വരൂ നമുക്ക് ഇന്ത്യ നിർമിക്കാം
============================
നാം ഭൂരിപക്ഷം
നമുക്കിനിയൊരു ശത്രുവിനെ നിർമിക്കാം
അയൽവാസിക്കൊരു വെറുപ്പിൻറെ
മുഖഛായ.
അവന്‍റെ ഇഷ്ടങ്ങൾ
ഇനി മുതല്‍ നമ്മുടെ അനിഷ്ടങ്ങൾ
അവന്‍റെ വിശ്വാസം
അവൻറെ ഭക്ഷണം
അവന്‍റെ ജീവിത നിലവാരം
അവൻറെ കുടുംബം
അവന്‍റെ പെൺമക്കൾ
അവന്‍റെ ആചാരങ്ങള്‍
എല്ലാം നമ്മുടെ അനിഷ്ടങ്ങൾ
വരൂ നമുക്ക് പുതിയൊരിന്തൃ നിർമിക്കാം
അതില്‍ നമ്മള്‍ ഇല്ല
നീയും ഞാനും മാത്രം
അവരും നമ്മളും മാത്രം
ശത്രുവും മിത്രവും മാത്രം
വരൂ നമുക്ക് പുതിയൊരിന്തൃ നിർമിക്കാം
എതിര്‍ ശബ്ദങ്ങള്‍
നമുക്ക് നിശബ്ദരാക്കാം
അവന്‍ ശത്രുപക്ഷം
ഒറ്റുകാരൻ
എഴുതുന്ന കൈകള്‍ വെട്ടിയെടുക്കാം
പറയുന്ന നാവുകള്‍ പിഴുതെടുക്കാം
കൂട്ടമായ് ചെന്ന് അടിച്ചു വീഴ്ത്താം
വരൂ നമുക്ക് പുതിയൊരിന്തൃ നിർമിക്കാം
വേദങ്ങള്‍ വീണ്ടും വരേണ്യ വേദങ്ങള്‍
ഈയം ചെവിയിൽ ഉരുക്കിയൊഴുക്കാം
വേലി കെട്ടി പുണ്യം തളിക്കാം
അവകാശങ്ങൾ പിടിച്ചെടുക്കാം
അയൽക്കാരൻറെ കലകളെ
അലങ്കോലമാക്കാം.
വരൂ നമുക്ക് പുതിയൊരിന്തൃ നിർമിക്കാം
അതില്‍ നമ്മള്‍ ഇല്ല
നീയും ഞാനും മാത്രം
ഹിന്ദുവും മുസ്ലിമും മാത്രം
തമിഴനും ഹിന്ദിയും മാത്രം.
നാട്ടുരാജ്യങ്ങൾ വീണ്ടും പടുക്കാം
സാമന്ത വീഥികള്‍ നിർമിച്ചെടുക്കാം
വരൂ നമുക്ക് പുതിയൊരിന്തൃ നിർമിക്കാം
പഴമയിലേക്ക് തിരിഞ്ഞു നടക്കാം
അന്ധവിശ്വാസങ്ങൾ തിരിച്ചു പിടിക്കാം
വിദ്യാലയങ്ങളിൽ വിദ്വേഷം തീർക്കാം
ജാതി തിരിച്ചിട്ട് വാളുകൾ നല്കാം
മതം പറഞ്ഞിട്ട് എറിഞ്ഞു വീഴ്ത്താം
എതിര്‍ വാക്ക് ചൊല്ലിയാൽ തുറുങ്കിലടക്കാം
ശത്രുപക്ഷം എന്നോതി നാടു കടത്താം
വരൂ നമുക്ക് പുതിയൊരിന്തൃ നിർമിക്കാം
============================
നാം ഭൂരിപക്ഷം
നമുക്കിനിയൊരു ശത്രുവിനെ നിർമിക്കാം
അയൽവാസിക്കൊരു വെറുപ്പിൻറെ
മുഖഛായ.
അവന്‍റെ ഇഷ്ടങ്ങൾ
ഇനി മുതല്‍ നമ്മുടെ അനിഷ്ടങ്ങൾ
അവന്‍റെ വിശ്വാസം
അവൻറെ ഭക്ഷണം
അവന്‍റെ ജീവിത നിലവാരം
അവൻറെ കുടുംബം
അവന്‍റെ പെൺമക്കൾ
അവന്‍റെ ആചാരങ്ങള്‍
എല്ലാം നമ്മുടെ അനിഷ്ടങ്ങൾ
വരൂ നമുക്ക് പുതിയൊരിന്തൃ നിർമിക്കാം
അതില്‍ നമ്മള്‍ ഇല്ല
നീയും ഞാനും മാത്രം
അവരും നമ്മളും മാത്രം
ശത്രുവും മിത്രവും മാത്രം
വരൂ നമുക്ക് പുതിയൊരിന്തൃ നിർമിക്കാം
എതിര്‍ ശബ്ദങ്ങള്‍
നമുക്ക് നിശബ്ദരാക്കാം
അവന്‍ ശത്രുപക്ഷം
ഒറ്റുകാരൻ
എഴുതുന്ന കൈകള്‍ വെട്ടിയെടുക്കാം
പറയുന്ന നാവുകള്‍ പിഴുതെടുക്കാം
കൂട്ടമായ് ചെന്ന് അടിച്ചു വീഴ്ത്താം
വരൂ നമുക്ക് പുതിയൊരിന്തൃ നിർമിക്കാം
വേദങ്ങള്‍ വീണ്ടും വരേണ്യ വേദങ്ങള്‍
ഈയം ചെവിയിൽ ഉരുക്കിയൊഴുക്കാം
വേലി കെട്ടി പുണ്യം തളിക്കാം
അവകാശങ്ങൾ പിടിച്ചെടുക്കാം
അയൽക്കാരൻറെ കലകളെ
അലങ്കോലമാക്കാം.
വരൂ നമുക്ക് പുതിയൊരിന്തൃ നിർമിക്കാം
അതില്‍ നമ്മള്‍ ഇല്ല
നീയും ഞാനും മാത്രം
ഹിന്ദുവും മുസ്ലിമും മാത്രം
തമിഴനും ഹിന്ദിയും മാത്രം.
നാട്ടുരാജ്യങ്ങൾ വീണ്ടും പടുക്കാം
സാമന്ത വീഥികള്‍ നിർമിച്ചെടുക്കാം
വരൂ നമുക്ക് പുതിയൊരിന്തൃ നിർമിക്കാം
പഴമയിലേക്ക് തിരിഞ്ഞു നടക്കാം
അന്ധവിശ്വാസങ്ങൾ തിരിച്ചു പിടിക്കാം
വിദ്യാലയങ്ങളിൽ വിദ്വേഷം തീർക്കാം
ജാതി തിരിച്ചിട്ട് വാളുകൾ നല്കാം
മതം പറഞ്ഞിട്ട് എറിഞ്ഞു വീഴ്ത്താം
എതിര്‍ വാക്ക് ചൊല്ലിയാൽ തുറുങ്കിലടക്കാം
ശത്രുപക്ഷം എന്നോതി നാടു കടത്താം
വരൂ നമുക്ക് പുതിയൊരിന്തൃ നിർമിക്കാം
No comments:
Post a Comment