അൽ-യക്ഷി 9
==============
"അപ്പോള്‍ പിന്നെ പറ ആരെയാ അല്ലീ നിനക്ക് കൊന്നു ചോര കുടിക്കേണ്ടത്....? "
ഷഫീഖ് കളിയാക്കി ചോദിച്ചു.
"എനിക്ക് ചോര കുടിക്കുകയൊന്നും വേണ്ട.....
.... പക്ഷേ ഈ ഭൂമിയില്‍ നിന്നും ഇല്ലാതാക്കണം "
അല്ലിയുടെ ശബ്ദത്തിന് ഒരു ഭീഷണിയുടെ സ്വരം വന്നു.
"അയ്യേ. .ചോര കുടിക്കാത്ത യക്ഷിയോ..? "
"നിനക്ക് സഹായിക്കാൻ പറ്റുമോ ഇല്ലേ ?....അതാദ്യം പറ ..."
എന്റെ അല്ലീ. ..നിന്റെ കൊലപാതകത്തിനൊക്കെ കൂട്ടു നിന്ന് നീയങ്ങോട്ട് റ്റാറ്റ പറഞ്ഞു പോവും. നിന്നെയാർക്കും കാണാനു പറ്റില്ലല്ലോ ...അവസാനം ഞാന്‍ ജയിലിലുമാവും...ഈ കളിക്ക് ഞാനില്ലേ. ...അല്ലെങ്കിൽ തന്നെ ഈ പോലീസുകാരെ കാണുന്നത് തന്നെ എനിക്ക് പേടിയാ...."
ഷഫീഖ് ഒഴിഞ്ഞു മാറി.
"അല്ലീ ....അല്ലീ. ..!"
മറുപടിയൊന്നും വരാതായപ്പോൾ അവൻ അവളെ നീട്ടി വിളിച്ചു
അല്ലി പിണങ്ങി പോയ പോലെ അവനു തോന്നി.
മൊബൈലിലും സ്ക്രീനിൽ തൻറെ മുഖം മാത്രം അവൻ കണ്ടു.
ആരെയാണ് അവൾക്ക് ഇല്ലാതാക്കേണ്ടത് ...?
എന്തു തെറ്റായിരിക്കും അവരവളോട് ചെയ്തിട്ടുണ്ടാവുക.? അവൻ ചിന്തിച്ചു.
രണ്ടു ദിവസം അല്ലിയുടെ സാന്നിധ്യം തന്നെ അവനനുഭവപ്പെട്ടില്ല .
പക്ഷേ മൂന്നാം ദിവസം ആപ്പിൽ അവളുടെ മുഖം പ്രത്യക്ഷപ്പെട്ടു .
അവനെ കണ്ട പാടെ അവൾ കരഞ്ഞു കൊണ്ട് അലറി വിളിച്ചു.
"എന്നെ രക്ഷിക്ക് ഷഫീഖ്. .എന്നെ രക്ഷിക്ക് ....."
അവൾ വേദന കൊണ്ടെന്ന പോലെ പിടയുന്നുണ്ടായിരുന്നു .
"നീയെവിടെയാണ്....? "
"ഞാന്‍ വടക്കെ അമ്പലത്തിലെ ആൽത്തറയിലാണ്...."
അവൾ എന്തിൽ നിന്നോ കുതറി മാറാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
"ആലിൻ ചുവട്ടിലോ...? "
"അതെ എന്നെ ഈ ആലിൽ ബന്ധിച്ചു നിർത്തിയിരിക്കുകയാണ്..."
അവൾ പറഞ്ഞു.
ശരിയാണ് അവൾക്ക് പിറകില്‍ അമ്പലത്തിലെ സ്വർണം പൂശിയ ഭീമന്‍ കൊടിമരം തിളങ്ങുന്നത് കാണാനാവുന്നുണ്ട്.
"ഞാന്‍ വരാം...."
അവൻ പറഞ്ഞു.
ആൽമരത്തിനടുത്തെത്തുമ്പോൾ പരിസരം വിജനമായിരുന്നു.
ആലിനു ചുറ്റും കെട്ടിയ തറയിലേക്ക് ഷഫീഖ് ചാടിക്കയറി. പിന്നെ ആ മരത്തിനു ചുറ്റും ഒന്ന് വലം വച്ചു.
മൊബൈലില്‍ നിന്നും അല്ലി അപ്രത്യക്ഷമായിരിക്കുന്നു.
അവൻ മരത്തടിയിൽ ചുറ്റും നടന്ന് ഒരു സൂക്ഷ്മ പരിശോധന നടത്തി.
ഒരു മുളങ്കമ്പ് തറച്ച ഇടത്തു നിന്നും അതിന്റെ കറ ഒലിച്ചിറങ്ങിയിരിക്കുന്നു. അത് പുതിയതായി അടിച്ചു കയറ്റിയതാണെന്ന് അവന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി.
അതില്‍ കൈ വച്ചതോടെ അവനു ചുറ്റും ശക്തമായി കാറ്റു വീശാൻ തുടങ്ങി. ചെവിയില്‍ ദൂരെ നിന്നെന്ന പോലെ ആരൊക്കെയോ കൂട്ടമായിരുന്ന് അട്ടഹസിച്ചു ചിരിക്കുന്നു ....
അവൻ ഭയത്തോടെ കൈ വലിച്ചു.
ആ കമ്പിൽ നിന്നും കൈ വലിച്ചതും ചിരി നിലച്ചു.
അവൻ വീണ്ടും അതില്‍ പിടി മുറുക്കി. ഇപ്പോള്‍ ചെവിയില്‍ മുഴങ്ങുന്നത് ഉച്ഛത്തിലുള്ള നിലവിളികളാണ്.
സർവ്വശക്തിയുമുപയോഗിച്ച് ഷഫീഖ് ആ മുളങ്കമ്പ് വലിച്ചൂരിയെടുത്തു .
ആൽമരത്തിൽ തൂങ്ങിയാടിക്കിടന്നിരുന്ന വവ്വാലുകൾ ചില വിചിത്ര ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ആ മരത്തിനു ചുറ്റും പറക്കാന്‍ തുടങ്ങി.
ഷഫീഖ് അധികനേരം അവിടെ നിന്നില്ല. ബൈക്കില്‍ വീട്ടിലേക്കു പറന്നു.
പിന്നെയും രണ്ടു ദിവസത്തേക്ക് അല്ലിയുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല.
അവൾ തന്നെ ഉപേക്ഷിച്ചു മറ്റൊരാളുടെ സഹായം തേടിയിരിക്കുമോ...?
അവൻ സംശയിച്ചു.
ഇതിനിടെ ഷഫീഖിൻറെ ഉമ്മയെ തേടി രണ്ടു അതിഥികള്‍ എത്തി.
രശ്മിയും അവളുടെ അമ്മയും. ..
ഉമ്മ ആദ്യം ചില സംശയങ്ങള്‍ ഒക്കെ പ്രകടിപ്പിച്ചെങ്കിലും രശ്മിയുടെ നിഷ്കളങ്ക പെരുമാറ്റത്തിൽ വീണു പോയി.
അവളുടെ മരിച്ചു പോയ ജേഷ്ടൻറെ ഛായയാണ് ഷഫീഖിനെന്നും അവനെ കാണാന്‍ തുടങ്ങിയതോടെയാണ് അമ്മ നോർമലാവാൻ തുടങ്ങിയതെന്നും അവൾ അവരെ ബോധ്യപ്പെടുത്തി .
പതിയെ പതിയെ ഷഫീഖിന് ഒരു കാര്യം ബോധ്യമായി. തനിക്കിപ്പോൾ രണ്ട് അമ്മമാരായിരിക്കുന്നു.
താന്‍ ഒരേ സമയം ഷഫീഖും രശ്മിയുടെ അമ്മയുടെ ഉണ്ണിക്കുട്ടനുമായി മാറിയിരിക്കുന്നു
കുറച്ചു നാളുകൾക്കു ശേഷം അവന്റെ ഫോണില്‍ വീണ്ടും അല്ലിയുടെ മുഖം തെളിഞ്ഞു.
"ഞാന്‍ അവരെ കണ്ടെത്തിക്കഴിഞ്ഞു ഷഫീഖ് .....? "
"ആരെ ....?
അവൻ ചോദിച്ചു.
"ഞാന്‍ ആരെ നശിപ്പിക്കുന്നതിനാണോ ഇവിടെ വീണ്ടും അവതരിച്ചത് അവരെ... "
അല്ലിയുടെ കണ്ണുകള്‍ തിളങ്ങി.
"ആരൊക്കെയാണവർ...? "
ഷഫീഖ് ആകാക്ഷയോടെ ചോദിച്ചു.
"ഒന്ന്. എൻറെ കഴുത്തില്‍ താലി കെട്ടിയ പുരുഷന്‍. ...
അവള്‍ പറഞ്ഞു.
"ങ്ഹേ.... നിന്റെ ഭർത്താവോ...? "
"അതേ ....."
അല്ലി സ്ക്രീനിൽ നിന്നും അപ്രത്യക്ഷയായി. .
ഷഫീഖ് എന്തു ചെയ്യണമെന്നറിയാതെ വാ പൊളിച്ചു നിന്നു.
Stay tuned. ...
.....ഇവൾ എന്നേം കൊണ്ടേ പോവൂ എന്നാ തോന്നുന്നത്...
No comments:
Post a Comment