Saturday, November 28, 2015

നാടകം കരയാൻ മറന്നവൻ 2

നാടകം  തുടരുന്നു.

//////////കരയാൻ മറന്നവൻ / //////////

പ്രദീപ്  വേച്ചു വേച്ചു ബഞ്ചിലിരുന്ന് ഡസ്കിൽ തല വച്ചു കിടക്കുന്നു.

അൽപസമയത്തിനു ശേഷം  പ്രിൻസിപ്പൽ കടന്നു  വരുന്നു.
അൽപനേരം  പ്രദീപിനെ നോക്കി  നിൽക്കുന്നു.
അവന്‍റെ  തലയില്‍  പതുക്കെ  തടവിക്കൊണ്ട്

എന്താ. .......എന്തുപറ്റി. ...പ്രദീപ്. നീയെന്താ  പോവാത്തത്..?

പ്രദീപ്  തലയുയർത്തി നോക്കുന്നു.

പ്രിൻസിപ്പൽ: മൂക്കില്‍ നിന്നും രക്തം  വരുന്നല്ലോ.. എന്തുപറ്റി. ...? (കർച്ചീഫെടുക്കുന്നു)

പ്രദീപ് : ഓ. ....സോറി  സര്‍. ...ഒന്നു തലചുറ്റി വീണു.  മൂക്ക് ഡസ്കിൽ  ഇടിച്ചെന്നു തോന്നുന്നു.

ശരി. ..ഇതാ  രക്തമെല്ലാം തുടച്ചു  കളയ്.

സർ. ..കർച്ചീഫിൽ  രക്തമാവില്ലേ....

അതു സാരമില്ല.  നീ  രക്തം  തുടച്ചു  കളഞ്ഞേക്കൂ. ......

പ്രദീപ്  രക്തം  തുടച്ചു  കളയുന്നു.

പ്രിൻസിപ്പൽ : നോർമലായിട്ട് പോയാൽ മതി. വേണമെങ്കിൽ  അൽപസമയം  കൂടി  വിശ്രമിച്ചോളൂ. ..വെള്ളം  വേണോ  കുടിക്കാൻ. .?

റൂമിലൂടെ നടക്കുന്നു

വേണ്ട  സാർ. ..ഇപ്പോള്‍  കുഴപ്പമില്ല.

പ്രദീപ്  ഞാന്‍  നിന്നെ പലപ്പോഴായി  ശ്രദ്ധിക്കുന്നു. നീ  വല്ലാതെ  അസ്വസ്ഥനാണല്ലോ പലപ്പോഴും. ?
വീട്ടില്‍  എന്തെങ്കിലും  പ്രശ്നമുണ്ടോ?

പ്രദീപ്  തലയുയർത്തി സാറിനെ  നോക്കി ക്കൊണ്ട് : സാറിനു  ഭാര്യയും  കുട്ടികളും  ഒക്കെയില്ലേ....?

പിന്നെന്താ. ....ഭാര്യയും രണ്ട് മക്കളുമുണ്ട്... എന്തേ  ചോദിക്കാൻ. ....?

ഹേയ്. .........ഒന്നുമില്ല. ...പ്രദീപ്  നിഷേധാർഥത്തിൽ തലയാട്ടുന്നു.

നിനക്കെന്നോടു പറയാം. ..എന്താണ്  നിന്നെ  അലട്ടുന്ന  പ്രശ്നം. ...?

അൽപനേരത്തെ നിശ്ശബ്ദത

പ്രദീപ് :   സാറ് ഭാര്യയെ  തല്ലാറുണ്ടോ...?

നടത്തം  നിര്‍ത്തി തിരിഞ്ഞു നോക്കിക്കൊണ്ട്

എന്തിന്. ...?

സ്വന്തം  മകൻറെ മുഖത്ത് നോക്കി  നീയെനിക്കുണ്ടായതല്ല എന്നാക്രോശിക്കാറുണ്ടോ...?

നീയെന്താണ് ഉദ്ദേശിക്കുന്നത് എനിക്ക്  മനസ്സിലാവുന്നില്ല...ഒരഛന് അങ്ങനെ  പറയാന്‍  സാധിക്കുമോ. ..?

സാറിന്റെ  മകന്‍  തലപ്പുറത്ത് ഒരു  വെട്ടുകത്തിയും വച്ചാണോ കിടന്നുറങ്ങുന്നത്...?

അതെന്തിനാ.....?

സാറവനെ കൊന്നു കളഞ്ഞേക്കുമെന്നു പേടിച്ച്. .....

നീയെന്താണ്ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല. എവിടെയാണ്  അങ്ങനെ  ഒരഛനുണ്ടാവുക..?

പിന്നെ  നിങ്ങള്‍  എന്തൊരഛനാണ്...സ്വന്തം ഭാര്യയുടെ  പാതിവ്രത്യം സംശയിക്കാത്ത നിങ്ങള്‍  എന്ത്  ഭർത്താവാണ്..... ഭാര്യയെ ശരിക്കൊന്ന് കൈകാര്യം  ചെയ്യാത്ത  നിങ്ങള്‍  എന്ത്. ...........

നിർത്ത്. .......മതി. .....

സോറി സര്‍. ... (നിശ്ശബ്ദനാവുന്നു)

നീയിപ്പറഞ്ഞ അഛനും  മകനും  ഏതാണ്. ..?

പ്രദീപ്  പുസ്തകം കൈയിലെടുത്തു നടന്നു തുടങ്ങുന്നു. .

ഞാനാണ്  സർ  ആ നിർഭാഗ്യവാനായ മകന്‍. .. എൻറഛനാണ് എന്റെ  എന്നത്തേയും പ്രശ്നം. ....

പതുക്കെ  മുന്നോട്ട് നടന്നു  പോകുന്നു.

അപ്പോള്‍  നിൻറെ  അഛൻ. ..?

അതു വിട്ടേക്കൂ സാർ  .....എല്ലാ  പ്രശ്നവും  അവസാനിക്കും... അവസാനിക്കണം...

എന്തോ  ചിന്തിച്ചു  തിരിച്ചു  വരുന്നു

പ്രദീപ് : സർ. ....ആ  സതീഷിൻറെ സസ്പെന്‍ഷൻ പിൻവലിക്കണം.

തെമ്മാടികളെ പൊറുപ്പിക്കാൻ കഴിയില്ല.  അവന്‍  ഒരാഴ്ച പുറത്തു  നിൽക്കട്ടെ... നിനക്കെന്തിനാ അവനോടിത്ര അനുകമ്പ...?

അവനും ഒരു  ഇര  മാത്രമാണ്  സർ...എനിക്ക്  വേണ്ടി  ഈ  ഒരു  പ്രാവശ്യം കൂടി  മാത്രം  അവനോടു  ക്ഷമിക്കണം. ...

പ്രദീപ്ൻറെ  കണ്ണുകളിലേക്കു  സൂക്ഷിച്ചു നോക്കി  നിൽക്കുന്നു

ശരി. ....നാളെ  അവനോടു  ക്ലാസില്‍  വരാന്‍  പറ.... അവൻറെ  ഫീസ്  മുഴുവന്‍  അടച്ചതിനു ശേഷം. ..

താങ്ക്യൂ  സർ......... പ്രദീപ്  രംഗം  വിടുന്നതോടെ   സീൻ 1  അവസാനിക്കുന്നു

കർട്ടൻ.

No comments:

Post a Comment