Saturday, November 28, 2015

കത്ത്

എൻറെ +2 ഇംഗ്ലീഷ്  അധ്യാപകന്‍  ആയിരുന്ന മണിമൂളി ജോസുകുട്ടി  സർ  എനിക്കെഴുതിയ കത്താണ്. വായിച്ചോളൂ  ചിലപ്പോള്‍  ഉപകാരമാകും

Manimooly
19-10-98

Dear  jafar,

    അയച്ചിരുന്ന കത്തു കിട്ടിയിരുന്നു.മറുപടി സ്കൂളില്‍  വരുമ്പോള്‍ നേരിൽ തന്നെ  പറയാം  എന്നു കരുതി. ഇന്ന്  ഒഴിവുള്ളത് കൊണ്ട്  എഴുതാം എന്ന്  കരുതി. സുഖം തന്നെയെന്നു കരുതുന്നു. വീട്ടിലുള്ളവരേയും, കൂട്ടുകാരെയും ചോദിച്ചതായി പറയുക. കത്തില്‍ പറഞ്ഞത്  പോലെ  തൂമ്പയുമായി ഇറങ്ങിയിട്ടില്ലല്ലോ..? മണ്ടത്തരം  ഒന്നും  കാണിക്കരുതേ.. ഇപ്പോള്‍  പഠനത്തില്‍  മാത്രം  ശ്രദ്ധിക്കുക. ഒരു  ആവേശത്തിന്  ഇത്  ഉപേക്ഷിച്ചാൽ ഇതേ  ആവേശത്തിൽ ഇതേ  സൗകര്യങ്ങളോടെ  പഠനം  തുടരുവാൻ കഴിയില്ല.  അതുമില്ല  ഇതുമില്ല എന്ന  ഒരു  അവസ്ഥയില്‍  എത്തും.  അതുകൊണ്ട്  ഇപ്പോഴുള്ള ജോലിയില്‍ -പഠനത്തില്‍ - മാത്രം  ശ്രദ്ധിക്കുക. ഇനി  കുറച്ചു  മാസങ്ങള്‍  മാത്രമല്ലേയുള്ളൂ.. അതുകഴിഞ്ഞ്  അന്നത്തെ  സാഹചര്യമനുസരിച്ച് തീരുമാനങ്ങൾ എടുക്കാമല്ലോ. ഞാന്‍  എഴുതി  തന്ന ആ വാചകങ്ങള്‍ക്ക്  അന്ന്  എഴുതിയതിനേക്കാൾ പ്രസക്തി  വളരെ  കൂടുതല്‍  ആയിട്ടുണ്ട് എന്നു തോന്നുന്നു.

  ഒന്ന്  ആരംഭിക്കുകയും  അത്  പൂർത്തിയാക്കാതെ  മറ്റൊന്ന്  തുടങ്ങുകയും ഇത്  ഈ പ്രായത്തിൻറെ സവിശേഷതയാണ്.എല്ലാം  ചെയ്യണം  എന്ന  തോന്നല്‍.  പക്ഷേ  സാവകാശം  കൊടുത്ത് ആരംഭിച്ചത്  അവസാനിപ്പിക്കാൻ നല്ല  മനസ്സുറപ്പ് വേണം.  അത്  ഉണ്ടാക്കിയെടുക്കുക. എങ്കില്‍ മാത്രമേ  അടുത്ത  കർമം ഏറ്റെടുക്കുന്നതിനും  അതും  പൂർത്തിയാക്കുന്നതിനും കഴിയൂ.  ഈ കത്തിനു മറുപടി  അയക്കുമ്പോൾ  പഠനം  അതിശക്തമായി തുടരുന്നു  എന്ന്  എനിക്ക്  കേൾക്കണം.  തൽക്കാലം  മറ്റെല്ലാം മാറ്റിവെക്കുക.

ഇവിടെ  ഞങ്ങള്‍ക്കെല്ലാം സുഖം തന്നെ. പുതിയ  സ്കൂളില്‍  പ്രത്യേക  വിശേഷങ്ങൾ  ഒന്നുമില്ല.  Sports  കഴിഞ്ഞു. Youth festival  കഴിഞ്ഞു.  കത്ത്  വന്ന  വിവരവും  അന്വേഷണങ്ങളും  കൂട്ടുകാർ  എല്ലാവരെയും  അറിയിക്കുക.
        നിർത്തട്ടെ,
       സസ്നേഹം ,
Josekutty.

God is love,  Love  is God
But  what is the love of God. ?

ഞാനൊന്ന്  ഉത്തരം  പറയാന്‍  ശ്രമിക്കട്ടെ,-നമുക്ക്  മനസിലാക്കാൻ  കഴിയുന്ന   ദൈവത്തിൻറെ സ്വഭാവമാണത്.
അശരീരിയായ ദൈവം - സ്നേഹവും  അശരീരി. അതേസമയം  അനുഭവിക്കുകയും  ചെയ്യാം
              Jsp

No comments:

Post a Comment