Thursday, August 30, 2018

മാന്ത്രിക വിരൽ... 1

നിങ്ങൾക്ക് ഫാൻറസി ഇഷ്ടമാണോ.....?

എങ്കിൽ വരൂ... നമുക്കൊരു യാത്ര പോവാം

മാന്ത്രിക  വിരൽ .... 1
===============

" വിപിൻ   നീയെന്താണീ സന്ധ്യാനേരത്ത് ഇവിടെ  നിൽക്കുന്നത്. ...?

വാ. ...വേഗം  കേറ് നല്ല  മഴ  വരുന്നുണ്ട്......."

ശരത്  അവന്‍റെ  ബൈക്ക്  നിര്‍ത്തി  ചോദിച്ചപ്പോൾ  ഉറക്കത്തിൽ  നിന്നെന്ന പോലെ  വിപിന്‍ സ്വബോധം  വീണ്ടെടുത്തു.

"എന്താടാ.......?
എന്തുപറ്റി. .....?

നിൻറെ  കയ്യിലും  ഷർട്ടിലുമെല്ലാം  ഈ മഷിയെങ്ങനെ വന്നു. ....? "

ശരത്  വീണ്ടും  ചോദിച്ചു.

" അതുപിന്നെ.....

ഞാന്‍. .....

എടാ.....

ഈ കുഴി......

അല്ല. .....

കിണർ....

അല്ലല്ല. ...

ഇത്. .

ഇതൊരു  ഗുഹയില്‍. ........

ശരത്....... ...ഞാന്‍. .."

അവന്‍  വാക്കുകള്‍  കിട്ടാതെ  ഉമിനീരിറക്കി.

"നീയെന്തൊക്കെയാണീ പറയുന്നത്. ..വാ. ..കേറ്....നല്ല  മഴ  വരുന്നുണ്ട് ...."

ശരത് വീണ്ടും പറഞ്ഞു.

വിപിന്‍  ബൈക്കിനു  പിറകില്‍  കയറി.

ശരിയാണ്  തൻറെ  കൈ  തോളു മുതല്‍  കൈതലം വരെ  നീലമഷിയിൽ മുങ്ങിയിരിക്കുന്നു.

.ഇത്. ..ഇതെങ്ങനെ  വന്നു. ...?

ദൈവമേ. ......

ഇത്. ..

ഇതപ്പോൾ  എനിക്ക്  തോന്നിയതല്ലേ....?

..ഇതു  സ്വപ്നമാണോ......? 

അതോ. ... യാഥാർത്ഥ്യമോ .....?

തിരിച്ചറിയാനാവുന്നില്ലല്ലോ....?

എന്തായിരുന്നു  അയാളുടെ  പേര്...?

" ഷിൻസോ  ആബെ...?"

അല്ല. ..അതല്ല......

അതുപോലെയുള്ള എന്തോ  ഒരു  പേരാണത്. ....

റിൻഷിൻ....?

........റിൻഷോഷിൻ........

അതെ. .

അതാണയാളുടെ പേര്......

അതെ  അതുതന്നെ.  എനിക്കാ പേരു  വ്യക്തമായി  ഓർമയുണ്ട്. ആ തണുത്ത  കാറ്റിലും  വിപിന്‍  ബൈക്കിനു  പിന്നിലിരുന്നു വിയർത്തു.

റിൻഷോഷിൻ  ആ പേര്  എനിക്ക്  ആരാണ്  പറഞ്ഞു  തന്നത്. ...?

" നീയെൻറെ  അരികിലെത്തുക.....റിൻഷോഷിൻ"

അതൊരു  കത്തായിരുന്നോ...?

ഹേയ്   അല്ല. ..കത്തല്ല...

ഫോണില്‍  മെസ്സേജ്  വന്നതോ..... ?

ലാപ്പിലെ മെയില്‍  ബോക്സിൽ  കണ്ട  ഇ മെയില്‍  ആയിരുന്നോ  അത്?.

അവൻ  ഒരുത്തരം  കിട്ടാതെ  നെറ്റിയിൽ  വിരലമർത്തി.

അവന്‍റെ  തള്ള വിരൽ  മുറിഞ്ഞിരിക്കുന്നത് അവന്‍  വേദനയോടെ  അറിഞ്ഞു. 

ഇത്...ഇത്... ഇതാ  പക്ഷിയുടെ  നഖമമർന്ന് മുറിഞ്ഞതാണ്.. 

അതെ  അതിൻറെ  ബലിഷ്ഠമായ  നഖം  അമർന്നത് തനിക്കോർമ വരുന്നുണ്ട്.

അല്ല. ..എല്ലാം  തനിക്കെല്ലാം  ഓർമ്മ  കിട്ടുന്നുണ്ട്.

അവന്‍  വിശന്നു  വലഞ്ഞ നായ  ഭക്ഷണത്തിനു പിറകെ  ഓടുന്നതുപോലെ  ഓർമകളുടെ പിറകെ  മനസുമായി  ഓടി.

റിൻഷോഷിൻ. ..

അതെ ......

  അയാള്‍  വിളിച്ചിട്ടാണ്  താൻ  അവിടെ  പോയത്. .

അല്ലല്ല. . .....

അയാള്‍  വിളിച്ചില്ല. താന്‍  സ്വയം  പുറപ്പെട്ടതാണ്.

അതെ   നടന്നു നടന്ന്  താനാ കിണറിനു മുന്നില്‍  എത്തി.

പക്ഷേ. .

പക്ഷേ.......  അതു  കിണറായിരുന്നോ..?

അത്  വലിയൊരു  ഗുഹയല്ലേ......?

അതെ. ..

അതിൽ  നിന്നുയർന്ന നീല വെളിച്ചം. ..

ശരിയാണ്. ..

താനതെന്താണെന്നു  കുനിഞ്ഞു നിന്ന്  നോക്കിയത്  അവനോർമ വന്നു .

പക്ഷേ  താനെങ്ങനേയാണ്  അതിനകത്തു  വീണു  പോയത്‌. ....?.

കാൽ വഴുതി  വീഴുകയായിരുന്നോ..?

തന്നെ  ആരോ  പിറകില്‍ നിന്നും  തള്ളിയതാണോ...? ..

താനെങ്ങനേയാണ്  അതിനകത്തേക്കു വീണത്. ..? 

അവനെത്ര  ആലോചിച്ചിട്ടും  അതോർമ കിട്ടിയില്ല.
വീഴ്ച  ...........

ഒരഗാധമായ കൊക്കയിലേക്കെന്ന പോലെ താൻ  വായുവിലൂടെ  താഴേക്ക്  പതിക്കുകയായിരുന്നു..

തന്റെ മരണം ഉറപ്പിച്ച വീഴ്ച...

അടുത്ത നിമിഷം...

തൊട്ടടുത്ത നിമിഷം തന്റെ ശരീരം ആ കിണറിൽ വീണു ചിതറും...

അവൻ കണ്ണുകൾ ഇറുകിയടച്ചു.

ഇതാ ഇവിടെ ഈ കിണറിനകത്ത് ആരും അറിയാതെ താൻ അപ്രത്യക്ഷനാവാൻ പോവുകയാണ്...

പെട്ടെന്ന് അവൻ അലറി വിളിച്ചു കരഞ്ഞു.

ആരെങ്കിലും  ഒരാൾ.....

ഏതെങ്കിലും ഒരു മനുഷ്യ ജീവി തന്റെ ശബ്ദം ഒന്നു കേട്ടിരുന്നെങ്കിൽ ..?

അതൊരു പാടു  സമയം  നീണ്ട  ഒരു  വീഴ്ച  തന്നെയായിരുന്നു.

താഴെ   ഒരുപാട്  ദൂരെയായി  ആ നീലവെളിച്ചം  അവന്‍  കാണുന്നുണ്ടായിരുന്നു.

താനതിലേക്കാണ്  താഴ്ന്നു  പൊയ്ക്കൊണ്ടിരിക്കുന്നതെന്ന്  മനസ്സിലായതോടെ  അവന്‍  ഭയന്ന് വീണ്ടും ഉഛത്തിൽ നിലവിളിച്ചു.  ...അവൻറെ  ശബ്ദം  ചുമരുകളിൽ തട്ടി  പ്രതിധ്വനിച്ചു.  അവന്‍  വീണ്ടും കണ്ണുകള്‍  ഇറുക്കിയടച്ചു.

ഭീകരമായ വേഗതയിൽ താൻ താഴേക്ക് പതിച്ചു കൊണ്ടിരിക്കുകയാണ്.

അവൻ വായുവിൽ ഒന്നു മലക്കം മറിഞ്ഞു.

ഇപ്പോൾ കാലുകൾ താഴെയും തല മുകളിലുമായാണ് വീഴ്ച.

ഒരു  നിമിഷം.......

എവിടെ നിന്നോ ഒരു ശബ്ദം കേൾക്കുന്നതു പോലെ...

  താനല്ലാതെ മറ്റാരോ  ഉറക്കെ  നിലവിളിക്കുന്നതുപോലെ അവനു തോന്നി. 

അവനൊരു  നിമിഷം  നിശബ്ദനായി..

മുകളില്‍  നിന്നും  ഒരു  ശബ്ദം അടുത്തടുത്തു വരുന്നതവനറിഞ്ഞു.

കാതടപ്പിക്കുന്ന ശബ്ദമായി  അതു അവനെ കടന്നു താഴേക്ക്  പോയി.

ഒരു  ഞെട്ടലോടെ  അവനാ  ശബ്ദം  തിരിച്ചറിഞ്ഞു.

അതവൻറെ ശബ്ദം  തന്നെയാണ്.

താന്‍  ഇതിലേക്ക്  വീഴുമ്പോൾ പേടിച്ചലറിയ  അതേ ശബ്ദം  തന്നെ  കടന്നു  താഴേക്ക്  പോയിരിക്കുന്നു.

താഴെ  വെളിച്ചം  അൽപം തെളിഞ്ഞു വന്നു.

ഒരു  നേർത്ത ശബ്ദം  വീണ്ടും  മുകളില്‍ നിന്ന് താഴേക്ക്  വരുന്നത്  പോലെ  അവനു തോന്നി.

തന്റെ  പതനത്തിൻറെ വേഗം വർദ്ധിച്ചിരിക്കുന്നു....

പിറകില്‍  തന്നെ  പിൻതുടർന്നു  വരുന്ന  ശബ്ദം  താൻ നേരത്തെ  കേട്ട  തൻറെ  ശബ്ദം  തന്നെയാണെന്നവൻ ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു.

ചെവികളെ പ്രകമ്പനം  കൊള്ളിച്ചു  കൊണ്ട്  അതവനെക്കടന്നു വീണ്ടുംതാഴേക്ക് പോയി. 

പിന്നീട്  അത്  ചെറിയ  ഇടവേളകളോടെ  ആവർത്തിച്ചു കൊണ്ടിരുന്നു...

താഴെ  കാണുന്ന  വെളിച്ചം  അൽപം വിശാലമായിരിക്കുന്നു... തൻറെ  ശബ്ദത്തിൻറെ പ്രതിധ്വനി നിലച്ചിരിക്കുന്നു. .....

എത്ര സമയമായി താൻ വീഴാൻ തുടങ്ങിയിട്ട്.

ഇനി അഥവാ ജീവൻ തിരിച്ചു കിട്ടിയാൽ തന്നെയും താനൊരിക്കലും ഈ അഗാധ ഗർത്തത്തിൽ നിന്നും രക്ഷപ്പെടാൻ പോവുന്നില്ല ....

അവന് തോന്നി.

താഴെ  തറ  കാണാന്‍  തുടങ്ങിയിരിക്കുന്നു. .......

ഇത്ര വേഗത്തില്‍  താൻ താഴെ  പതിച്ചാൽ  ശരീരം  ചിതറിത്തെറിച്ചു  പോവും. 

അവന്‍  വീണ്ടും  കണ്ണുകള്‍  ഇറുക്കിയടച്ചു.

ഇതാ  തന്റെ ശരീരം തറയിൽ പതിക്കാൻ പോവുകയാണ്.

  ഒരു  റബ്ബര്‍  മെത്തയിലേക്കെന്ന പോലെ അവന്‍ തറയിൽ  വീണു  മുകളിലേക്കു  പൊങ്ങി.

അവന്‍  അവിടെ  അൽപസമയം  കിടന്നു. വളരെ ചെറിയ  പ്രകാശം  മാത്രമുള്ളതുകാരണം  കാഴ്ച  തെളിയാൻ അൽപസമയം  വേണ്ടി വന്നു.

മങ്ങിയ  നീലവെളിച്ചത്തിൽ കുളിച്ചു  നിൽക്കുന്ന  ഒരു വലിയ  കുഴി  .

മുകളില്‍  അറ്റം  കാണാന്‍  ആവാതെ  താന്‍  വന്ന ഇരുണ്ട വഴി. 

അവന്‍  എഴുന്നേറ്റിരുന്നു.

താനിരിക്കുന്നത് വെറും  നിലത്തല്ലെന്നവനു മനസ്സിലായി.

പതുപതുത്ത എന്തോ  വസ്തുവാണത്.

അരണ്ട വെളിച്ചത്തിൽ  അവന്‍  അതില്‍  ആകെ പരതി  നോക്കി.

കുഴിയുടെ ഇരുണ്ട മൂലയില്‍  നിന്നും  രണ്ടു  തിളങ്ങുന്ന  കണ്ണുകള്‍  തന്നെ  തുറിച്ചു നോക്കുന്നതവൻ ആ  മങ്ങിയ വെളിച്ചത്തിൽ  കണ്ടു. 

അതെന്താണ്. ?

ആ കണ്ണുകള്‍ക്ക്  അസാധാരണമായ  വലിപ്പവും  തിളക്കവുമുണ്ട്.

അവന്‍  വീണ്ടും  അവിടേക്ക്  സൂക്ഷിച്ചു നോക്കി. 

ആ കണ്ണുകള്‍  തൻറെ  നേരെ  വരുന്നതായവനു തോന്നി. .....

അല്ല..... അതവൻറെ  തലക്കു മുകളില്‍  ഉയര്‍ന്നു നിന്നു.....

മനം മടുപ്പിക്കുന്ന ഗന്ധമുള്ള എന്തോ ദ്രാവകം തന്റെ ചുമലിലേക്ക് വീണപ്പോഴാണ് അവൻ മുകളിലേക്ക് വീണ്ടും നോക്കിയത്.

അത്.......

അത് അസാധാരണ വലിപ്പമുള്ള  ഒരു  സർപ്പമായിരുന്നു.

അതിൻറെ  കണ്ണുകള്‍.... 

അതിൻറെ  ദേഹത്തേക്കാണ്  താൻ വന്നു  വീണത്. .........അവൻ  കൈകള്‍  പിറകിലേക്കു  കുത്തി  പത്തിയുയർത്തി  നിൽക്കുന്ന  അതിന്റെ  കണ്ണുകളിലേക്കു  നോക്കി. ..

ആ ഭീമാകാര ജീവി അതിന്റെ വായ് തുറക്കാൻ തുടങ്ങി.

അത് തന്നെ വിഴുങ്ങാൻ തുടങ്ങുകയാണെന്നവന് മനസിലായി.....

Stay Amazing....

No comments:

Post a Comment