മാജിക് സൈക്കിള്‍ ആന്‍ഡ് ദ റിംഗ്. ..3
=================================
അനില്‍ തൻറെ പുതിയ വാഹനത്തിൽ പരിശീലനം തുടങ്ങി. ഒരു ആധുനിക കാറിനേക്കാൾ വേഗത്തില്‍ സഞ്ചരിക്കാൻ ആവുന്നുണ്ടായിരുന്നു അതിന്. ഹൈവേയിൽ അതിവേഗത്തിൽ പായുന്ന കാറുകളുമായി അവന്‍ വേഗതയില്‍ മത്സരിച്ചു.
ഒരു വലിയ കണ്ടയ്നർ ലോറിയുടെ മുകളിലേക്കു ചാടി ഉയര്‍ന്നതോടെ അവന്‍ അതിൻറെ യഥാര്‍ത്ഥ ശക്തി മനസ്സിലായിത്തുടങ്ങിയിരുന്നു.
ഇത് ഒരു അത്ഭുതസൈക്കിൾ തന്നെയാണ് .
മാജിക് സൈക്കിള്‍ ആന്‍ഡ് ദ പവര്‍ റിംഗ്.
സ്കൂളില്‍ നിന്നും മടങ്ങി വരുമ്പോഴാണ് ഒരു വീടിനു മുന്നില്‍ കുറെ ആളുകള്‍ കൂടി നിൽക്കുന്നത് അവന്‍റെ ശ്രദ്ധയിൽ പെട്ടത്. സൈക്കിള്‍ മതിലിൽ ചാരി നിർത്തി അവന്‍ അവരുടെ അടുത്തേക്കു നടന്നു.
ഒരു സ്ത്രീ അകത്ത് അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. ആരൊക്കെയോ അവരെ ആശ്വസിപ്പിക്കുന്നുണ്ട്.
" എന്തിനാണവർ കരയുന്നത്. ....? "
അവൻ അടുത്ത് നിന്ന ഒരാളോട് ചോദിച്ചു.
" അവരുടെ മകന്‍ നേവിയിലാണ്...."
"അതിന് ....? "
"അയാള്‍ ജോലി ചെയ്യുന്ന കപ്പൽ കടൽക്കൊള്ളക്കാരുടെ പിടിയിലാണ്....."
" എവിടെ വച്ച് . ....? "
അവൻ ആകാംക്ഷയോടെ ചോദിച്ചു.
"അറബിക്കടലിൽ......ടിവിയിൽ ന്യൂസ് വരുന്നുണ്ട്. ......"
അയാള്‍ പറഞ്ഞു.
അനില്‍ സൈക്കിള്‍ തള്ളി വേഗത്തില്‍ വീട്ടിലേക്കു നടന്നു.
ടിവി ഓൺ ചെയ്തു.
ശരിയാണ്. ചാനലില്‍ ലൈവ് വാർത്ത വരുന്നുണ്ട്. കൊച്ചിയിൽ നിന്നും വെറും നൂറു നോട്ടിക്കൽ മൈൽ അകലെ ഒരു ഇൻഡ്യൻ നേവി കപ്പല്‍ കടൽക്കൊള്ളക്കാർ പിടിച്ചെടുത്തിരിക്കുന്നു. രാജ്യത്തെ നടുക്കിയ വാർത്ത തന്നെയായിരുന്നു അത്. കൂടുതല്‍ ഇന്ത്യന്‍ പടക്കപ്പലുകൾ അടിയന്തരമായി കൊച്ചിയിലെത്താൻ പ്രധാനമന്ത്രി നിർദ്ദേശം നല്കി.
കൊച്ചിയിലെ ജലഗതാഗതം നിശ്ചലമായി. കൂറ്റന്‍ പടക്കപ്പലുകൾ തീരത്തെത്തിക്കൊണ്ടിരുന്നു. കൊച്ചിക്ക് ഇതുവരെ കണ്ടു പരിചയമില്ലാത്ത യുദ്ധ സന്നാഹം . ഒരു ഇംഗ്ലീഷ് യുദ്ധചിത്രത്തെ വെല്ലുന്ന സന്നാഹങ്ങൾ.
കൊച്ചിക്കു മുകളിലൂടെ യുദ്ധവിമാനങ്ങൾ മൂളിപ്പറന്നു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ജനം പരിഭ്രാന്തരായി.
അനില്‍ ടിവി ഓഫ് ചെയ്തു. സൈക്കിളിൽ കയറി. സൈക്കിള്‍ കൊച്ചി ലക്ഷ്യമാക്കി മിന്നൽ വേഗത്തില്‍ പറന്നു. പോർട്ട് പൂർണമായും പട്ടാളത്തിൻറെ നിയന്ത്രണത്തിലായിരിക്കുന്നു. അനില്‍ അദൃശ്യനായിക്കൊണ്ടു തന്നെ ഒരു വലിയ പടക്കപ്പലിനകത്തേക്കു കയറി.
ഒരു വലിയ കോൺഫറൻസ് ഹാൾ.
അകത്ത് വലിയ സ്ക്രീനിൽ കൊള്ളക്കാരുടെ പിടിയിലുള്ള കപ്പല്‍ ലൈവ് ആയി ഒരു സിനിമ പോലെ പ്രദര്‍ശിപ്പിക്കുന്നുണ്ട് . പട്ടാളത്തലവൻമാർ ആരെയോ പ്രതീക്ഷിച്ചിട്ടെന്നപോലെ സ്ക്രീനിൽ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.
പെട്ടെന്ന് കേരളത്തിൻറെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കടന്നു വന്നു.
വൈസ് അഡ്മിറൽ അവരെ ആനയിച്ചു.
"എന്താണ് സംഭവിച്ചത്. ....?
മുഖ്യമന്ത്രി ചോദിച്ചു.
" സർ നമ്മള്‍ ചീറ്റു ചെയ്യപ്പെടുകയായിരുന്നു. യുദ്ധം മൂലം അഭയാർഥികൾ ആയി കടൽ വഴി രക്ഷപെട്ടു നമ്മുടെ അതിർത്തിയിൽ എത്തപ്പെടുന്ന ഒരു വിദേശിയും അക്രമിക്കപ്പെടരുതെന്ന് പ്രസിഡന്റ് ഓർഡർ ചെയ്തിട്ടുണ്ട്.ഇവര്‍ നമ്മുടെ സഹായം തേടുന്ന വ്യാജേന കപ്പലിലേക്കു കടക്കുകയും ക്യാപ്റ്റനെ ബന്ധനസ്ഥനാക്കുകയുമാണ് ചെയ്തത്. ....."
"അതു തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഒന്നും നമ്മുടെ സേനക്ക് ഇല്ലെന്നാണോ ഓഫീസര്‍ താങ്കള്‍ പറഞ്ഞു വരുന്നത്. ....?"
മുഖ്യമന്ത്രിയുടെ സ്വരം അൽപം ഉയര്‍ന്നു.
"സർ. ..അഭയം ചോദിച്ചു വരുന്നവരെ അക്രമിക്കുന്ന ശീലം നമുക്ക് പതിവില്ലല്ലോ സർ......"
വൈസ് അഡ്മിറലിൻറെ മറുപടി അദ്ദേഹത്തെ ഒട്ടും തൃപ്തനാക്കിയിട്ടില്ലെന്ന് അദ്ദേഹത്തിൻറെ മുഖഭാവത്തിൽ നിന്നും അനിലിനു മനസ്സിലായി.
വൈസ് അഡ്മിറലിൻറെ നേതൃത്വത്തിൽ അടിയന്തര മീറ്റിംഗ് ആരംഭിച്ചു. കപ്പലിലെ ഓരോ നീക്കങ്ങളും സ്ക്രീനിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു. അക്രമികളുടെ ചിത്രങ്ങൾ കോപ്പി ചെയ്ത് തിരിച്ചറിയുന്നതിനായി വിവിധ രാജ്യങ്ങളുടെ സൈനിക ആസ്ഥാനങ്ങളിലേക്ക് മെയില്‍ ചെയ്യപ്പെട്ടു.
മീറ്റിംഗ് ആരംഭിച്ചു.
"സർ Pm ഓൺലൈനിൽ ഉണ്ട്. കണക്ട് ചെയ്യട്ടെ.?.."
കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുകയായിരുന്ന ഒരു നേവി ഉദ്യോഗസ്ഥൻ കമാൻററോട് വിളിച്ചു ചോദിച്ചു.
അദ്ദേഹം അനുവാദം നല്‍കി. തൊട്ടു തന്നെ പ്രസിഡന്റും സ്ക്രീനിൽ പ്രത്യക്ഷമായതോടെ സദസ്സ് അറ്റൻഷനായി സല്യൂട്ട് ചെയ്തു. ത്രിമാന ചിത്രങ്ങൾ ആയതിനാല്‍ അവര്‍ നേരിട്ട് പങ്കെടുക്കുന്ന പോലെ തോന്നി.
" നമ്മെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെ അനുഭവം ആണെങ്കിലും അമേരിക്കയുടെയും ചൈനയുടെയും ചില അറബ് രാഷ്രങ്ങളുടെയും കപ്പലുകള്‍ ഈ സംഘം മുൻപു കീഴ്പെടുത്തിയിട്ടുണ്ട്......"
പ്രധാനമന്ത്രി പറഞ്ഞു തുടങ്ങി.
" സർ 100 കോടി ഡോളര്‍ ആണ് അവര്‍ ആവശ്യപ്പെടുന്നത്.....? "
നേവി തലവൻ പറഞ്ഞു.
"നമ്മുടെ എത്ര ഉദ്യോഗസ്ഥൻ ആണ് പിടിക്കപ്പെട്ടിട്ടുള്ളത്.....? "
പ്രസിഡന്റ് ആരാഞ്ഞു.
" 30 പേരാണു സർ...പക്ഷേ അതിലും വലിയ അപകടം ആ കപ്പല്‍ നമ്മുടെ രഹസ്യആയുധങ്ങൾ അടങ്ങിയ ഒരെണ്ണം ആണെന്നതാണ്. ലോകത്തിനു മുന്നില്‍ നാം ഇതുവരെ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത നമ്മുടെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ചില ആയുധങ്ങള്‍ അതിനകത്ത് സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്......"
"ഇപ്പോള്‍ സ്ഥിതിഗതികൾ എങ്ങനെയാണ്. ....? "
പ്രധാനമന്ത്രി ചോദിച്ചു.
" സർ നമ്മുടെ സാറ്റലൈറ്റുകൾ അവരുടെ ഓരോ നീക്കങ്ങളും ഒപ്പിയെടുത്ത് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. വ്യോമസേനയുടെ 5 വിമാനങ്ങൾ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. നമ്മുടെ മൂന്ന് ആധുനിക യുദ്ധ കപ്പലുകള്‍ അവരെ റോന്തു ചുറ്റിക്കൊണ്ടിരിക്കുന്നുണ്ട്......"
നേവി ഓഫീസര്‍ പറഞ്ഞ ഓരോ ദൃശ്യവും സ്ക്രീനിൽ മിന്നി മറഞ്ഞു.
ഇതിനിടെ വൈസ് അഡ്മിറലിന് ഒരു അടിയന്തര മെസ്സേജ് വന്നു. അദ്ദേഹത്തിൻറെ മുഖം വിളറി വെളുത്തു.
" സർ നമ്മുടെ ആയുധങ്ങള്‍ നമുക്കെതിരെ തന്നെ അവര്‍ ഉപയോഗിക്കാൻ ഒരുങ്ങുകയാണ്. ഓപറേറ്റ് ചെയ്യാന്‍ വിസമ്മതിച്ച രണ്ടു ഉദ്യോഗസ്ഥരെ അക്രമികള്‍ വധിച്ചിരിക്കുന്നു......"
സദസ്സ് നിശ്ശബ്ദമായി.
പെട്ടെന്നാണത് സംഭവിച്ചത്. റോന്തു ചുറ്റിക്കൊണ്ടിരുന്ന ഒരു യുദ്ധക്കപ്പൽ ഒരു പൊട്ടിത്തെറിയോടെ കടലില്‍ കത്തിയമർന്നു.
അവര്‍ അക്രമണം തുടങ്ങിക്കഴിഞ്ഞിരുന്നു.
Stay tuned. .......