള്ളത്തോടൊപ്പം മുകളിലേക്കുയരാൻ തുടങ്ങി. അതിനു  വളരെ ദൂരം  താണ്ടാനുണ്ടായിരുന്നു.

വിപിന്‍ മുകളില്‍      അങ്ങുദൂരെ  വെളിച്ചത്തിൻറെ ഒരു കണിക  കണ്ടു.

ക്രമേണ  അതു  വലുതാവാൻ തുടങ്ങി.

മുകളില്‍  ആകാശം  അവന്‍  വ്യക്തമായി കണ്ടു. 

താന്‍  ആ കുഴിക്കു മുകളില്‍  എത്തിയിരിക്കുന്നു.

ഗോളത്തിൻറെ  അടപ്പ് തനിയെ  തുറന്നു.  അവൻ കരയിലേക്ക്  ചാടി.

വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന തന്റെ  വാഹനം  അവന്‍  കരയിലേക്ക്  വലിച്ചു  കയറ്റാൻ  ശ്രമിച്ചു. 

പക്ഷേ  അതിൻറെ  ഭാരം  അവനു  താങ്ങാന്‍ കഴിയാത്തതായിരുന്നു.

പെട്ടെന്ന് കുഴിയിലെ വെള്ളം  താഴ്ന്നു  തുടങ്ങി. 

ആ ഗോളം  അൽപനേരം  മുകളില്‍  കറങ്ങി.  പിന്നെ  വെള്ളത്തോടൊപ്പം  താഴെ  അപ്രത്യക്ഷമായി.

വിപിന്‍റെ ശരീരത്തിലേക്ക്  മഴത്തുള്ളികൾ വീണപ്പോള്‍  അവന്‍  ഓർമ്മകളിൽ നിന്നും  ഉണര്‍ന്നു.  തന്റെ  ദേഹത്തുണ്ടായിരുന്ന നീലമഷി ആ മലവെള്ളത്തിൽ  ഒലിച്ചിറങ്ങി അപ്രത്യക്ഷമാവുന്നതവൻ കണ്ടു.  ബൈക്ക്  സ്റ്റാൻഡിൽ നിർത്തി  ശരതും വിപിനും  വീടിന്റെ  ഉമ്മറത്തേക്ക് ഓടിക്കയറി.

"ഞങ്ങൾ കരുതിയത് ഈ വെള്ളപ്പൊക്കത്തിൽ  നീ മരിച്ചു പോയിക്കാണുമെന്നാണ്......

നീ എവിടെയായിരുന്നു.......?

ശരത് വീണ്ടും ചോദിച്ചു.

ഏതെങ്കിലും ക്യാമ്പിൽ ആയിരുന്നോ..?

എവിടെയായിരുന്നു എന്നാണ് ഞാൻ ഇവനോട് പറയുക......

ആർക്കാണ് എന്റെ ദീർഘമായ യാത്ര വിശ്വസിക്കാനാവുക...

വിപിൻ നിസഹായതയോടെ  ശരതിനെ നോക്കി.

-----ശുഭം -----

ജാഫർ  വണ്ടൂർ