തുടയിലെ കുരു (A)
=================
"അല്ല ഗണേശാ നിനക്കിപ്പം പണിയൊന്നുമില്ലേ.......?"
"ഒന്നും പറയണ്ട മച്ചാ. നാലു ദിവസമായി പനി തുടങ്ങിയിട്ട്."
" അതിൻറെ ക്ഷീണമൊന്നും നിൻറെ ശരീരത്തിൽ കാണുന്നില്ലല്ലോ. "
" ഭക്ഷണമൊക്കെ നേരത്തിനു കഴിക്കുന്നുണ്ടെടാ"
"മരുന്നൊന്നും കഴിച്ചില്ലേ......? "
" പനിക്കുള്ള മരുന്ന് പാരസെറ്റാമോളല്ലേ,
അവളേയും അവളുടെ ചേട്ടത്തിയേം വാങ്ങി കഴിച്ചു. ഒരു കുറവുമില്ല. "
"ഏതാണ് പാരസെറ്റാമോളിൻറെ ചേടത്തി ......? "
"അത് ഡോസ് കൂടിയ ഇനമാണ് . അപ്പോള്‍ വിടും. പിന്നേം പനിക്കും"
" അഞ്ചാം പനിയാണോ...?
"ഹേയ് അതാവില്ല. ഇപ്പോള്‍ തന്നെ 7 പ്രാവശ്യം പനിച്ചു."
" എന്നാ വാ നമുക്ക് ഡോക്ടറെയൊന്നു കാണാം. "
.
.
.
.
.
.
" ങ്ഹാ വരൂ ഇരിക്കൂ...ആർക്കാണ് . എന്താണ് രോഗം. ? "
"പനിയാണ് ഡോക്ടറെ 4 ദിവസമായി തുടങ്ങിയിട്ട്? "
" ഗുളികയൊന്നും കഴിച്ചില്ലേ..? ."
"അതു കൊണ്ടൊന്നും ഒരു കുറവുമില്ല ഡോക്ടര്‍. .."
വേറെയെന്തെങ്കിലും അസുഖമുണ്ടോ..? "
" വേറെ അസുഖന്നു ചോദിച്ചാൽ ഒരു കുരു ഉണ്ടായിട്ടുണ്ട്. അന്ന് മുതലാണ് പനിയും തുടങ്ങിയത്. ?"
"എവിടെയാ കാണട്ടെ...? "
" അത്. ........അതുപിന്നെ. .......തുടമേലാണ്.......
കാണണംന്നു നിർബന്ധമാണോ..? "
" കാണിക്കെടോ......!"
" ഇതാണോ കുരു. .? "
".....അതേ . "
"താൻ കുളിക്കാറില്ലേ...?"
"പനിയായതോണ്ട് കുളിച്ചിട്ടില്ല."
"താനൊരു കാര്യം ചെയ്യ്. ആ മുറുക്കാൻ കടയില്‍ നിന്നും ഇത്തിരി ചുണ്ണാമ്പ് വാങ്ങി വാ. ..? "
ഇയാളിതെന്ത് മണ്ടത്തരമാണീ ചോദിക്കുന്നത് പനിക്കുള്ള മരുന്ന് ചുണ്ണാമ്പാണോ?
ഡോക്ടര്‍ മുറുക്കുന്ന ആളായിരിക്കും.
" ഡോക്ടര്‍. ഇതാ ചുണ്ണാമ്പ്. ..."
"ങ്ഹാ. ..ഇനി തന്റെ തുടയിലെ കുരു കാണിക്ക്..."
" അയ്യോ ഡോക്ടര്‍ അതു പൊട്ടിപ്പോവും...."
"താൻ കാണിക്കെടോ...."
" ദാ കണ്ടോ. ..ലോകത്ത് ആദ്യമായി ഒരാളുടെ ശരീരത്തിലെ കുരു ചാടിപ്പോവുന്നു....ഹഹഹ "
" ഇതെങ്ങനെ സംഭവിച്ചു. .....? "
അത് കുരുവൊന്നുമല്ലെടോ. മൃഗങ്ങളുടെ ദേഹത്ത് കാണുന്ന ഒരു തരം ഉണ്ണിയാണ്.
ചെള്ള്.
അങ്ങനെ ഗണേശന്‍റെ പനി മാറി.
No comments:
Post a Comment