Sunday, November 29, 2015

നിലാവില്‍ തിളക്കാത്ത ജീവിതങ്ങൾ 7


7.Dr  ഫിലിപ്പ്  M മാത്യു.

ഒറ്റക്ക്  ആശുപത്രിയിലേക്ക്  നടന്നു  തുടങ്ങിയപ്പോൾ  തോന്നി  ആരെയെങ്കിലും  കൂട്ടു  വിളിച്ചാലോ. .?
ഒരുപാട്  തവണ  അവിടെ  പോയതും ഡോക്ടറെ  പരിചയമുള്ളതുമാണ്. പക്ഷേ  ശേഖരേട്ടൻ  അവിടെയാവുമ്പോൾ........!

റോഡുവക്കിലെ സിമന്റ്  തിണ്ണയില്‍  ഭാസ്കരന്‍  ഇരിക്കുന്നതു കണ്ടു. കൂടെ  നാലഞ്ചു  കൂട്ടുകാരുമുണ്ട്. അവരെന്തൊക്കെയോ പറഞ്ഞു  ചിരിക്കുന്നുണ്ടായിരുന്നു. എന്നെ  കണ്ടതും  അവര്‍  നിശബ്ദരായി. എന്തോ  എന്റെ  ഇപ്പോഴത്തെ  അവസ്ഥ  ഓർത്തായിരിക്കണം. അതോ  എൻറെ  കാര്യമാണോ  അവര്‍  ഇതുവരെ  സംസാരിച്ചിരുന്നത്.
ഭാസ്കരന്‍  എണീറ്റു  എന്റെ  അരികിലേക്കു വന്നു.

" എന്താ  കണ്ണാ.........? "

" ആശുപത്രി  വരെ  ഒന്നു  കൂടെ  വരാമോ  നിനക്ക്. ....? "

ഞാന്‍ ചോദിച്ചു.

" ഒരു  മിനിറ്റ്. ......"

അവന്‍  കൂട്ടുകാരുടെ അടുത്തേക്കു  തിരിഞ്ഞു നടന്നു. അവരോടെന്തൊക്കെയോ  പറഞ്ഞു. അവര്‍  അവൻ  പറയുന്നതെല്ലാം തല  കുലുക്കി  സമ്മതിക്കുന്നുണ്ടായിരുന്നു.

"പോവാം. .......!"

പെട്ടെന്ന്  തിരിച്ചു  വന്നു  അവന്‍ പറഞ്ഞു.

ശേഖരേട്ടനു  മരുന്ന്  വാങ്ങാന്‍  നിരവധി തവണ  വന്നതാണെങ്കിലും ആശുപത്രിയുടെ ഗേറ്റ്  കടക്കുമ്പോൾ എനിക്കെന്തോ ശരീരത്തിന്  ഒരു  വിറയൽ ബാധിക്കുന്നതു പോലെ  തോന്നി.

"ഡോക്ടര്‍  ഫിലിപ്പ് M മാത്യു. മനോരോഗ വിദഗ്ധൻ"

ആശുപത്രി  വളപ്പിനകത്തെ തടിച്ച  മാവില്‍  തറച്ച ചൂണ്ടു  പലക  കുറച്ചകലത്തായുള്ള  ഡോക്ടറുടെ  കൺസൾട്ടിംഗ് റൂമിലേക്ക്  നയിച്ചു.

ഭാസ്കരനും ആദ്യമായല്ല എന്റെ കൂടെ  ഈ  ആശുപത്രിയിൽ  വരുന്നത്.  മുൻപ്  ഒന്ന്  രണ്ട്  തവണ  ഞാന്‍  അവനെ  കൂട്ടു  വിളിച്ചിരുന്നു.
അതുകൊണ്ട് തന്നെ  അവന്‍  ബസ്സിറങ്ങുമ്പോൾ  അടുത്തുള്ള  കടയില്‍ നിന്നും  എന്തൊക്കെയോ  സാധനങ്ങള്‍ വാങ്ങി  ഒരു  പ്ലാസ്റ്റിക്  കവറിൽ  കയ്യില്‍  പിടിച്ചിരുന്നു. ഞങ്ങള്‍  വേഗം  ഡോക്ടറുടെ  റൂം  ലക്ഷ്യമാക്കി നടന്നു.

" സാറെ..............? "

പെട്ടെന്ന്   അടുത്തുള്ള  മതിൽക്കെട്ടിനരികെ  നിന്നും  ആരോ  വിളിച്ചു.

തടിമാടനായ ഒരാള്‍.  മതിലിനു  പെയിന്റടിക്കുകയാണ്. കയ്യിലെ  ബ്രഷ്  കണ്ടു  ഞാന്‍  ഊഹിച്ചു.

"നടക്ക്............അതൊരു  ഭ്രാന്തനാണ്.."

ഭാസ്കരന്‍ എന്റെ  കൈ  പിടിച്ചു  പതുക്കെ  മന്ത്രിച്ചു.

അയാള്‍  പെയിൻറ് ബോട്ടിൽ  കയ്യില്‍  പിടിച്ചു  ഞങ്ങളുടെ  സമീപമെത്തി.

"മണി  അഞ്ചായോ സാറെ. ..........? "

ഞാന്‍  വാച്ചിലേക്കു നോക്കി.  മൂന്നു മണി ആവുന്നേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ്  ഞാനയാളെ  ശരിക്കും  ശ്രദ്ധിച്ചത്. കയ്യിലെ  ബ്രഷ്  നാരുകളെല്ലാം പഴകി ദ്രവിച്ചു  കുറ്റിയായിരിക്കുന്നു. പെയിന്റ്  ബോട്ടിലിൽ എന്തോ കളർ കലക്കിയ  വെള്ളമാണ്.

താടിയും മുടിയും  നന്നായി  വളർന്നിരിക്കുന്നു.

"ബീഡിയുണ്ടോ സാറെ  കയ്യില്‍. ..........? "

ഞാന്‍  ഭാസ്കരന്‍റെ  മുഖത്ത് നോക്കി. അവൻ  മുൻകൂട്ടി അറിഞ്ഞെന്ന പോലെ  പ്ലാസ്റ്റിക്  കവറില്‍  നിന്നും  ഒരു  കെട്ട്  ബീഡിയെടുത്തു. അതില്‍ നിന്നും  രണ്ടെണ്ണം  അയാള്‍ക്ക്  നീട്ടി.

ആ  കണ്ണുകള്‍  വിടര്‍ന്നു.

പക്ഷേ  പെട്ടെന്ന് തന്നെ  അവ  മ്ലാനമാവുകയും ചെയ്തു.

" അല്ലെങ്കിൽ  ഇപ്പോ  വേണ്ട. ആ  വാച്ചർ കണ്ടാൽ അപ്പോ  പിടിച്ചു  വാങ്ങും. "

"സാറു  തിരിച്ചു  വരുമ്പോള്‍  തന്നാല്‍ മതി ..........!"

"തരില്ലേ.....? "

"തരാം. .........."

ഭാസ്കരന്‍  പറഞ്ഞു.
ഞങ്ങള്‍  വീണ്ടും  നടക്കാന്‍ തുടങ്ങി.

"ഞാന്‍  ഇവിടെത്തന്നേണ്ടാവും.........."

അയാള്‍  പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു.

ഞങ്ങള്‍  ചെന്നു  കേറുമ്പോൾ  ഡോക്ടര്‍  ഒരു വലിയ  രജിസ്റ്ററിൽ  എന്തോ  പരതുകയായിരുന്നു. അദ്ദേഹം  പെട്ടെന്ന്  പേജുകള്‍  മറിച്ച്  കൊണ്ടിരുന്നു.

" ഡോക്ടര്‍. ...........!"

ഞാന്‍  പതുക്കെ വിളിച്ചു.

തലയുയർത്താതെ കണ്ണടക്കിടയിലൂടെ ഡോക്ടര്‍  ഞങ്ങളെ നോക്കി.

അൽപസമയത്തിനു ശേഷം  മപോലെ  ഒരു  ദീര്‍ഘ നിശ്വാസമയച്ചു.

"ഇരിക്കൂ............."

രജിസ്റ്റർ മടക്കി വച്ച് അടുത്തുള്ള  കസേരയിലേക്ക്  ചൂണ്ടി  അദ്ദേഹം പറഞ്ഞു.

" ശേഖരേട്ടൻറെ. ............? "

" അനിയനാണ്......"

" ഓ  എനിക്കോർമയുണ്ട്. നിങ്ങള്‍  ഇതിനു മുമ്പിവിടെ വന്നിട്ടുണ്ടല്ലോ അല്ലേ. ....? "

ഞാന്‍  അതെയെന്നു തലയാട്ടി.

" ഇത്. ............? "

"കൂട്ടുകാരനാണ്..........";

" ശേഖരേട്ടനെ  വീട്ടിലേക്കു  കൊണ്ട്  പോകാന്‍  പറ്റുമോ  ഡോക്ടര്‍. .....?

ഞാന്‍ ചോദിച്ചു.

ഡോക്ടര്‍  എന്നെ  തലയുയർത്തി  അൽപനേരം   നോക്കി.

പിന്നെ  നിഷേധാർഥത്തിൽ തലയാട്ടി.

"സോറി ........."

ഡോക്ടര്‍  പറയാന്‍  തുടങ്ങി.

No comments:

Post a Comment