Wednesday, June 15, 2016

ഫ്രാന്‍സിയുടെ യാത്രകള്‍ 1

ഫ്രാന്‍സിയുടെ യാത്രകള്‍  1
======================

"ഹലോ  റഹ്മാന്‍ "

"യാ  ഫ്രാന്‍സീ  പറ "

" നീ നാളെ കാലിക്കറ്റ് പോവുന്നുണ്ടോ?  "

"നിർബന്ധമില്ല, എന്നാലും നിന്റെ ആഗ്രഹമല്ലേ, നമുക്കു പോവാം .

"രാവിലെ നിന്നെ വന്നു പിക്ക് ചെയ്തോളാം "

" ഓ കെ.  നീ  ചുങ്കത്തറ വീട്ടിലേക്കു വരണം,  ഞാന്‍  ഭാര്യാവീട്ടിലാണ്,  നിനക്കു വീടറിയില്ലേ? , നമുക്ക് എപ്പോഴാണ് പുറപ്പെടേണ്ടത്? "

"ഉം. .    നമുക്കൊരു 8 മണിക്ക് പോവാം. എങ്കിലേ നിനക്ക് ടൗണിലെ തിരക്കു മനസിലാവൂ ".

" ഓ കെ. എന്നാല്‍  നാളെ രാവിലെ കാണാം, ഗുഡ് നൈറ്റ്‌. "

"  ഓ കെ. ഗുഡ് നൈറ്റ്‌. "

================= ================

" ദാ വരുന്നു "

റഹ്മാന്‍ കാർ നിർത്താതെ ഹോണടിച്ചപ്പോൾ ഫ്രാന്‍സിസ് വിളിച്ചു പറഞ്ഞു.

"ഇത്ര ദൂരമൊന്നും ഇത് വരെ യാത്ര ചെയ്യാത്ത ആളാണ്, ശ്രദ്ധിക്കണം "

കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു പറഞ്ഞത്‌ മേരിയാണ്.

ഫ്രാൻസിസിൻറെ ജീവിതചിത്രം തന്നെ മാറ്റി വരച്ച, അവനെപ്പോഴും പറയുന്ന, അവൻറെ സ്വന്തം ഭാര്യ.

"എന്നാ  വേണ്ട  മേരീ, ഞാന്‍ കൊണ്ടു പോവുന്നില്ല "
റഹ്മാന്‍ മറുപടി പറഞ്ഞു.

" ഹേയ് അതു കൊണ്ടല്ല.  ഒരാഴ്ചയായി കാലിക്കറ്റ് പോവാനുള്ള തയാറെടുപ്പായിരുന്നു, വഴിയിലുള്ള സ്ഥലങ്ങള്‍, കാഴ്ചകള്‍ എല്ലാം ബൈഹാർട്ടാക്കി വച്ചിട്ടുണ്ട്, "

"അത് കൊള്ളാമല്ലോ .
അപ്പോള്‍  വഴി  പിഴച്ചു പോവില്ല "

റഹ്മാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

"അല്ലെങ്കിലും എനിക്കിതു വരെ വഴി പിഴച്ചതായി നിനക്കറിയാമോ? " ഫ്രാന്‍സിസ് ചോദിച്ചു .

അവന്‍ മുൻ സീറ്റിലിരുന്നു ഡോറടച്ചു. മേരിയുടെ കൈ പിടിച്ചു.

"എന്നാല്‍  ഞങ്ങള്‍ പോയി വരാം മേരി "


"ശരി ഞാനിടക്ക് വിളിക്കാം " അവൾ കൈവീശി.

"ഭാര്യക്ക് ഒരു റ്റാറ്റാ കൊടുക്കെടാ ".

റഹ്മാന്‍ കാർ മുന്നോട്ടെടുക്കുന്നതിനിടെ പറഞ്ഞു. ഫ്രാന്‍സിസ് ഒരു കൊച്ചു കുഞ്ഞിനെ പോലെ കൈകള്‍ വീശി. സ്വന്തം കുഞ്ഞിനെ യാത്രയാക്കുന്നതു പോലെ മേരി കാർ കണ്ണില്‍ നിന്നും മറയുന്നതു വരെ നോക്കി നിന്നു.

=================================

"ഇത്  ഇന്നോവയാണല്ലേ " ?.

ഫ്രാൻസിസ് ചോദിച്ചു.

"അതേ  നിനക്കെങ്ങനെ മനസിലായി. . ?"

റഹ്മാന്‍ അത്ഭുതപ്പെട്ടു.

" ഇന്നോവ യുടെ ശബ്ദം എനിക്ക് തിരിച്ചറിയാം " "

"? "

"2007-2008 മോഡല്‍  അല്ലെ  . ? "

"അതൊക്കെ നിനക്കെങ്ങനെ അറിയാം ഫ്രാന്‍സീ "

" ഇതിലെ മ്യൂസിക് സിസ്റ്റം  കണ്ടാലറിയാം.mp3യും കാസറ്റ് പ്ലയറും"

അവൻ മ്യൂസിക് പ്ലെയര്‍ തടവിക്കൊണ്ടു പറഞ്ഞു.

" കൂളിംഗ് ഗ്ലാസ് വെക്കുന്നില്ലെ "?

റഹ്മാന്‍ ചോദിച്ചു.

" ഓ ഞാനത് മറന്നു. ഗ്ലാസില്ലെങ്കിൽ ബോറാണല്ലേ " ?

അവൻ ഗ്ലാസെടുത്തു കണ്ണില്‍ വച്ചു.

" എങ്ങനുണ്ട് ഗ്ലാമറല്ലേ , " ?.

" നീ അല്ലെങ്കിലും പണ്ടേ ഗ്ലാമറല്ലേ ,  തല അൽപം താഴ്ത്തി ഹെഡ് റെസ്റ്റിന് നേരെ വെക്ക് " .

"ഇപ്പൊഴൊ? "

അവൻ തല അൽപം താഴ്ത്തി ചോദിച്ചു.
" ഓ കെ  ഇപ്പോഴൊരു ഫിലിം സ്റ്റാറിൻറെ ലുക്ക് ഉണ്ട്. ".

"വേറെ ഏതു വണ്ടിയുടെ യൊക്കെ ശബ്ദം തിരിച്ചറിയാം നിനക്ക്? ".

റഹ്മാന്‍ ചോദിച്ചു.

" സ്ഥിര പരിചയമുള്ള എല്ലാ വണ്ടികളും, മേരിയുടെ സ്കൂട്ടര്‍, നിന്റെ ബൊലേറോ, ടീച്ചറുടെ സ്വിഫ്റ്റ്, മോൻറെ സ്കൂള്‍ ബസ് അതൊക്കെ അറിയാം. "

"റഹ്മാന്‍ "

" ആ  പറ  "

" നീയീ ഏസി ഓഫാക്കി ഗ്ലാസ് എല്ലാം ഒന്ന് താഴ്ത്തിയിടാമോ? " "

"തണുപ്പ്  പ്രശ്നമാണോ? "

"ഹേയ് അതു കൊണ്ടല്ല. "

റഹ്മാന്‍  ഗ്ലാസുകൾ താഴ്ത്തി.

" ഫോറസ്റ്റ് എത്തിയല്ലേ? "

ഫ്രാന്‍സിസ് ചോദിച്ചു.

" എങ്ങനെ മനസ്സിലായി? "

"നീ മുളയുടെ ശബ്ദം കേൾക്കുന്നില്ലേ ,

പക്ഷികള്‍ കരയുന്ന ശബ്ദം. ".

"ശാന്തമായ ഈ തണുപ്പ്, "

"കാടിന്റെ സുഗന്ധം " .

അവൻ ദീർഘമായി ശ്വാസം ഉള്ളിലേക്കെടുത്തു.അവൻ കാട് നന്നായി ആസ്വദിക്കുന്നതായി റഹ്മാനു തോന്നി.


"എനിക്ക്  സ്മെൽ ഒന്നും കിട്ടുന്നില്ലല്ലോ? " "

" എന്തു സ്മെൽ  "?

" നീ  പറഞ്ഞ കാടിന്റെ സുഗന്ധം "

"നിനക്ക്  അനുഭവിക്കണോ  ? "

"യാ "

" എന്നാൽ കാറു നിർത്ത് " .

"ഓ കെ ,

ഇനി കണ്ണടച്ച് പിടിക്ക്.

"കിളികളുടെ ശബ്ദം കേൾക്കുന്നുണ്ടോ". ?

റഹ്മാന്‍ കണ്ണടച്ചു.
................
.............

.........................
.......

.
"അതെ  , ശരിയാണ്,

ഇതാ കാടിന്റെ ശബ്ദം,

മരങ്ങളുടെ ശബ്ദം,

കിളികളുടെ  കളകൂജനങ്ങൾ,

ദൈവമേ, . . "...................

"ശരിയാണ് കാടിനൊരു സുഗന്ധമുണ്ട്."

"സുഖകരമായ ഒരു തണുപ്പും. "

റഹ്മാന്‍  അല്പസമയം  അവയിലാണ്ടു പോയി. അനിർവചനീയമായ എന്തോ  അനുഭൂതി .പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം അവനനനുഭവപ്പെട്ടു.

" എത്ര  തവണ ഞാനിതിലേ കടന്നു പോയി. "

" ഇത്ര മനോഹരമായി ഈ കാട് എനിക്കിതു വരെ തോന്നിയിട്ടില്ല. "

" കാട് കാണാന്‍ മാത്രമല്ല,  റഹ്മാന്‍ "

" അനുഭവിച്ചറിയാനുള്ളതാണ്. "

"ഹൃദയം  കൊണ്ട് "

"മനസു കൊണ്ട് "

" മുഴുവന്‍ ശരീരം കൊണ്ട്. "

" എനിക്കൊരു സംശയം ഫ്രാന്‍സിസ്? " " 

" കണ്ണു  കാണാത്ത  നിന്നെക്കാൾ അന്ധനായാണോ കണ്ണു കാണുന്ന ഞാന്‍ ജീവിക്കുന്നതെന്ന് " ? .

" നീ കാണുന്നതൊന്നും ഞാന്‍ കാണുന്നില്ലല്ലോ ഫ്രാന്‍സിസ് " .

" ഞാന്‍  കാഴ്ചയില്ലാത്ത അന്ധൻ, നീ കാഴ്ചയുള്ള  അന്ധൻ  അങ്ങനെയാണോ? ഫ്രാൻസിസ്  ചിരിച്ചു.

റഹ്മാന്‍ കാർ  മുന്നോട്ടെടുത്തു.
==================================
അന്ധനായ ഫ്രാന്‍സിയുടെ യാത്ര നിങ്ങള്‍ക്കിഷ്ടമാവുന്നുണ്ടോ സുഹൃത്തേ?

No comments:

Post a Comment