Saturday, November 28, 2015

നീ നീയാകുന്നു

നീ  നീയാകുന്നു
==============

ഞാന്‍  ഞാനാരെന്നു ചൊല്ലി

കയ്യില്‍  ഒരു  വിളക്കുമേന്തി

നടന്നു  പോയ  മനീഷിയല്ല.

നീ നീയാവുക, നീയെന്നും നീ മാത്രമാവുക

കാൽപാടുകൾ പിൻതുടർന്നതിൽ

കാലിടറി, തളർന്നും പിന്നെയും

നടന്നും  നീ  നിന്നെ  തേടിയലയണ്ട

നീ  നീയാവുക, നീയെന്നും നീ മാത്രമാവുക

അടർക്കളത്തിൽ ചോര വീഴ്ത്തി

വിജയക്കൊടി  പാറിച്ചവൻ

നീയെന്നു ധരിച്ച്  നീ  പുളകിതനാവണ്ട

നീ നീയാവുക, നീയെന്നും നീ മാത്രമാവുക

ധർമപഥത്തിൽ വഴികള്‍  തെളിയിച്ച

സന്യാസി  വര്യനും നീയല്ല

ഭരണയന്ത്രം തിരിച്ചീ ലോക ചലനം

മാറ്റിത്തിരിച്ചതും നീയല്ല

നീ  നീയാവുക, നീയെന്നും നീ മാത്രമാവുക

നിൻറെ  സ്വപ്നങ്ങളും ആശയും

നിരാശയും  വാശിയും

നീ  വെട്ടി  നേടിയ  പുതിയ  ലോകങ്ങളും

നിൻറെ  കയ്യാൽ  നേടിയതൊക്കെയും

നിൻറേതു തന്നെയെന്നുറക്കെ  പറയുക

നീ  നീയാവുക, നീയെന്നും നീ മാത്രമാവുക

കാലിടറി  വീണു  നിൻ ചോര  പൊടിഞ്ഞതും

പാപഭാരത്താൽ തല താഴ്ത്തി  നിന്നതും

ഭീരുവായ് രണഭൂവിൽ  നിന്നോടി മറഞ്ഞതും

നിസംഗ ഭാവത്തില്‍  മിണ്ടാതെ  നിന്നതും
പൊട്ടിക്കരഞ്ഞതും, മറ്റാരുമല്ലത്

നിൻ ഭാവമാറ്റങ്ങൾ

നീ  നീയാവുക, നീയെന്നും നീ മാത്രമാവുക

അട്ടഹസിച്ചു ചിരിച്ചു കൊണ്ടീ ജനം
തള്ളിപ്പറഞ്ഞതും

പരിഹാസമെയ്തു നിൻ മനസു തകര്‍ത്തതും

ആട്ടിയിറക്കി  നിൻ മാനം  തകര്‍ത്തതും

അഷ്ടിക്കു തേടി  നീ അലഞ്ഞു  നടന്നതും

ആരുമാവാനല്ല നീ

നീ നീയാവുക, നീയെന്നും നീ മാത്രമാവുക

മറ്റൊരാളായ് മാറാന്‍  ശ്രമിച്ചു  നീ

നീ പോലുമല്ലാതായ് മാറാതിരിക്കുക

പാഠവും  പഠനവും നിനക്ക്  വേണ്ടി

വഴികളും  വാക്കും  നിനക്ക്  വേണ്ടി

നീ നീയാവുക, നീയെന്നും നീ മാത്രമാവുക

നീയെന്നും നീയാവുക, നീ നീ മാത്രമാവുക

No comments:

Post a Comment