അൽ - യക്ഷി 10
===============
"അപ്പോള്‍ നീ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരനായ നിന്റെ ഭർത്താവിനെയാണ് നിനക്ക് കൊല്ലേണ്ടത് ....."
ഷഫീഖ് ചോദിച്ചു.
"അതെ. .. പണം കണ്ടാല്‍ സ്വന്തം ഭാര്യയുടെ ശരീരം പോലും വിൽക്കാൻ മടിയില്ലാത്ത അവൻ ഇനി ഭൂമിയില്‍ ജീവനോടെയിരിക്കാൻ പാടില്ല. .."
അല്ലിയുടെ ശബ്ദം കോപം കൊണ്ട് വിറച്ചു.
"സ്ത്രീ ഒരു വിൽപന വസ്തുവല്ലെന്ന്..
അവളുടെ നേരെയുള്ള ഓരോ അക്രമവും സ്വന്തം ജീവന്‍ നഷ്ടമാവാൻ തന്നെയാണ് കാരണമാവുകയെന്ന് ഓരോ പുരുഷനും ബോധ്യമാവണം....
നീതി ...
അത് സ്വയം നടപ്പിലാവുമെന്ന് ഓരോ മനുഷ്യനും ബോധമുണ്ടാവണം
.."
അവൾ പറഞ്ഞു.
"ശരി. ..ഞാന്‍ സഹായിക്കാം. .. "
ഷഫീഖ് പറഞ്ഞു.
"പറ എവിടെയാണ് നമ്മള്‍ പോവേണ്ടത് ... ?.."
"ആദ്യം ആശുപത്രി മോർച്ചറിയിൽ...."
"മോർച്ചറിയിലോ ..?.."
ഷഫീഖ് അത്ഭുതപ്പെട്ടു .
"അതെ മോർച്ചറിയിൽ. .. അവിടെ നിന്നാണ് അവസാനിച്ചത് ..അവിടെ നിന്ന് തന്നെ തുടങ്ങണം ...."
"എനിക്ക് മനസ്സിലായില്ല...? "
അത് നിനക്ക് വഴിയെ മനസിലായിക്കൊള്ളും..." അവൾ പറഞ്ഞു.
അന്ന് രാത്രി 11 മണിക്ക് ഷഫീഖ്
ആശുപത്രിയിലെ ആളുകള്‍ കടന്നു പോവുന്ന റെയില്‍വേ മേൽ പാലത്തിന് മുകളില്‍ ആരെയോ കാത്തു നിന്നു.
പാലത്തിലൂടെ ആളുകള്‍ നിരന്തരം അവനെ കടന്നു പൊയ്ക്കൊണ്ടിരുന്നു...
സമയം വൈകുന്തോറും ആളുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.
പിന്നെ പിന്നെ ആരും അതുവഴി വരാതെയായി.
അല്ലി കൂടെയുണ്ടോ എന്നവൻ വിളിച്ചു നോക്കി.
പക്ഷെ അവളുടെ ഒരു സാന്നിധ്യവും അവനു ബോധ്യമായില്ല .
അതാ. ..
അവിടെ. ......
പാലത്തിന് മറുതലക്കൽ ഒരു ടോർച്ചിൻറെ വെളിച്ചം പ്രത്യക്ഷപ്പെട്ടിരിക്കുന്നു...
അതെ. .....
ഇപ്പോള്‍ അല്ലി തന്റെ അരികിലുണ്ട്.
ഒരു ഉൻമാദഗന്ധം അവിടെ മുഴുവന്‍ വ്യാപിച്ചിരിക്കുന്നു.
അവൾ ഇതുവരെ കാത്തു നിന്നത് ഇയാളെ തന്നെയാണ്. അവനു ബോധ്യമായി.
പക്ഷെ. ......
തനിക്കെന്താണ് സംഭവിക്കുന്നത്
തനിക്ക് എന്താണ് പെട്ടെന്ന് ഉറക്കം വരുന്നത്...?
"തന്റെ ശരീരത്തിനെന്താണ് സംഭവിക്കുന്നത് ..? ..."
ഷഫീഖ് ബോധം നഷ്ടമായി ആ പാലത്തിൽ മറിഞ്ഞ് വീണു.
അവൻ വീണിടത്ത് ഇപ്പോള്‍ ഒരു ചെന്നായ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ..
എവിടെയെല്ലാമോ നായ്ക്കൾ കൂട്ടമായി ഓരിയിടാൻ തുടങ്ങി.
പാലത്തിലൂടെ നടന്നു വരുന്ന ആളുടെ മുന്നിലേക്ക് ഭീമാകാരനായ ആ നായ എടുത്തു ചാടി.
പെട്ടെന്നുള്ള ആ കാഴ്ചയിൽ തന്നെ അയാള്‍ ഭയന്ന് പോയിരുന്നു.
ടോർച്ച് വെളിച്ചത്തിൽ ആ ഭീകരസത്വത്തെ മുഴുവനായി കണ്ടതോടെ ഭയം കൊണ്ട് അയാളുടെ കണ്ണുകള്‍ തുറിച്ചു. ..
ആ ഭീകരജീവി അയാളുടെ സമീപത്തേക്ക് പതുക്കെ നടന്നു വരാന്‍ തുടങ്ങി. അതു തലയൊന്നു താഴ്ത്തി പതുങ്ങിയത് തന്റെ മേല്‍ ചാടി വീഴാനാണെന്നയാൾക്ക് ബോധ്യമായി.
അയാള്‍ ആർത്തു കരഞ്ഞു.
ഭയം കാരണം അയാള്‍ മലമൂത്ര വിസർജനം നടത്തി ക്കഴിഞ്ഞിരുന്നു ..
അയാള്‍ പാലത്തിലൂടെ വന്ന വഴിയില്‍ തിരിഞ്ഞോടി .....
ആ ഭീമന്‍ നായയുടെ ചോരക്കണ്ണുകൾ തിളങ്ങി. അത് ഓടി രക്ഷപെടാൻ ശ്രമിക്കുന്ന അയാളെ നോക്കി അത്യുച്ചത്തിൽ ഓരിയിട്ടു .
അതിന്റെ മറുപടിയെന്ന പോലെ നായ്ക്കൾ കൂട്ടമായി കരഞ്ഞു.
അയാള്‍ പാലത്തിനെതിർവശത്തെത്തിയതും കരഞ്ഞു കൊണ്ട് തിരിഞ്ഞോടി ...
അതെ ......
അവിടെ അതേ രൂപത്തിലുള്ള മറ്റൊരു ചെന്നായ അയാളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
പാലത്തിനിരു കരയിൽ നിന്നും അവ അയാളുടെ നേരെ നടന്നു വരാന്‍ തുടങ്ങി. തികച്ചും യാന്ത്രികമായിരുന്നു അവയുടെ ചലനം. ഒരേ ചലനം ഒരേ സമയത്താണ് അവ ഭീകരമായി ഓരിയിടുന്നത് . തീ പറക്കുന്നതുപോലെയുള്ള നാലു കണ്ണുകള്‍.
പാദങ്ങളുടെ ചലനങ്ങള്‍ പോലും ഒരേ പോലെ .. അയാള്‍ എന്തു ചെയ്യണമെന്നറിയാതെ സഹായത്തിനായി അലറി വിളിച്ചു. ..
നായ്ക്കൾ തൊട്ടടുത്തെത്തിയതും പാലത്തിൽ നിന്നും അയാള്‍ താഴേക്ക് റെയില്‍ പാളത്തിലേക്ക് എടുത്തു ചാടി.
അതേസമയം താഴെ കടന്നു പോയ ട്രെയിന്‍ അയാളുടെ ശരീരം ചിതറിത്തെറിപ്പിച്ചു.
ചെന്നായകൾ പാലത്തിൽ നിന്നും അപ്രത്യക്ഷമായി .
ഷഫീഖ് ഒരു സ്വപ്നാടകനെപ്പോലെ വീണിടത്തു നിന്നേണീറ്റു വീടു ലക്ഷ്യമാക്കി അവൻറെ ബൈക്ക് പറന്നു .
തുറന്നു കിടന്നിരുന്ന വാതിലിലൂടെ അവൻ വീടിനകത്തേക്ക് അകത്തേക്ക് കടന്നു.
വെട്ടിയിട്ട തടി പോലെ കിടക്കയിൽ വീണു.
അവൻ ഗാഢനിദ്രയിലാണ്ടു കഴിഞ്ഞിരുന്നു ************************************
പിറ്റേന്ന് രാവിലെ ടെലിവിഷനിലെ വാർത്തയിൽ ഒരാള്‍ മേൽപാലത്തിനു മുകളില്‍ നിന്ന് ട്രെയിനിനു മുകളിലേക്ക് എടുത്തു ചാടി ആത്മഹത്യ ചെയ്ത ഒരു വാര്‍ത്ത അവൻ കണ്ടു.
മൃതശരീരം ട്രെയിനിടിച്ച് തിരിച്ചറിയാവാനാത്ത വിധം ചിതറിപ്പോയിരുന്നു .
അവൻ ഫോണിനടുത്തേക്കോടി.
ഫോണിൽ അല്ലിയുടെ മുഖം തെളിഞ്ഞു.
"ആരാണയാൾ.?..
അയാളാണോ നിൻറെ ഭർത്താവ്. .? "
അവൻ ഭീതിയോടെ ചോദിച്ചു.
അവള്‍ വശ്യമായി പുഞ്ചിരിച്ചു.
"അല്ല. അയാള്‍ എൻറെ ഭർത്താവല്ല ..."
"പിന്നെ....?"
"അയാള്‍ ആശുപത്രിയിലെ മോർച്ചറിയുടെ കാവൽക്കാരനാണ്..."
അല്ലിയുടെ മുഖം സ്ക്രീനിൽ രൗദ്രഭാവം പൂണ്ടു.
"അയാളെ നീ എന്തിനാണ് കൊന്നു കളഞ്ഞത് ...? "
ഷഫീഖ് ചോദിച്ചു.
"അയാള്‍ ഇനിയും ഈ ഭൂമിയില്‍ ജീവിക്കാൻ അർഹനല്ല...."
"കാരണം........
?..."
അയാളുടെ താൽപര്യം സ്ത്രീ ശവങ്ങളോടാണ്.....
ചിലര്‍ സ്ത്രീകളുടെ ശവങ്ങള്‍ പോലും വെറുതെ വിടില്ല. ...
ഇതുവരെ ആര്‍ക്കും അയാളെ പിടികൂടാനായിട്ടില്ല......
ഇനിയും ഒരു സ്ത്രീ ശരീരം അവിടെ അപമാനിക്കപ്പെടരുത്"
അല്ലി അപ്രത്യക്ഷമായി.
ഷഫീഖിൻറെ കയ്യില്‍ നിന്നും ഫോ
ൺ താഴേക്ക് അടർന്നു വീണു. ..
അവനൊരു വിറയലോടെ കസേരയിലേക്ക് വീണു. ..
അല്ലി. ...............
അവൾ വീണ്ടും വരും. ...അതുവരെ കാത്തിരിക്കുക.......
No comments:
Post a Comment