അൽ-യക്ഷി 4
=============
അനിയന്ത്രിതമായ സ്പീഡിൽ ആയിരുന്നെങ്കിലും കൃത്യമായി വീടിന്റെ പോർച്ചിൽ തന്നെ ബൈക്ക് നിന്നു.
"അത് ശരി.....ഇവൾക്കപ്പോ എൻറെ വീടും അറിയാം...നീയെന്റെ പൊക കണ്ടേ അടങ്ങൂ അല്ലേ യക്ഷീ ..?.."
ഷഫീഖ് പതുക്കെ പറഞ്ഞു.
"പുക ഞങ്ങളുടെ ഒരു വീക്നെസാണെടാ.... "
പിന്നില്‍ നിന്നും അശരീരി പോലെ ശബ്ദം മുഴങ്ങി.
അവൻ കോളിംഗ് ബെല്ലിൽ വിരലമർത്തി.
അൽപസമയം കഴിഞ്ഞു കണ്ണു തിരുമ്മി ഉറക്കച്ചടവോടെ ഉമ്മ വാതില്‍ തുറന്നു.
പതിവു ക്ലീഷേ ചോദ്യം.
"നീയെവിടെയായിരുന്നു ഈ നട്ടപ്പാതിരയാവുന്നത് വരെ....? "
"വരുന്ന വഴി ബൈക്കൊന്ന് കേടായുമ്മാ ... നിങ്ങളു കിടന്നോ ഞാന്‍ ടൗണിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്..."
അവൻ പറഞ്ഞു.
റൂമിൽ കയറിയ ഉടനെ അവന്‍ ഡ്രസ്സ് മാറി ഹാങ്ങറിൽ തൂക്കി.
"അല്ലി ഞാന്‍ ഒന്ന് കുളിക്കാൻ കയറുകയാണ്.... നീയെൻറെ കുളി ഒളിഞ്ഞു നോക്കരുത്...."
അവൻ ശൂന്യതയിലേക്ക് നോക്കി പറഞ്ഞു.
"ഈ പാതിരാത്രിക്കെങ്കിലും ആ ഫോണ്‍ ഒന്ന് ഓഫാക്കി കിടക്കാന്‍ നോക്ക് ഷഫീഖേ ....."
അടുത്ത റൂമിൽ നിന്നും ഉമ്മയാണ് മറുപടി പറഞ്ഞത്.
"ഞാന്‍ നാളെ വരും..."
ശൂന്യതയിൽ നിന്നും ആ മനോഹര ശബ്ദം. .."
കൂടെ തുറന്നിട്ട ജനലിന്റെ കതകുകൾ ചെറുതായൊന്നിളകിയ പോലെ തോന്നി.
അവള്‍ പൊയ്ക്കഴിഞ്ഞിരിക്കുന്നു . ഷഫീഖിന് മനസ്സിലായി.
അവൻ വേഗം കുളിച്ചു കിടക്കയിലേക്ക് വീണു.
*****************************************
രാവിലെ ഗ്രൗണ്ടിലേക്ക് കളിക്കാന്‍ ഇറങ്ങി നടക്കുമ്പോൾ തന്നെ ആരോ പിൻതുടരുന്നതു പോലെ അവനു തോന്നി.
"അല്ലീ.....?"
അവന്‍ പതുക്കെ വിളിച്ചു നോക്കി.
"നടന്നോ ഞാന്‍ നിന്റെ പിറകെയുണ്ട് ...."
പിന്നില്‍ നിന്നും അവളുടെ ശബ്ദം മുഴങ്ങി.
"എന്നിട്ടെന്താ എനിക്ക് കാണാന്‍ സാധിക്കാത്തത്.... ?"
"പകൽ സമയങ്ങളിൽ നിനക്കെന്നെ കാണാനാവില്ല...."
അവൾ പറഞ്ഞു.
"നീ നന്നായി ക്രിക്കറ്റ് കളിക്കുമോ ..? "
ഇന്നലെ വരെയില്ല. ഇനി മുതല്‍ നന്നാവുമായിരിക്കും. .? "
"അതെന്താ ഇനി മുതല്‍ പ്രത്യേകത. .? "
"ഇനി നീയും കൂടെയുണ്ടല്ലോ ...."
"എനിക്ക് ക്രിക്കറ്റ് കളി അറിയില്ല.... "
അവൾ പറഞ്ഞു.
"അതൊന്നും സാരമില്ല. കുറച്ചു സമയം കളി കണ്ടാല്‍ പഠിക്കാവുന്നതേയുള്ളൂ..."
"പക്ഷേ എനിക്ക് നിൻറെ കൂടെ കളിക്കാനുമാവില്ല ..."
"അല്ലി കളിക്കുകയൊന്നും വേണ്ട.. "
"പിന്നെ. .? "
"എന്നെ കളിയില്‍ സഹായിച്ചാൽ മതി. . " "...
കളിക്കാന്‍ അറിയാത്ത ഞാന്‍ നിന്നെ എങ്ങനെ സഹായിക്കാനാണ്... ..?"
"നിന്റെ മായാവിദ്യകൾ കൊണ്ട് എതിര്‍ ടീമിനെ കൺഫ്യൂഷനാക്കിയാൽ മതി. .."
ഷഫീഖ് പറഞ്ഞു.
"നീ ആരോടാ ഈ സംസാരിക്കുന്നത്...? കുറെ നേരമായി ഞാന്‍ നിന്നെ ശ്രദ്ധിക്കുന്നു....!"
"ങ്ഹേ ഇതാരുടെ ശബ്ദം....?"
ഷഫീഖ് പിറകിലേക്ക് നോക്കി.
സിബിൻ പിറകില്‍ വരുന്നത് അവൻ ശ്രദ്ധിച്ചിരുന്നില്ല .
ഷഫീഖ് നീയെന്താ ഒറ്റക്ക് സംസാരിക്കുന്നത്. .? "
സിബിൻ വീണ്ടും ചോദിച്ചു.
"ഒരു ഷോര്‍ട്ട് ഫിലിം പിടിക്കണം. അതിന്റെ ഡയലോഗുണ്ടാക്കുകയാണ്..."
ഷഫീഖ് കള്ളം പറഞ്ഞു.
"കിടു . ....നിനക്കതിൻറെ ഒരു കുറവും കൂടിയേയുള്ളൂ.... "
അവൻ കളിയാക്കിയതാണെങ്കിലും ഷഫീഖ് മറുപടിയൊന്നും പറഞ്ഞില്ല.
ഗ്രൗണ്ടിൽ കളി തുടങ്ങിയിട്ടുണ്ട്. അവര്‍ രണ്ടു പേരും ഓരോ ടീമില്‍ ചേര്‍ന്നു .
സിബിൻ നല്ല ബൗളർ ആയതുകൊണ്ട് അവൻറെ ടീമംഗങ്ങൾ സന്തോഷം പങ്കിട്ടു.
"സ്കോറെത്രയായി...? "
തൻറ ടീമംഗങ്ങളോട് ഷഫീഖ് ചോദിച്ചു.
" 60 റണ്‍സ് ആയിട്ടുള്ളൂ. അഞ്ച് വിക്കറ്റും പോയി...."
അടുത്ത ബാറ്റിങിനിറങ്ങാൻ പാഡു കെട്ടുന്നവൻ പറഞ്ഞു.
സിബിൻ പണി തുടങ്ങിക്കഴിഞ്ഞിരുന്നു. അവൻ അടുത്ത വിക്കറ്റ് വീഴ്ത്തി ഗ്രൗണ്ടിൽ നിന്നും അലറി .
"ഇനി ഞാനിറങ്ങട്ടെ ..? "
വലിയ പ്രതീക്ഷ ഒന്നുമില്ലെങ്കിലും ഷഫീഖ് ബാറ്റുമായി കളത്തിലിറങ്ങുന്നവനോട് ചോദിച്ചു.
"നീ ഡെക്ക് സ്പെഷലിസ്റ്റല്ലേ ... ഇവിടെ കളിക്കാന്‍ അറിയുന്നവർക്കു തന്നെ അടിക്കാന്‍ കഴിയുന്നില്ല . പേടിക്കണ്ട അവസരമുണ്ട്. ....അവരു നല്ല ഫോമിലാണ്. പോരാത്തതിന് ഇപ്പോള്‍ ആ സിബിനും വന്നു ....."
അവൻ ബാറ്റു വീശി ഗ്രൗണ്ടിലിറങ്ങിക്കൊണ്ടു പറഞ്ഞു.
ഇനി വലിയ കളിയൊന്നുമില്ലാത്ത വാലറ്റക്കാർ മാത്രമേയുള്ളൂ... ഷഫീഖിനു മനസ്സിലായി. രണ്ടു റണ്‍സ് എടുത്തതോടെ അടുത്തവൻറെ വിക്കറ്റും സിബിൻ പിഴുതെടുത്തു .
"ഇനി കുറച്ചെങ്കിലും ബാറ്റു പിടിക്കാൻ അറിയുന്നവൻ താന്‍ മാത്രമേയുള്ളൂ ..."
ഷഫീഖ് ഗ്രൗണ്ടിലിറങ്ങി .
"ങാ ഹാ ഡക്കനാണല്ലോ..."
സിബിൻ അവനെ കളിയാക്കി.
ശരിയാണ്. തനിക്ക് മിക്ക ദിവസവും ഒരു റണ്‍ പോലും എടുക്കാന്‍ കഴിയാറില്ല. തന്റെ ഇതുവരെയുള്ള ഏറ്റവും വലിയ സ്കോർ വെറും 8 റണ്‍സ് ആണ്.
അവൻറെ ഓവറിലെ അവസാന പന്തായിരുന്നു അത്. ഷഫീഖ് സിങ്കിള്‍ റണ്ണെടുത്തു.
സിബിൻ അവിശ്വസനീയതയോടെ ഷഫീഖിനേയും അവൻറെ ബാറ്റിലേ ക്കും മാറി മാറി നോക്കി. അടുത്ത ബൗളർ എത്തി.
" ആദ്യ പന്തില്‍ തന്നെ ഫോർ ....
എല്ലാവരും അത്ഭുതപ്പെട്ടു . ഇവനും കളി പഠിച്ചോ...
സിബിൻ എല്ലാവരെയും പൊസിഷൻ മാറ്റി നിര്‍ത്തി.
പക്ഷേ അടുത്ത പന്ത് അവൻറെ തലക്ക് മുകളിലൂടെ ബോർഡർ ലൈന്‍ കടന്നു പോയി.
"സിക്സര്‍. ......"
അല്ലി കളി തുടങ്ങിയിട്ടുണ്ട് . ഷഫീഖിനു മനസ്സിലായി. ബാറ്റിപ്പോൾ അവളുടെ നിയന്ത്രണത്തിലാണ്. ആ ഒരോവറിൽ 21 റണ്‍സ് ഷഫീഖ് അടിച്ചെടുത്തു . അവസാന ഓവര്‍ ആണ്. സിബിൻ ബോൾ കയ്യിലെടുത്തു .
പക്ഷേ ഓരോ ബോളും സിക്സ് ലൈന്‍ കടന്നു പറന്നു പോവുന്നത് അവൻ നിസ്സഹായതയോടെ നോക്കി നിന്നു.
ഒരോവറിൽ 36 റണ്‍സ്. സിബിന് ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല . ടീം സ്കോർ നൂറിനു മുകളില്‍ കടന്നു.
അളിയാ. .... നീയെവിടുന്നാ കളി പഠിച്ചത് . സഹകളിക്കാരൻ ബാറ്റിംഗ് കഴിഞ്ഞു കയറുമ്പോൾ ചോദിച്ചു.
ഷഫീഖ് സെഞ്ച്വറി അടിച്ച യുവരാജിനെപ്പോലെ ഗാലറിയിലേക്ക് നടന്നു.
ഇനി ബൗളിങ്. ........
No comments:
Post a Comment