Saturday, November 28, 2015

ഗാനം

ഇതാ  ഒരു  ഗാനം. ഒന്ന്  മൂളി നോക്കൂ  ചിലപ്പോള്‍  ഒരു  സംഗീത സംവിധായകൻ നിങ്ങളിൽ ഒളിച്ചിരിപ്പുണ്ടെങ്കിലോ. .. എന്നെയും  കേൾപ്പിക്കണേ.........

ശാന്തമാകൂ ഹൃദയമേ നീ......ശാന്തമാകൂ.....

ശാന്തമാകൂ ഹൃദയമേ നീ. .... ശാന്തമാകൂ..

മറന്നു പോയോ കർത്തവ്യങ്ങൾ....
നിലച്ചിടുന്നോ കർമങ്ങൾ. ..............

കത്തിയാളും ഹൃദയമേ.............
കാണാന്‍  കൊതിച്ചതെന്തു നീ. .

(ശാന്തമാകൂ ഹൃദയമേ. ......)

അറിഞ്ഞു  നിൻറെ  വേവലാതി....
അജ്ഞൻ അറിവു തേടും പോലെ. ..

ചിരിച്ചു കൊണ്ടും നിൻറെ  മോഹം ....
കരച്ചില്‍  തന്നെയെന്നു  തോന്നും. ......

(ശാന്തമാകൂ ഹൃദയമേ നീ. ....)

കരഞ്ഞു  കണ്ണീര്‍  തോർന്ന നേരം
കരഞ്ഞതാർക്കെന്നോർമയില്ലേ......

തുഛമായ  ജീവിതത്തിൽ. .......
പച്ച  മാത്രം  ഇഛയെന്തേ.......

(ശാന്തമാകൂ ഹൃദയമേ നീ. ..)

സത്യം  തേടിത്തളർന്നു പോയോ...
മിഥ്യയാൽ നീ  മൂടിയെന്നോ..........

വ്യർഥമായി തീർന്നോ ജൻമം
അർഥം തേടിയലഞ്ഞിടുന്നോ.......

(ശാന്തമാകൂ ഹൃദയമേ നീ  )
(ശാന്തമാകൂ ഹൃദയമേ നീ. .....)

No comments:

Post a Comment