Saturday, November 28, 2015

നാടകം കരയാൻ മറന്നവൻ 1

നാടകം.

//////////കരയാൻ മറന്നവൻ/////////////

സീൻ . 1

ഒഴിഞ്ഞ   ക്ലാസ് റൂം.  ഡസ്കിൽ  തല  വച്ചു  കിടക്കുന്ന  പ്രദീപ്.  അവനെ നോക്കി  നെഞ്ചില്‍  ബാഗ്  അടുക്കിപ്പിടിച്ച്  ഡസ്കിൽ  ചാരി  നിൽക്കുന്ന  സ്റ്റെല്ല.

അൽപനേരം  കഴിഞ്ഞ് പ്രദീപ്  തലയുയർത്തുന്നു.

സ്റ്റെല്ലയോട്:സ്റ്റെല്ലാ. ........   നീയെന്താ  പോകാത്തത്. ?

സ്റ്റെല്ല: അതു  തന്നെയാണ്  എനിക്കും  ചോദിക്കാനുള്ളത്. നീയെന്താ  ഉറങ്ങുകയാണോ പ്രദീപ്. ..?

ഉം........ഹും ( അവന്‍  അല്ലെന്നു തലയാട്ടുന്നു)

പിന്നെന്താ  സ്വപ്നം  കാണുകയാണോ..?

പ്രദീപ്  ചിരിക്കുന്നു.

സ്റ്റെല്ല സ്വപ്നം  കാണാറുണ്ടോ?...

എന്തു സ്വപ്നം. ..?

ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ. ...

ഉം..............കുറച്ചൊക്കെ

എന്തൊക്കെ സ്വപ്നങ്ങൾ  ആണ്  നീ  കാണാറുള്ളത്.

സ്റ്റെല്ല:അങ്ങനെ  ചോദിച്ചാൽ. ....? ഡിഗ്രി  പാസാവുന്നത്. ബിഎഡ് എടുക്കുന്നത്. ഒരു  ടീച്ചര്‍ ആയി  കുട്ടികളെ പഠിപ്പിക്കുന്നത്. അങ്ങനെ  അങ്ങനെ  എല്ലാവരും  കാണുന്ന പോലത്തെ  സാധാരണ  സ്വപ്നങ്ങൾ. പ്രദീപ്  കാണാറില്ലേ. .?

എന്ത്...?

സ്വപ്നങ്ങൾ. ...?

പിന്നെ. .....ഒരുപാട്. ........ഒരുപാടൊരുപാടു സ്വപ്നങ്ങൾ.

എന്നാല്‍  പറയ് കേൾക്കട്ടെ...

സ്റ്റെല്ലാ. .........

ഉം. ..........പറ

നീ  നീലാകാശം  കണ്ടിട്ടില്ലേ......

ഉവ്വ്. ....

അതിലൂടെ  കിളികൾ കൂട്ടമായി  പറന്നു  പോവുന്നത് കണ്ടിട്ടുണ്ടോ. .?

ഉവ്വ്. ..അതാണോ  സ്വപ്നം.

ഉം..... ..അതുപോലെ  എനിക്കും  പറന്നു  പറന്നു  പോവണം. ....ദൂരേക്ക്   കണ്ണും കാതും  എത്താത്തിടത്തേക്ക്. നീലാകാശത്തിലൂടെ ഒരു  പറവയായി.

കൊള്ളാം. ....ഒരിക്കലും നടക്കാത്ത സ്വപ്നം  (സ്റ്റെല്ല  പൊട്ടി ചിരിക്കുന്നു )

ഉം...........സ്റ്റെല്ലക്ക് പാട്ടു  പാടാനറിയാമോ......?

ഇല്ല.  പ്രദീപ്  പാടുമോ.....?

ഉം. ......

എന്നാല്‍  എനിക്ക്  വേണ്ടി  ഒരു  പാട്ട്  പാടൂ  പ്രദീപ്.

ഏതു പാട്ടാണ്  ഞാന്‍  പാടേണ്ടത്. സിനിമാ  പാട്ടാണോ.?

സ്റ്റെല്ല :  അല്ലാത്ത  പാട്ടും അറിയാമോ. ..?

എൻറെ  സ്വന്തം  പാട്ടു പാടാം

പ്രദീപ്  എഴുതിയതാണോ.?

ഉം .....എന്താ  ഇഷ്ടമല്ലേ. ...?

ആദ്യം  പാടി  കേൾപിക്ക്..എന്നിട്ട്  പറയാം  ഇഷ്ടമാണോ  അല്ലേ  എന്ന്

ശരി. ..പ്രദീപ്  അൽപസമയം ചിന്തയിലാവുന്നു.

ശ്രദ്ധിച്ചു കേട്ടു  അഭിപ്രായം  പറയണേ. ...

അവൻ  പാടാൻ തുടങ്ങുന്നു

.
.
..
.
.
.

.
.

.
പാട്ടിനു  ശേഷം

സ്റ്റെല്ലാ. ..... നിനക്കിഷ്ടമായോ പാട്ട്

എന്തു നല്ല  പാട്ടായിരുന്നു.  എത്ര  മനോഹരമായാണ് പ്രദീപ്  പാടിയത്.

കളിയാക്കിയതാണോ?

അല്ല  സത്യം. ....

സതീഷ്  ദേഷ്യത്തോടെ കടന്നു  വരുന്നു.

എടാ. ....നായെ. ..നിന്നെ  ഞാന്‍  വെറുതെ  വിടുമെന്ന്  കരുതണ്ട. ....

പ്രദീപ്  സ്റ്റെല്ലയോട് : സ്റ്റെല്ല പൊയ്ക്കോളൂ. ..... അവനെന്നോട് എന്തോ  പറയാനുണ്ടെന്നു തോന്നുന്നു.

സ്റ്റെല്ല  ബാഗുമെടുത്ത്  സതീഷിനരികിലൂടെ പോവുന്നു

എന്താടീ......?

സ്റ്റെല്ല : നീ പോടാ. ........

സതീഷ്  പ്രദീപിനടുത്തേക്കു വരുന്നു.

നീയെന്നെക്കുറിച്ച് ഓഫീസില്‍  കംപ്ലയിൻറ്  ചെയ്യും അല്ലേടാ. ......

പ്രദീപിനെ വലിച്ചു  നിലത്തിടുന്നു.
മൂക്കിടിച്ചു വീഴുന്നു...

നിൻറെ  പരാതി  കൊണ്ടൊന്നും  സതീഷ്  തോറ്റൂന്ന് കരുതണ്ട. ...നിൻറെ  പരാതി  കൊണ്ട്  ഒരാഴ്ചക്ക്  സസ്പെന്‍റ് ചെയ്തിരിക്കയാണെന്നെ......... ഓർത്തോ  ഞാന്‍  നാളെയും  വരും.  എനിക്ക്  നാളെ  ക്ലാസില്‍  കേറാന്‍  സാധിച്ചില്ലെങ്കിൽ   ഓർത്തോ.....അനുഭവിക്കാൻ പോവുന്നത്  നീ  കൂടിയായിരിക്കും...

പ്രദീപ്  പതുക്കെ  എണീറ്റു  നിൽക്കുന്നു.

മൂക്കില്‍  നിന്നും  വരുന്ന  രക്തം  പുറം  കൈ  കൊണ്ടു  തുടക്കുന്നു.

തുടര്‍ന്ന്  സതീഷിനെ നോക്കി  പുഞ്ചിരിക്കുന്നു.

നീ  ചിരിക്കണ്ട നിൻറെ  ചിരി  ഞാന്‍  നാളത്തോടെ നിർത്തുന്നുണ്ട്.......

സതീഷ്  ഡസ്കിൽ  കൈ കൊണ്ട്  ആഞ്ഞിടിച്ചു  ദേഷ്യം  തീർത്തു പോവുന്നു.

പ്രദീപ്  വേച്ചു  വേച്ചു  ബഞ്ചിലിരുന്ന്  ഡസ്കിൽ  തല വച്ചു  കിടക്കുന്നു

No comments:

Post a Comment