/////////////കരയാൻ മറന്നവൻ //////////
സീൻ 2.
ഓഫീസ് ചുമരില്‍ ഒരു വലിയ കലണ്ടര്‍ തൂങ്ങിക്കിടക്കുന്നു. അതിനു മുകളില്‍ ഒരു ടൈം ടേബിള്‍ തൂക്കിയിട്ടിരിക്കുന്നു. മേശയുടെ ഒരു ഭാഗത്ത് അട്ടിയാക്കി വച്ച പുസ്തകങ്ങൾ.
കസേരയില്‍ പ്രിൻസിപ്പൽ ഇരുന്ന് എന്തോ എഴുതിക്കൊണ്ടിരിക്കുന്നു.
പശ്ചാത്തലത്തിൽ സ്കൂള്‍ കുട്ടികളുടെ ശബ്ദകോലാഹലം. ശബ്ദം വർദ്ധിക്കുന്നതോടെ ദേഷ്യത്തോടെ എഴുന്നേൽക്കുന്നു. പുറത്ത് നിന്ന് ശബ്ദം.
Sir, may I come in. ....?
ആരാണ്. ....വരൂ. ..
പ്രിൻസിപ്പൽ തലയുയർത്തി നോക്കുന്നു.
സതീഷ് മടിച്ചു മടിച്ചു കടന്നു വരുന്നു.
ങ്ഹാ. ....നീയോ. .......
സർ..........
ഇനി നിനക്ക് ഒരു അവസരമുണ്ടാവില്ല.
This is the last and final മനസ്സിലായല്ലോ...
സർ....എൻറെ ഫീസ് എത്രയാണ് ബാക്കിയുള്ളതെന്നറിഞ്ഞാൽ.....?
ഇനി എന്തു ഫീസ്. ...എല്ലാം അടച്ചില്ലെ..... റസിപ്റ്റ് കിട്ടിയില്ലേ. .....?
അടച്ചെന്നോ........ആരടച്ചു....?
നീയല്ലാതെ...നിൻറെ ഫീസ് വേറെ ആരടക്കും.....?
സർ...ഞാനിപ്പോ വരുന്നേയുള്ളൂ......
പിന്നെ ആര്. ....? പ്രിൻസിപ്പൽ ആലോചിക്കുന്നു.....
ഓ. ...yes. ...yes ഞാന്‍ മറന്നു പോയി. നിൻറെ ഫീസ് പ്രദീപ് ആണടച്ചത്...റസിപ്റ്റ് നീ വന്നു വാങ്ങുമെന്നു പറഞ്ഞു. ...
റസിപ്റ്റ് ക്ലർക്കിൻറെ കയ്യില്‍ നിന്നും വാങ്ങിച്ചോ. ...
സതീഷ് ഒന്നും മനസിലാവാതെ തിരിഞ്ഞു നടക്കുന്നു...
ങ്ഹാ. ...സതീഷ് എന്താ അവിടെ ഇത്ര ബഹളം. .....
സർ പ്രദീപ് ഈ കോളേജ് വിട്ടു പോവുകയാണെന്നു പറയുന്നു. ..
അതുകൊണ്ട് അവനു ചെറിയൊരു സെൻറോഫ് സംഘടിപ്പിക്കുന്നതിൻറെ ബഹളമാണ്.
കോളേജ് വിട്ടു പോവുകയോ....? എങ്ങോട്ട്....?
സതീഷ് : അവനു പ്രസിദ്ധമായ ഒരു കോളേജില്‍ അഡ്മിഷൻ ശരിയായിട്ടുണ്ടത്രേ...?
ഇപ്പോള്‍ അഡ്മിഷൻ കിട്ടുന്ന കോളേജോ.....നീ അവനോട് പെട്ടെന്ന് ഓഫീസില്‍ വരാന്‍ പറ
ശരി സര്‍. ....സതീഷ് രംഗം വിടുന്നതോടെ രണ്ടു പോലീസുകാർ കടന്നു വരുന്നു.
അവരെ കണ്ടു അമ്പരന്നു നിൽക്കുന്ന പ്രിൻസിപ്പൽ.
പോലീസുകാരിൽ ഒരാള്‍ :
ഇവിടെ പ്രദീപ് എന്നു പേരുള്ള ഒരു വിദ്യാർഥി ഡിഗ്രിക്ക് പഠിക്കുന്നുണ്ടോ..?
ഉവ്വ്. ....നിങ്ങള്‍ വന്നത്. ...മനസ്സിലായില്ല.
ഞാന്‍ S I ഫിറോസ്. .... ഞങ്ങള്‍ അയാളെ അറസ്റ്റ് ചെയ്യാന്‍ വന്നതാണ്.
അറസ്റ്റ് ചെയ്യാനോ....എന്തിന്.....?...സർ നിങ്ങള്‍ക്ക് ആളു മാറിയതാണോ...?
ഇല്ല ഞങ്ങള്‍ക്ക് ആളു മാറിയിട്ടൊന്നുമില്ല.......
എന്തു കുറ്റത്തിനാണ് അവനെ അറസ്റ്റ് ചെയ്യുന്നത്....?
പോലീസുകാരൻ അല്പസമയം പ്രിൻസിപ്പലിൻറെ മുഖത്തേക്കു നോക്കി
അവൻറെ അഛനെ ഇന്നലെ രാത്രി അവന്‍ വെട്ടിക്കൊലപ്പെടുത്തി.....
പ്രിൻസിപ്പൽ : ഓ മൈ ഗോഡ്. ... എനിക്കിതു വിശ്വസിക്കാൻ കഴിയില്ല.
നിങ്ങള്‍ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും നിങ്ങളുടെ ഇഷ്ടം. ഞങ്ങള്‍ക്ക് അവനെ കോർട്ടിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്യണം.... ഞങ്ങള്‍ ക്ലാസില്‍ കയറി പിടിച്ചു കൊണ്ട് പോവണോ.... അതോ സാറ് ഇങ്ങോട്ട് വിളിച്ചു വരുത്തുമോ...?
പ്രിൻസിപ്പൽ : സർ അല്പസമയം സാവകാശം തരണം. തെളിവുകള്‍ എല്ലാം അവന് എതിരാണെങ്കിൽ..... അവനെ ഞാന്‍ നിങ്ങളെ ഏല്പിച്ചു തരാം. ..നിങ്ങള്‍ അൽപസമയം ഓഫീസിനു വെളിയില്‍ നിൽക്കണം. ...പ്ലീസ്.
ഞങ്ങള്‍ക്ക് കാത്തു നിൽക്കാൻ അധികം സമയമില്ല. പെട്ടെന്ന് ശരിയാക്കണം. ....
കൂടെ ഉള്ള പോലീസുകാരനോട്: വാടാ. .....നമുക്ക് അൽപസമയം പുറത്തു നിൽക്കാം.....
പോലീസുകാർ രംഗം വിടുന്നു.
പ്രിൻസിപ്പൽ കസേരയിലേക്ക് വീഴുന്നു.
സതീഷ് പ്രദീപിനൊപ്പം ഓഫീസിലേക്കു കടന്നു വരുന്നു.
സതീഷ് : സർ........ ഇതാ പ്രദീപ്. .....സാറു ചോദിക്ക് ഇവനെന്തിനാ നമ്മുടെ കോളേജ് വിടുന്നതെന്ന്. അവനു വേറെ എവിടെയാണ് അഡ്മിഷൻ ശരിയായതെന്ന്...?
പ്രദീപ് മന്ദഹസിക്കുന്നു.
പ്രിൻസിപ്പൽ പ്രദീപിൻറെ കയ്യില്‍ പിടിച്ചു കൊണ്ട്
നിനക്കെങ്ങനെ ചെയ്യാനായി മോനേ അത്....?
സതീഷ് പരിഭ്രാന്തനായി: സർ എന്താണിവൻ ചെയ്തത്. .. ഇവനെ തേടിയാണോ അവിടെ പോലീസ് വന്നു നിൽക്കുന്നത്.....?
പ്രിൻസിപ്പൽ : പ്രദീപ്. ...നീ നിന്റെ അഛനെ. ....പറ....... നീയാണോ അത് ചെയ്തത്....... നിനക്കെങ്ങനെ അതു കഴിഞ്ഞു........
പ്രദീപ് : ശരിയാണ് മാഷെ എനിക്കതു ചെയ്യേണ്ടി വന്നു. എൻറഛനെ എനിക്ക് കൊല്ലേണ്ടി വന്നു. . ഈ കൈകള്‍ കൊണ്ട് ഞാനെന്റെ അഛനെ കൊന്നു. ..
പ്രിൻസിപ്പൽ : എന്തിന്.... നിൻറെ ജീവിതം അതുകൊണ്ട് നഷ്ടമായില്ലേ.......
പ്രദീപ് : ജീവിതം നഷ്ടമാവാനല്ല സർ മദ്യത്തിൻറെ ലഹരിയില്‍ ബോധം നഷ്ടമായ അഛൻ കാലു തല്ലിയൊടിച്ച എൻറെ അമ്മക്ക് സ്വസ്ഥത ലഭിക്കാന്‍.
അഛൻ അഛനല്ലാതായി മാറുമ്പോൾ അയൽപക്കത്ത് അന്തിയുറങ്ങേണ്ടി വരുന്ന എൻറെ കുഞ്ഞുപെങ്ങൾക്ക് ധൈര്യമായി കിടന്നുറങ്ങാൻ...
എനിക്ക്. .......എനിക്ക് എന്റെ അഛൻ അയാള്‍ തന്നെയായിരുന്നെന്നു സ്വയം സമാധാനിക്കാൻ...എനിക്കയാളെ കൊല്ലേണ്ടി വന്നു.
പോലീസ് കടന്നു വരുന്നു.
എന്നാല്‍ ശരി. ഞങ്ങള്‍ ഇവനെ കൊണ്ടു പോവുന്നു.. പ്രദീപ്ൻറെ കൈയില്‍ പിടിക്കുന്നു.
പെട്ടെന്ന് സ്റ്റെല്ല കടന്നു വരുന്നു.
സ്റ്റെല്ല : പ്രദീപ്. .... നീ. ......
പ്രദീപ് കൈ വിടുവിച്ച് സ്റ്റെല്ലയുടെ അടുത്തെത്തുന്നു.
പ്രദീപ് : എന്താണ് സ്റ്റെല്ലാ. ....?
പ്രദീപ് നീ ഈ കോളേജില്‍ നിന്ന് പോവരുത്.
അതു പറ്റില്ല സ്റ്റെല്ലാ. .....എനിക്ക് പോയേ തീരൂ. .....
അതിനെന്തിനാണ് പോലീസ്. ..?
പ്രദീപ് : ഇനി ഞാന്‍ പഠിക്കുന്ന കോളേജില്‍ ടീച്ചേഴ്സ് പോലീസാണ്. അവരെന്നെ കൊണ്ട് പോവാൻ വന്നതാണ്.
സ്റ്റെല്ല : പ്രദീപ് നീ എവിടെ പോയാലും. ......ഞാന്‍ നിന്നെ കാത്തിരിക്കും....
നിന്നെ എനിക്കത്രയും ഇഷ്ടമാണ് പ്രദീപ് (വിതുമ്പുന്നു )
പോലീസ് : നടക്ക് ഇനിമതി......പോവാം. ....
അരുത്...........സ്റ്റെല്ലാ. ......നീയെനിക്കു വേണ്ടി കാത്തു നിൽക്കരുത്.......
പോലീസ് പ്രദീപിനെ വലിച്ചു കൊണ്ട് പോവുന്നു......
സ്റ്റെല്ലാ. ............. പ്രദീപ്ൻറെ ശബ്ദം മുഴങ്ങി നേർത്ത് നേർത്ത് അവസാനിക്കുന്നു.
പശ്ചാത്തലത്തിൽ പ്രദീപ് പാടിയ ഗാനം ...........
കർട്ടൻ പതുക്കെ താഴുന്നതോടെ നാടകം അവസാനിക്കുന്നു.
No comments:
Post a Comment