Wednesday, June 15, 2016

ങ്ഹാ അതൊക്കെ ഒരു കാലം

ങ്ഹാ  അതൊക്കെ ഒരു കാലം
===========================

പണ്ട്  ഞാന്‍  SSLC പഠിക്കുന്ന കാലം.
റിസള്‍ട്ട് വന്ന  ദിവസം  ഞാന്‍  പതിവുപോലെ  രാവിലെ  മൂടിപ്പുതച്ചു  കിടന്നുറങ്ങുകയായിരുന്നു.
പെട്ടെന്ന്  വീടിന്റെ മുറ്റത്ത്  ആകെ വാഹനങ്ങളും  ബഹളവും  പോലീസും.
ഞാന്‍  ഒന്നും  നോക്കിയില്ല.  പിറകു വശത്തെ വാതില്‍ തുറന്നു  ഒറ്റയോട്ടം.
പിന്നിൽ  സകലമാന  നാട്ടുകാരും പോലീസും.
ഓടി  ഓടി  ഞാന്‍  തളര്‍ന്നു.
ലവന്‍മാരെല്ലാം കൂടി  എന്നെ  എടുത്തു  തോളിലേറ്റി. ..ശ്ശോ. .....ആലോചിക്കുമ്പം ദേ  ഇപ്പഴും  രോമം എഴുന്നു നിൽക്കുന്നു.
എന്താ  സംഗതി. ....?
എനിക്കൊന്നും മനസ്സിലായില്ല.

വീടിന്റെ മുറ്റത്ത്  പ്രധാനമന്ത്രീം മുഖ്യമന്ത്രീം മറ്റു  സകല  പ്രധാനികളും എന്നെയും  കാത്തു  നിൽക്കുന്നു.

ചരിത്രത്തിൽ ആദ്യമായി  100 %  മാർക്കു വാങ്ങി  SSLC ജയിച്ച  ഏക  വിദ്യാർഥി  ഞാനാണത്രേ........

ഹോ. ....ആലോചിച്ചിട്ട് ദേ  ഇപ്പഴും രോമം എഴുന്നു നിൽക്കുന്നു.

പിന്നെ  ഓരോ  തവണയും  പരീക്ഷക്ക്  പോവുമ്പോൾ  നാട്ടുകാരു പറയും

"ഇനിയും  ഞങ്ങള്‍ക്ക്  ഓടാന്‍  വയ്യ. .ഒന്നു രണ്ടുത്തരം തെറ്റിച്ചെഴുതിക്കോണം......"

എന്താ ല്ലേ ആരും വിശ്വസിക്കൂല്ല

ങ്ഹാ. ...അതൊക്കെ ഒരു കാലം.

No comments:

Post a Comment