Tuesday, August 7, 2018

അൽ- യക്ഷി 8

അൽ -യക്ഷി  8
=============    
"വഴിയില്‍  നിനക്ക്  നല്ലൊരു  പണി  കാത്തു  നിൽപ്പുണ്ട്..."

രശ്മിയുടെ   വീട്ടില്‍  നിന്നും  മടങ്ങുന്നതിനിടെ അല്ലി  ഷഫീഖിൻറെ ചെവിയില്‍  പറഞ്ഞു.

"പണിയോ  ..?...മനസ്സിലായില്ല ...    !"

അവൻ   ചോദിച്ചു.

"ഷംന   നീയവളെ   തെറി വിളിച്ച കാര്യം  അവളുടെ  കാമുകനെ  വിളിച്ചു പറഞ്ഞിട്ടുണ്ട്......!"

"അവൾക്ക്  കാമുകനുമുണ്ടോ  .....?"

ഷഫീഖ്  ചോദിച്ചു.

"ഉം. ..... പണത്തിലാണവളുടെ കണ്ണ്..."
"നീയും  അറിയും  സീനിയര്‍  ക്ലാസിലെ    ജിയോ. ..."

"പടച്ച തമ്പുരാനേ. ..ആ ജിമ്മനോ ...?"

"അതെ....എന്താ നിനക്ക്  പേടിയുണ്ടോ..?    ...."

"ഏയ്  എനിക്ക്  പേടിയൊന്നുമില്ല. ഞാനെന്തിനാ   പേടിക്കുന്നത്....?"

ബൈക്ക്  നിര്‍ത്തി  അവൻ ചോദിച്ചു.

"പേടിയില്ലെങ്കിൽ പിന്നെന്തിനാ   നീ  വണ്ടി  തിരിക്കുന്നത് ..?    "

"അല്ല. ..ഞാനായിട്ടിനിയൊരു  പ്രശ്നം  ഉണ്ടാക്കണോ....?"

ഷഫീഖ്  സംശയിച്ചു.
                                                  
"വണ്ടി  അവൻറടുത്തേക്ക്   വിടെടാ   പേടിത്തൊണ്ടാ ....നമുക്ക്  ഒരു  കൈ നോക്കാം  ..."
"ആരാ  ആള്   നിനക്കറിയാമോ...? " അല്ലിയുടെ  ചിരി  മുഴങ്ങി.

ഷഫീഖ്  ബൈക്ക്  നേരെ  വിട്ടു.

പ്രതീക്ഷിച്ചതു   പോലെ  ജിയോ  വഴിയില്‍  കാത്തു നിൽക്കുന്നുണ്ടായിരുന്നു.

വണ്ടി നിര്‍ത്തിയ  ഉടനെ     അവന്‍  ഷഫീഖിനെ     നിലത്തേക്ക്    വലിച്ചിട്ടു    . ബൈക്കും  അവനും  റോഡില്‍  മറിഞ്ഞ്  വീണു.

"എന്താ... എന്താ    പ്രശ്നം. .. ? നീയെന്തിനാ   എന്നെ     ഉപദ്രവിക്കുന്നത് ?..."        

റോഡില്‍  കൈയുരഞ്ഞ  മുറിവിലെ  ചോര  തുടച്ചു കളഞ്ഞു  കൊണ്ട്  ഷഫീഖ്  വീണിടത്ത്  നിന്നെണീറ്റു .

"നീ  പെൺകുട്ടികളെ ഫോണില്‍ വിളിച്ചു  തെറി  പറയും  അല്ലേടാ   ചെറ്റേ  ...? " ജിയോ  ഷഫീഖിൻറെ  കോളറിൽ  പിടിച്ചുയർത്തി.

"നീ  വെറുതെ  അടിക്കാതെ   സംഗതി  എന്താണെന്നു  പറ....?" ഷഫീഖ്  വീണ്ടും  ചോദിച്ചു.

പക്ഷേ  ജിയോയുടെ  മറുപടി  മുഖമടച്ചുള്ള    ഒരടിയായിരുന്നു .

ഷഫീഖ്  വീണ്ടും  റോഡില്‍  വേച്ചു  വീണു  പോയി.

തന്റെ  ശരീരത്തിന്   എന്തോ  ഊര്‍ജം  കൈവരുന്നത്  പോലെ  അവനു തോന്നി.  അല്ലി  പ്രശ്നം  ഏറ്റെടുത്തു  കഴിഞ്ഞിരുന്നു.

ജിയോ  ചവിട്ടാനുയർത്തിയ   കാലടക്കം    റോഡിൻറെ എതിര്‍  വശത്ത്  അലച്ചു  വീണു.

ഒരു  മിന്നല്‍  പോലെ  ഷഫീഖ്  അവൻറെ  മുന്നിലെത്തി  . അവൻറെ കണ്ണുകള്‍  ചുവന്നു തുടുത്തിരുന്നു. അതിന്റെ  വന്യമായ  തിളക്കം  ജിയോയെ   ഭയപ്പെടുത്തി  . തടുക്കാന്‍  ആവാത്ത  വിധം ഒരേ സമയം  ശരീരം മുഴുവന്‍  അവന്  താഡനമേൽക്കാൻ    തുടങ്ങി.  ഷഫീഖ്  അവനെ  എടുത്തുയർത്തി  എതിര്‍ വശത്തേക്ക്  വലിച്ചെറിഞ്ഞു.

അവന്    എണീക്കാൻ    കഴിയുന്നതിനു   മുൻപ്    ഷഫീഖിൻറെ  കാലുകള്‍  അവൻറെ  കഴുത്തില്‍  അമർന്നിരുന്നു .
ഒരു  ചാക്കു കെട്ടു    പോലെ  ഷഫീഖ്  അവനെ  റോഡിനു  നടുവിലേക്ക്    വലിച്ചെറിഞ്ഞു  .

"നീയാര്     സദാചാര  ഗുണ്ടയോ  ...?"

ബൈക്ക്  സ്റ്റാര്‍ട്ട്   ചെയ്തു കൊണ്ട്  അവന്‍  ചോദിച്ചു.

"വഴീന്നു      മാറെടാ  ....."
ിയോക്കു    നേരെ  വണ്ടി  ഓടിച്ചു  കൊണ്ട്  ഷഫീഖ്  വിളിച്ചു  പറഞ്ഞു.  ജിയോ  റോഡില്‍ നിന്നും  ഉരുണ്ടു  മാറി.

"മുണ്ടക്കൽ    ശേഖരാ  ......"

അല്ലി  പൂരിപ്പിച്ചു.        

ബൈക്ക്  അതിവേഗതയിൽ  വീണു  കിടക്കുന്ന   ജിയോയെ   കടന്നു  പോയി   .   
    
**************************************

"ഞാന്‍  ആരാണെന്നോ   എന്താണ്  എൻറെ  ലക്ഷ്യമെന്നോ നീയിതു വരെ  ചോദിച്ചില്ല   ....?  

ബസ്റ്റോപ്പിലിരിക്കുമ്പോൾ  അല്ലിയുടെ  ശബ്ദം  ഷഫീഖിൻറെ  കാതില്‍  മുഴങ്ങി.    

"പ്രതികാരമായിരിക്കും..."
അതെ. ...നിനക്കെങ്ങനെയറിയാം .?   "
വീണ്ടും  അല്ലിയുടെ  ശബ്ദം  മുഴങ്ങി.

"എല്ലാ  സിനിമയിലും  യക്ഷികളുടെ ലക്ഷ്യം  പ്രതികാരമായിരിക്കും.  നീയും  ഒരു  യക്ഷിയാണല്ലോ...അതുകൊണ്ട് ഇതും  അതു തന്നെയായിരിക്കും...? "

"നീയെന്നെ      സഹായിക്കുമോ ...? "

അല്ലിയുടെ  ശബ്ദം  കനത്തിരുന്നു.

"എങ്ങനെ. ..?       "

ഷഫീഖ്  ചോദിച്ചു.

No comments:

Post a Comment