പുതിയ കഥേണ്...ചിലപ്പോള്‍ നാളെ തീരും. കണ്ടില്ലെങ്കിൽ നിങ്ങള്‍ തന്നെ അങ്ങ് പൂരിപ്പിച്ചാൽ മതി
അൽ - യക്ഷി. 1.
=============
ഇവനീ കൃഷി ഇനിയെങ്കിലും നിർത്തിക്കൂടേ....വെറുപ്പിക്കൽ എന്ന് വച്ചാല്‍ എജ്ജാതി വെറുപ്പിക്കൽ...
സിനിമാഹാളിൽ നിന്നും എഴുതിയ പോസ്റ്റ് ഷഫീഖ് fb യില്‍ പോസ്റ്റ് ചെയ്തു. .... കൂടെ ഒരു ഫീലിംഗ് കൂടി ഫിറ്റ് ചെയ്തു. ... കട്ട കലിപ്പ്.
ബൈക്ക് മെയിന്‍ റോഡില്‍ നിന്നും ഇടുങ്ങിയ പോക്കറ്റ് റോഡിലേക്ക് കയറിയതും ഹെഡ് ലൈറ്റ് മിന്നി മിന്നി ഓഫായി . സമയം രാത്രി പന്ത്രണ്ടു മണിയോടടുത്തിരിക്കുന്നു. ഇന്നെന്താ അമാവാസിയാണോ...?
ലൈറ്റണഞ്ഞതും ചുറ്റും ഇരുട്ട് മാത്രം.
അവൻ മൊബൈലില്‍ ടോർച്ചു തെളിയിച്ചു വണ്ടി പതുക്കെ മുന്നോട്ടോടിച്ചു . അൽപസമയം കഴിഞ്ഞതോടെയാണ് അവൻ ആ സത്യം മനസിലായത് . താന്‍ ഒരടി പോലും മുന്നോട്ടു പോയിട്ടില്ല . വണ്ടി നീങ്ങുന്നുണ്ട്.
പക്ഷേ. ..
പിന്നെയും പിന്നെയും അതേ ജംഗ്ഷനിൽ തന്നെ എത്തുന്നു.
ഇതെന്ത് മറിമായം. ..
"ഇനി താനിത് സ്വപ്നം കാണുകയാണോ ...?"
അവൻ കൈത്തണ്ടയിൽ നുള്ളി നോക്കി.
അല്ല നല്ല വേദനയുണ്ട്. ഇനി പണ്ട് ഉമ്മ പറയാറുള്ള പൊട്ടി തിരിക്കുന്നതാണോ ..? .
ഹേയ്. .അതൊക്കെ ഓരോ അന്ധവിശ്വാസങ്ങളല്ലേ...?
അവൻ സ്വയം സമാധാനിച്ചു .
ഏതായാലും ഈ കൂരിരുട്ടത്ത് ഹെഡ് ലൈറ്റില്ലാതെ ബൈക്കില്‍ പോവുന്നത് അത്ര ബുദ്ധിയല്ല. അവൻ ബൈക്ക് റോഡിന് ഓരം ചേര്‍ന്ന് നിർത്തി. ചാവി ഊരിയെടുത്ത് പോക്കറ്റിലിട്ടു .
നടന്നു പോവാം .......
അവൻ തീരുമാനിച്ചു .
മൊബൈലിന്റെ ചെറിയ വെളിച്ചത്തിൽ അവൻ മുന്നോട്ടു നടന്നു. ഒരാവേശത്തിൽ നടത്തത്തിനു വേഗം കൂടി .
നടന്നു നടന്ന് അവൻ കവലയിലെത്തിച്ചേർന്നു.
ഇതേതാ വീതിയുള്ള ഒരു റോഡ്.
മുന്നിലെ ജംഗ്ഷനിൽ അവൻ അത്ഭുതത്തോടെ നിശ്ചലനായി.
താന്‍ ഇതുവരെ നടന്നത് പിറകോട്ടായിരുന്നു. നേരത്തേ വന്നു കയറിയ ജംഗ്ഷനിൽ വീണ്ടും എത്തിയിരിക്കുന്നു. തനിക്ക് പറ്റിയ അമളിയോർത്ത് അവനു ചിരി വന്നു. ഇരുട്ടില്‍ തിരിച്ചാണ് നടക്കുന്നതെന്ന് തനിക്ക് മനസിലായില്ല.
അവൻ ഇടവഴിയിലൂടെ വീണ്ടും തിരിഞ്ഞു നടന്നു. വഴിയിരികിൽ പാർക്ക് ചെയ്ത ബൈക്ക് കണ്ടതോടെ അവനാശ്വാസമായി. ഇപ്പോള്‍ താന്‍ ശരിയായ വഴിയില്‍ തന്നെയാണ്. ഷഫീഖ് നടത്തത്തിനു വേഗം കൂട്ടി. അൽപദൂരം മുന്നോട്ട് നടന്നതും അവൻ വീണ്ടും ഒരു കവലയിലെത്തി.
പക്ഷേ. ....
അതവൻ നേരത്തെ പുറപ്പെട്ട കവല തന്നെയായിരുന്നു.
അവൻ അൽപനേരം അമ്പരന്നു നിന്നു.
ഹേയ്. ...തനിക്ക് തെറ്റിയതായിരിക്കും.
അവൻ വീണ്ടും ഇടവഴിയിലൂടെ തിരികെ നടന്നു. വീണ്ടും ബൈക്കിനെ അവൻ കടന്നു പോയി.
ഇനി പിഴവ് പറ്റരുത് . അവൻ ഓരോ അടിയും മുന്നോട്ടു സൂക്ഷിച്ചു വച്ച് കൊണ്ട് നടന്നു.
അൽപദൂരം മുന്നോട്ടു നീങ്ങിയതേയുള്ളൂ . മുന്നില്‍ വീണ്ടും അതേ കവല.
ഷഫീഖ് എന്തു ചെയ്യണമെന്നറിയാതെ ആ കവലയിൽ അന്ധാളിച്ചു നിന്നു.
No comments:
Post a Comment