അൽ -യക്ഷി 7
=============
"ഡാ. ... ഇതു തേപ്പുകാരിയൊന്നുമല്ല "
അല്ലി വീണ്ടും പറഞ്ഞു നോക്കി.
"എനിക്ക് കാണണ്ട. പെണ്ണിനെ ഒരെണ്ണത്തിനെ ഞാന്‍ ഇനി വിശ്വസിക്കില്ല...."
അവൻ തലയിണയിൽ മുഖം പൂഴ്ത്തി.
"ഇത് രശ്മിയാടാ മണ്ടാ. .. "
" ഏതു രശ്മി...? "
അൽപനേരത്തിനു ശേഷം അവൻ ചോദിച്ചു.
"നിനക്ക് എത്ര രശ്മികളെ അറിയാം...."
"എനിക്കാകെ എന്റെ ക്ലാസിലെ രശ്മി p. p യെ മാത്രമേ അറിയൂ. ..."
"ങ്ഹാ അവളു തന്നെ. .. "
അല്ലിയുടെ ശബ്ദം മുറിയില്‍ പ്രതിധ്വനിച്ചു .
"ഉം.....എന്നിട്ട് വേണം ഞങ്ങളുടെ പേരും പറഞ്ഞു നാട്ടില്‍ കലാപമുണ്ടാക്കാൻ... എനിക്ക് വേണ്ട. ..."
"അയ്യാ ...... അതിന് ഇത് നിന്നോട് പ്രേമം മൂത്തിട്ടൊന്നുമല്ല ..."
അല്ലിയുടെ സ്വരത്തിൽ പുഛം കലർന്നിരുന്നു ...."
"പിന്നെ ..? "
"ആ..... നീ തന്നെ ഫോണിലെ M. N app തുറന്നു നോക്ക് ..."
"M.N ആപ്പോ ..? "
"ങാ. ...മഷിനോട്ടം ...."
"ഓ....അങ്ങനെ. .. "
ഷഫീഖ് മൊബൈല്‍ തുറന്നു.
അല്ലിയുടെ സുന്ദരമായ മുഖം അതില്‍ തെളിഞ്ഞു വന്നു.
അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു.
"ഇളിക്കാതെ വീഡിയോ കാണിക്ക്..."
അവൻ പറഞ്ഞു.
മൊബൈല്‍ സ്ക്രീനിൽ ഒരു സ്ത്രീയുടെ മുഖം തെളിഞ്ഞു വന്നു....
"അയ്യേ. ..ഇതാണോ രശ്മി. .. ?..."
"കിടന്നു തുള്ളാതെ മുഴുവന്‍ കാണാന്‍ നോക്ക് ചെക്കാ ... "
അല്ലിയുടെ ശബ്ദം മുഴങ്ങി.
ശരിയാണ്. അതാ തൻറെ കൂടെ പഠിക്കുന്ന രശ്മിയും വീഡിയോയിലുണ്ട്.
കൂടെയുള്ളത് ചിലപ്പോള്‍ അവളുടെ അമ്മയായിരിക്കും.
അവൾ ഫോണിലുള്ള ഒരു ഫോട്ടോ അമ്മയെ കാണിക്കുകയാണ്.
അവൻ അവരുടെ സംഭാഷണത്തിനു ചെവിയോർത്തു.
"നോക്കമ്മേ...ഇതാണ് ഞാന്‍ പറഞ്ഞ എന്റെ ക്ലാസിലെ കുട്ടി. നമ്മുടെ ഉണ്ണിയേട്ടനെപ്പോലെത്തന്നെയില്ലേ ..? "
ആ സ്ത്രീ അൽപനേരം ആ ചിത്രത്തിലേക്ക് നോക്കിയിരുന്നു.
പിന്നെ ഫോണില്‍ ഉമ്മ വച്ച് പൊട്ടിക്കരഞ്ഞു . .......
രശ്മി ഫോണ്‍ തിരിച്ചു വാങ്ങുന്നതിനിടെ ആ ചിത്രം ഷഫീഖ് തിരിച്ചറിഞ്ഞു.
താന്‍ ഈയിടെ അപ്ഡേറ്റ് ചെയ്ത ഫേസ്ബുക്കിലെ തൻറെ പ്രൊഫൈല്‍ പിക്ചർ .
അവൻ അമ്പരന്നു പോയി.
മൊബൈലില്‍ വീണ്ടും അല്ലിയുടെ മുഖം തെളിഞ്ഞു.
"എന്താ. ...സംഭവം. ? ആരാ ഈ ഉണ്ണിയേട്ടൻ ...?"
അവൻ ചോദിച്ചു.
"ഉണ്ണിക്കുട്ടൻ രശ്മിയുടെ ചേട്ടനാണ്. 5 വർഷം മുൻപ് ഒരപകടത്തിൽ പെട്ടു മരിച്ചു ...."
അല്ലി കഥ പറഞ്ഞു.
"പക്ഷേ ആ ഫോട്ടോ. ... അത് ഞാനാണല്ലോ...!"
അതെ അതുകൊണ്ടാണ് അവര്‍ നി ന്നെ അത്രയധികം ഇഷ്ടപ്പെടുന്നതും...!"
"മനസ്സിലായില്ല...."
ഷഫീഖ് സ്ക്രീനിലേക്ക് നോക്കി പറഞ്ഞു.
"അവളുടെ മരിച്ചു പോയ ചേട്ടന്റെ ഏകദേശം മുഖഛായയാണ് നിനക്കും. അതായത് അവളുടെ ഉണ്ണിയേട്ടനെപ്പോലെയാണ് അവൾ നിന്നെ കാണുന്നത്....."
"പക്ഷേ ആ സ്ത്രീയോ....?"
ഷഫീഖ് തിരക്കി.
"മകന്‍റെ അപകട മരണം ആ മനസ്സ് കലക്കിക്കളഞ്ഞു. അഞ്ച് വര്‍ഷമായി അവര്‍ മകനെയും കാത്തിരിക്കുകയാണ് ... "
അല്ലി പറഞ്ഞു നിര്‍ത്തി. സ്ക്രീനിൽ നിന്നും അല്ലിയുടെ മുഖം അപ്രത്യക്ഷമായി .
അവർക്കിടയിൽ മൂകത തളം കെട്ടി നിന്നു.
"നമുക്ക് അവിടെ വരെ ഒന്നു പോയാലോ. .? "
അൽപനേരം ആലോചിച്ചതിനു ശേഷം ഷഫീഖ് ചോദിച്ചു.
"പക്ഷേ എനിക്കവിടേക്കുള്ള വഴിയറിയില്ല. ..."
അവൻ വീണ്ടും പറഞ്ഞു.
"വഴി എനിക്കറിയാം നീ വണ്ടിയെടുക്ക്...." അല്ലിയും മൗനം വെടിഞ്ഞു.
"നിങ്ങള്‍ക്കെന്തിനാ വണ്ടി. ... ?"
"വണ്ടി എനിക്കല്ല നിനക്കാണ്...."
അവൾ പറഞ്ഞു.
"ഡീ. ....രശ്മീ .... "
വേലിയോടു ചാരി ബൈക്ക് നിര്‍ത്തി ഹോണടിച്ചു കൊണ്ട് ഷഫീഖ് നീട്ടി വിളിച്ചു.
തോട്ടി കൊണ്ട് മാവില്‍ നിന്നും മാങ്ങ പറിക്കുകയായിരുന്ന രശ്മി അവനെക്കണ്ട് ആശ്ചര്യത്തോടെ വായ് പിളർന്നു .
"ദൈവമേ. ...ഉണ്ണിയേട്ട്......ഷഫീഖ്. ... "
അവൾ തോട്ടി താഴെയിട്ട് അവനരികിലേക്ക് ഓടിയെത്തി.
"ഇതാണോ നിന്റെ വീട്....?"
"എന്തൊരാശ്ചര്യം....ഞാന്‍ നിന്റെ കാര്യം ഇപ്പോള്‍ അമ്മേടടുത്ത് പറഞ്ഞതേയുള്ളൂ...അപ്പൊഴേക്കും ദേ മുന്നില്‍. ..."
അവൾ സന്തോഷം കൊണ്ട് അവനെ കൈപിടിച്ചു വലിച്ചു
"വാ. ... ചായ കുടിച്ചു പോവാം. .. "
അവൾ ക്ഷണിച്ചു.
അവൻ ബൈക്കില്‍ നിന്നിറങ്ങി അവളുടെ പിറകെ നടന്നു.
"അമ്മേ. ..ദേ ആരാ ഈ വന്നിരിക്കുന്നതെന്നു നോക്കിയേ.... "
രശ്മി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
"അമ്മെക്കാണ് എൻറെ കൂട്ടുകാർ വീട്ടില്‍ വരുന്നത് ഏറെ സന്തോഷം. ..ഈ അമ്മയിതെവിടെപ്പോയി...?....അമ്മേ.....അമ്മേ. ... ? "
രശ്മിയുടെ ആവേശവും സന്തോഷം നിറഞ്ഞ സ്വീകരണവും ഷഫീഖിനെ വല്ലാതെ ആശ്ചര്യപ്പെടുത്തി . അമ്പരന്നു തുറന്നു പിടിച്ച വായുമായി അവൻ വീട്ടിലേക്കു കയറി.
"എവിടെ നിൻറെയമ്മ...."
ആരെയും കാണിതിരുന്നപ്പോൾ ഷഫീഖ് ചോദിച്ചു.
"അമ്മ ദേ ആ വാതിലിന് പിറകില്‍ നിന്ന് നിന്നെ ഒളിഞ്ഞു നോക്കുകയാണ് ...."
രശ്മി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
ഷഫീഖ് വാതിലിനടുത്തേക്കു നടന്നു.
ആ കതകിനു പിറകില്‍ വളരെ ക്ഷീണീതയായ ദുഖം തളം കെട്ടിയ മുഖവുമായി ഒരു സ്ത്രീ അവനെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുന്നതവൻ കണ്ടു.
"എന്താമ്മേ ഇങ്ങനെ നോക്കുന്നത് ... എന്താ എനിക്ക് ചായയൊന്നും തരാത്തത് ....?"
അവര്‍ അവൻറെ മുഖത്തേക്ക് കുറെ നേരം സൂക്ഷിച്ചു നോക്കി.
പിന്നെ പിന്നെ ആ മുഖത്ത് മനോഹരമായ ഒരു ചിരി വിടര്‍ന്നു.
"നീ എവിടേര്ന്നു ഇത്രേം കാലം..?"
അവര്‍ ചോദിച്ചു.
"അതൊക്കെ പിന്നീട് പറയാം. ..അമ്മ ചായയുണ്ടാക്ക് ..."
അവരുടെ അസ്വാഭാവിക പെരുമാറ്റം കണ്ടു ഷഫീഖ് പറഞ്ഞു.
"നീ ഇരിക്ക് ഷഫീഖ്. . എനിക്ക് ഒരു ചേട്ടന്‍ ഉണ്ടായിരുന്നു . ഉണ്ണിയേട്ടൻ . 5 വർഷം മുൻപ് ഒരപകടത്തിൽ ഏട്ടന്‍ ഞങ്ങളെ വിട്ടു പോയി. അന്ന് മുതല്‍ അമ്മയുടെ മനസ്സ് ഇങ്ങനെയാണ്. .. നിനക്ക് ദേഷ്യമൊന്നും തോന്നരുത്. .."
അവൾ പറഞ്ഞു.
"അതൊന്നും സാരമില്ല രശ്മീ..സുഖമില്ലാത്തതുകൊണ്ടല്ലേ ..?"
അവൻ പറഞ്ഞു.
രശ്മി അമ്മയെയും കൂട്ടി അടുക്കള യിലേക്ക് നടന്നു.
"നീ ഫോൺ തുറക്ക് ...."
അല്ലി ഷഫീഖിൻറെ ചെവിയില്‍ പറഞ്ഞു.
ഫോണില്‍ ആ വീടിന്റെ അടുക്കള തെളിഞ്ഞു വന്നു. രശ്മിയും അമ്മയും ഓടിനടന്ന് അവനെ സത്കരിക്കാൻ എന്തൊക്കെയോ ഒരുക്കുകയാണ്.
"അവര്‍ സത്കരിക്കുന്നത് നിന്നെയല്ല ഷഫീഖ്. .."
അല്ലി പറഞ്ഞു.
"അവരുടെ ഉണ്ണിക്കുട്ടനെയാണല്ലേ. .? "
ഷഫീഖ് തിരിച്ചു ചോദിച്ചു.
":Hmmmm " അല്ലി മൂളി.
രശ്മി നടന്നു വരുന്ന ശബ്ദം കേട്ട തോടെ ഷഫീഖ് ഫോണ്‍ അടച്ചു വച്ചു.
"ഞാന്‍ പോട്ടെ രശ്മീ..... "
ചായ കുടിച്ചു തീർന്ന ശേഷം പോകാനെണീറ്റ് കൊണ്ട് ഷഫീഖ് ചോദിച്ചു.
" ഉം.... ഇനിയും വരണം. ."
അവളുടെ കണ്ണുകള്‍ ഈറനണിയുന്നത് അവൻ കണ്ടു.
"നീയെന്താ കരയുകയാണോ ...?"
"നിനക്കറിയോ ...അഞ്ച് വര്‍ഷമായി ഞാന്‍ എന്റെ അമ്മ ഒന്ന് ചിരിച്ചു കണ്ടിട്ട് ...ഇന്നെനിക്ക് എൻറെ അമ്മയെ തിരിച്ചു കിട്ടിയ പോലെ. ..."
രശ്മിയിൽ നിന്നും ഒരു തേങ്ങലുയർന്നു.
പോട്ടെ അമ്മേ. .. "
കതകിനു പിറകില്‍ ആ അമ്മ അവനെ നോക്കി നിൽക്കുന്നുണ്ടെന്ന് അവനു തീർച്ചയുണ്ടായിരുന്നു .
ബൈക്ക് അകന്നകന്നു പോവുന്നത് അവര്‍ നോക്കി നിന്നു.
"അത് എന്റെ ഉണ്ണിക്കുട്ടൻ തന്നെയാ. .മോളേ. ..
അവനു നമ്മളെ ശരിക്കു മനസ്സിലാവാത്തോണ്ടാ.....
എന്നാലും സാരമില്ല. ..
എൻറെ കുട്ടി എവിടേലും ജീവിച്ചിരിക്കുന്നൂന്ന് അറിഞ്ഞാ മാത്രം മതിയെനിക്ക്" "
രശ്മിയുടെ അമ്മ പറഞ്ഞു.
അണ പൊട്ടി ഒഴുകിയ ദുഖം കണ്ണുനീരായി രശ്മിയുടെ കവിളിലൂടെ ചാലിട്ടൊഴുകി .
അവൾ അമ്മയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു.
അവളുടെ കണ്ണുനീര്‍ തുള്ളികള്‍ ആ അമ്മയുടെ തോളുകൾ നനച്ചു.
തുടരുന്നു. .........
No comments:
Post a Comment