പോയിൻറ്
==========
ഗണേശന്റെ തെരുവിലെ റെഡിമെയ്ഡ് ബനിയന്‍ ജഢ്ഡി ബ്രേസിയർ കച്ചവടവും നോക്കി ഇരിക്കുകയായിരുന്നു TVS[തെക്ക് വടക്ക് സർവീസ് ) നാരായൺ. വീട്ടിലെ ബിരിയാണി കഴിച്ചതു മുതല്‍ തുടങ്ങിയതാണ് ഗണേശന്‍റെ വയറുവേദന. പിടുത്തം വിടുമെന്നായതോടെ ഗണേശന്‍ കട നാരായണനെ നോക്കുവാനേൽപിച്ച് കംഫർട്ട് സ്റ്റേഷൻ ലക്ഷ്യമാക്കി ബോൾട്ടിനെ വെല്ലുന്ന വേഗത്തില്‍ ഓടി.
മഴയത്തു പോലും സ്കൂളിൻറെ ഉമ്മറത്തു കയറാത്ത നാരായണന്‍ അങ്ങനെ കച്ചവടക്കാരൻ ആയി. കിട്ടിയ അവസരം മുതലാക്കി അവന്‍ കാൽകുലേറ്ററിൽ ഇന്നത്തെ ഓഹരി വില സൂചിക തിരിച്ചും മറിച്ചും കണക്ക് കൂട്ടി.
അപ്പോഴാണ് ശ്രീമതി സജ്ന കുറച്ചു വസ്ത്രങ്ങൾ വാങ്ങാന്‍ നാരായണനെ സമീപിച്ചത്.
സജ്നത്ത കുഞ്ഞനു രണ്ടു ജഡ്ഢിയും കണവനു രണ്ടു ബനിയനും യഥാര്‍ത്ഥത്തിൽ വാങ്ങാന്‍ ഉദ്ദേശിച്ച 5 ബ്രേസിയറും എടുത്തു നാരായണനോട് എത്രയായെന്നു ചോദിച്ചു.
അവന്‍ കാൽകുലേറ്റർ എടുത്തു. അതിഗഹനവും ബുദ്ധിപരവുമായ അരമണിക്കൂർ നീണ്ടു നിന്ന കണക്ക് കൂട്ടൽ
സജ്ന : എത്രയായി. ...?
നാരായൺ:155000
ശരിക്കും കൂട്ടടാ....
അവൻ വീണ്ടും കണക്കു കൂട്ടി
ഒരു ലക്ഷത്തി അറുപത്തയ്യായിരം.
സജ്ന : ഇത്രേം പണം നീയെവിടെ വെക്കും..?
നിനക്ക് വട്ടാണോ...?
സജ്നത്ത തിരിച്ചു പോയെങ്കിലും യഥാര്‍ത്ഥത്തിൽ എന്താണ് സംഭവിച്ചത്.
നാരായണന്‍ വീണ്ടും കണക്ക് കൂട്ടി.
225000
പിന്നേം കൂട്ടി പുരോഗതി പ്രാപിച്ചു
13500
സംഗതി പോയിന്റ് ഇടാന്‍ മറന്നതാണത്രേ......
No comments:
Post a Comment