Saturday, November 28, 2015

അവര്‍ മരണം വിധിച്ചവർക്കായ് കാത്തിരിക്കുന്നു

അവര്‍ മരണം  വിധിച്ചവർക്കായ് കാത്തിരിക്കുന്നു
================================

പുലര്‍ച്ചെ  ഞാന്‍  ഇന്നൊരു  സ്വപ്നം കണ്ടു

സ്വപ്നമോ അതോ  യാഥാർത്ഥ്യമോ....?

വെള്ള പുതച്ചവർ ചിലര്‍

കഴുത്തിലൊരു തൂക്കുകയറുമായ് മറ്റുചിലർ

തലയില്ലാത്ത ഉടലുകൾ

വയറു  വീർത്ത പെണ്ണുങ്ങൾ

അടിയേറ്റ്  ചതഞ്ഞ  മുഖവുമായ് ചിലര്‍

കത്തിക്കരിഞ്ഞ ശരീരങ്ങള്‍

ബോംബിൽ ചിതറിയ ദേഹങ്ങൾ

തലയോട്ടി  തകര്‍ന്നവർ

വിഷമേറ്റു മരിച്ചവര്‍

പട്ടിണിക്കോലങ്ങൾ

പുലര്‍ച്ചെഞാന്‍ ഇന്നൊരു സ്വപ്നം കണ്ടു

സ്വപ്നമോ അതോ യാഥാർത്ഥ്യമോ. .?

അലയുന്നവർ ഭൂമിയില്‍  അദൃശ്യരായ്

തനിക്ക് മരണം  വിധിച്ചവൻറെ പതനവും  കാത്ത്

അവന്‍  അലറിച്ചിരിക്കുമ്പോൾ

അവര്‍  പകയാൽ തിളക്കും

അവന്‍  അടി പതറുമ്പോൾ

അവര്‍  ഊറിച്ചിരിക്കും

വിദ്വേഷത്തിൻറെ  പൊടികൾ പരത്തും

ചുറ്റും  ഭയത്തിന്റെ  വേലികൾ  തീർക്കും

ആയുധങ്ങള്‍  കൊണ്ട്  കവചങ്ങൾ തീർക്കും

പിണിയാളിനെ വച്ചു  ഒറ്റിക്കൊടുക്കും

പുലര്‍ച്ചെ  ഞാന്‍ ഇന്നൊരു സ്വപ്നം കണ്ടു
സ്വപ്നമോ അതോ യാഥാർത്ഥ്യമോ. .?

കൂടെയുള്ളവർക്കവർ അധികാരം നീട്ടും

മരണം  വിധിക്കാൻ ആജ്ഞകൾ നല്‍കും
മക്കള്‍ക്കു  തമ്മില്‍  പക ചേര്‍ത്ത്  നല്കും

മരണത്തിൻ വഴികള്‍  പലതായ് തുറക്കും

ദാരിദ്ര്യം  കൊണ്ടവർ  ചതുപ്പുകൾ തീർക്കും

മാറാവ്യാധികൾ  തിരമാല  തീർക്കും

പുലര്‍ച്ചെ  ഞാന്‍ ഇന്നൊരു സ്വപ്നം കണ്ടു
സ്വപ്നമോ അതോ യാഥാർത്ഥ്യമോ. ..?

അവർ  മരണം വിധിച്ചർക്കായ് കാത്തിരിക്കുന്നു

അവര്‍ മരണം വിധിവച്ചർക്കായ് കാത്തിരിക്കുന്നു

No comments:

Post a Comment