Saturday, November 28, 2015

നായാട്ട്

നായാട്ട്
=======

പണിക്കർ :പുള്ളിമാനെ തോക്ക് ചൂണ്ടി  നിൽക്കുമ്പോഴാണ് പിന്നില്‍  കാട്ടു പോത്ത്. ഒന്നും  നോക്കിയില്ല. തോക്ക്  താഴെയിട്ട്  കൊമ്പിന് മുൻ കാലുകൾക്ക്
ഒരു  തട്ടങ്ങോട്ടു കൊടുത്തു. ദേ  കിടക്കുന്നു കാട്ടുപോത്ത്.

ഇതുകേട്ട്  ബദർ: എനിക്ക്  തോക്കിലൊന്നും വിശ്വാസമില്ല.  ഒരു ദിവസം  ഞാന്‍  കാട്ടിലൂടെ  നടന്നു  പോവുമ്പോൾ  മുന്നില്‍ ഒരു  ഒറ്റയാന്‍.  എന്നെ  കണ്ടതും  അവന്‍  ഒറ്റ അലര്‍ച്ച.
ഞാന്‍  പതറിയില്ല.
വഴീന്നു മാറെടാ..............ആന എന്റെ  അലർച്ച കേട്ടു  ഓടിയ വഴിയില്‍  ഇതുവരെ  പുല്ലു മുളച്ചിട്ടില്ല.

ഇത്  കേട്ട്  തള്ളിൽ മാസ്റ്റര്‍  ഡിഗ്രി  എടുത്ത  നാരായണന്‍ :

ഇതൊക്കെ  എന്ത്. .?  ഞാന്‍  കുളി കഴിഞ്ഞ്  വരുമ്പോള്‍  മുന്നില്‍  ഒരു  പുലി.  അവന്‍  എൻറെ  നേർക്ക് ഒറ്റ ചാട്ടം എനിക്കങ്ങോട്ടു ദേഷ്യം വന്നു

ഞാന്‍  പുലിയുടെ വായിലൂടെ  കയ്യിട്ട്  അതിന്റെ  വാലിനങ്ങട് പിടിച്ചു.
വാല് വായിലൂടെ വലിച്ചെടുത്ത് പുലിയെ  ആമ്പലം മറിച്ചങ്ങിട്ടു..

ഹല്ല പിന്നെ.

No comments:

Post a Comment