Sunday, November 29, 2015

കട്ടക്കു കട്ട Are you ready. ?

കട്ടക്കു കട്ട  Are you ready. .?
========================

നമ്മളങ്ങനെ പബ്ലിസിറ്റിയൊന്നും ഇഷ്ടമില്ലാത്ത ആളായി പോയി.  ഇല്ലെങ്കിൽ  കാണായിരുന്നു.

കാണുന്നോര് കാണുന്നോര് ചോദിക്കും

"നീയെന്താ  Facebook ൽ വരാത്തേന്ന്..."

പിള്ളാരുകളി. ഞാമ്പറഞ്ഞു.

" എന്തിനാപ്പത് ? " ഇനിക്ക് പബ്ലിസിറ്റിയൊന്നും  ഇഷ്ടല്ല.

അവസാനം  നാട്ടുകാരുടെയും കൂട്ടുകാരുടെയും നിർബന്ധത്തിൽ ഞാന്‍  എന്റെ  ഫോട്ടോ  (നല്ല ഫോട്ടോ  ഒന്നുമല്ല. എന്തിനാത്..?) വെറുതെ  fb ലങ്ങട് പോസ്റ്റ്  ചെയ്തു.

അപ്പോ തന്നെ  ദേ  വരണു മെസ്സേജ്.

" നിങ്ങക്ക് സിൻമേലഭിനയിച്ചൂടേന്ന്"

എന്താ  പറയാ. .. ഇത്തിരി  സൗന്ദര്യം  ണ്ടായത് സമാധാനം  കളയ്വോ.......?

ഞാന്‍  മറുപടിയൊന്നും പറഞ്ഞില്ല.

വൈകുന്നേരം  നോക്കുമ്പോ  500 ഫ്രണ്ട് റിക്വസ്റ്റ്  (അതിലും കൂടുതലുണ്ട്. എളിമ കൊണ്ട്  എണ്ണം  കുറച്ചു  പറഞ്ഞതാ)

എല്ലാം  പെൺപിള്ളേര്......

ഹോ  ഇവർക്കൊന്നും  വേറെ  പണിയില്ലേ. ...?

എന്തൊക്കെയാ അവളുമാരു ചോദിക്കുന്നത് ..?

കോളേജ്  സ്റ്റുഡൻറാണോ...?

എത്ര  വയസ്സായി. .?

കല്യാണം  കഴിച്ചതാണോ..?

ലവറുടെ പേരെന്താണ്...?

എന്നെ  കല്യാണം കഴിക്കാമോ..?

ഫോണ്‍  നമ്പര്‍  തരുമോ....?

വലഞ്ഞൂന്നു പറഞ്ഞാല്‍  മതിയല്ലോ. ..

പിന്നെ  ദേ  വരണു  നെറ്റ്  കോൾ.

............ജ്വല്ലറിയുടെ ഉടമസ്ഥനാണ്

പരസ്യത്തിൽ മോഡലായി അഭിനയിക്കാമോന്ന്.....

ഉണ്ടെന്നും  ഇല്ലെന്നും പറഞ്ഞില്ല.

പിന്നെ  നോക്കുമ്പോ  മലയാളത്തിലും
ഹിന്ദിയിലും  ഒരേ സമയം  പടമെടുക്കുന്ന സംവിധായകൻ  ചോദിക്കുവാ.........

അടുത്ത  പടത്തില്‍  നായകനായി

അഭിനയിക്കാമോന്ന്..........

ഹോ  ഇവരെക്കൊണ്ട് മടുത്തു.

ഇനി  ഫോട്ടോ  ഇടുന്ന  പരിപാടി  നിര്‍ത്തി.

നമ്മളങ്ങനെ  പബ്ലിസിറ്റിയൊന്നും ഇഷ്ടമില്ലാത്ത ആളായി പോയി

ഇല്ലേൽ കാണായിരുന്നു. ..?

No comments:

Post a Comment