ഇതാ ഇനി എന്നെ ഉപദേശിക്കൂ.......
===============================
നീ കണ്ട നേരിൻറെ വഴികള്‍
അതു നീ തീർത്ത വഴികള്‍
നീ കണ്ട നേർവഴികൾ
നിൻറെ മാത്രം നേരുകൾ
നേരെന്നു ചൊല്ലി. ...
നീ തെളിച്ചു. ........ പക്ഷേ
നീ കണ്ട നേർവഴികൾ
നിൻറെ മാത്രം നേരുകൾ
വഴിയില്‍ തിരിഞ്ഞൊന്നു നോക്കിയ നേരത്ത്
എൻ കണ്ണുകള്‍ മൂടിപ്പുതച്ചു കളഞ്ഞു നീ. ..
അരുതെന്ന് ചൊല്ലി നീ മറകൾ തീർത്തു
നീ കണ്ട പതിരുകൾ
നിൻറെ നിഷേധങ്ങൾ
ഞാനെന്നൊരസ്ഥിത്വം കണ്ടതേയില്ല നീ
നീ മൂളിയ ഈണങ്ങൾ
നീ തന്ന ചിന്തകള്‍
നീയാടിയ രോഷങ്ങൾ
നീ തീർത്ത വേലികൾ
ഞാനെന്നൊരസ്ഥിത്വം കണ്ടതേയില്ല നീ
നിഴലായി നിർത്തി നീ
തണലെന്നു ചൊന്നു നീ
ധൈര്യം പകര്‍ന്നു നീ
രണഭൂവിൽ തള്ളി നീ
നീ ഞാനെന്നൊരസ്ഥിത്വം കണ്ടതേയില്ല
അരുതെന്ന് ചൊല്ലി നീ
കയ്യാൽ തടുത്തത്
ഞാന്‍ കണ്ട സ്വപ്നങ്ങൾ ആയിരുന്നു.
തെറ്റെന്ന് ചൊല്ലി നീ
വഴി മാറ്റി വിട്ടതെൻ
ശരിയുത്തരങ്ങളെയായിരുന്നു
ഇനിയില്ല ഇനിയില്ല
നീ നിന്റെ വഴികളില്‍
ഇനിയെനിക്കെൻ വഴി
നിനക്ക് നിൻ വഴി
അലസമായ് ഞാനെന്റെ വഴികള്‍ തിരയട്ടെ.
No comments:
Post a Comment