അൽ-യക്ഷി 5
==============
ക്രീസിൽ ഫീൽഡു ചെയ്യുന്നതിനിടെ ഷഫീഖ് പലവട്ടം പറഞ്ഞു നോക്കി. ഇനി ഞാന്‍ ബൗൾ ചെയ്യാം. പക്ഷേ അവൻറെ മുൻകാല ബൗളിങ് ചരിത്രം അത്ര മികച്ചതായിരുന്നില്ല . ഗ്രൗണ്ടിലെ ഏറ്റവും കൂടുതല്‍ വൈഡ് ബോൾ റെക്കോഡ് ചിലപ്പോള്‍ അവൻറെ പേരിലായിരിക്കും.
"ഷഫീഖ് ആണോ ബൗൾ ചെയ്യുന്നത് എന്നാല്‍ ഞാന്‍ ഒരോവർ വിശ്രമിക്കാം ...."
ബാറ്റ്സ്മാൻമാരുടെ സ്ഥിരം കളിയാക്കൽ ഡയലോഗ് ആണത്. അവൻറെ ഒരു ബോൾ പോലും ഇതുവരെ സ്റ്റംമ്പു തെറിപ്പിച്ച ചരിത്രമുണ്ടായിട്ടില്ല. അവര്‍ ഒരോവർ അവനു നല്‍കി ഭാഗ്യം പരീക്ഷിക്കാൻ മുതിര്‍ന്നില്ല . സിബിനും കൂട്ടുകാരും റണ്‍സ് അടിച്ചു കൂട്ടി നായാടുകയാണ്. 10 ഓവറില്‍ തന്നെ അവര്‍ 50 കടന്നു. കിട്ടിയത് ആകെ ഒരു വിക്കറ്റും. ഗ്രൗണ്ടിലെ മികച്ച ബാറ്റ്സ്മാൻമാർ പുറത്തു ബാറ്റു ചെയ്യാന്‍ കാത്തു നിൽക്കുകയും ചെയ്യുന്നു.
പെട്ടെന്നാണ് ഒരു പന്ത് ഉയര്‍ത്തി അടിച്ചത് ഷഫീഖ് അത് ഉയര്‍ന്നു ചാടി കൈപ്പിടിയിലൊതുക്കി.
"ക്യാച്ച്. .... "
ആ ഓവര്‍ അവസാനിച്ചിരിക്കുന്നു. അവൻ പന്തു വിട്ടു നല്കിയില്ല .
"നീയിപ്പോൾ ബൗൾ ചെയ്യണോ...? "
നേരത്തെ ബൗൾ ചെയ്തിരുന്നവൻ ചോദിച്ചു.
"വേണം. ..."
ഷഫീഖ് തറപ്പിച്ചു പറഞ്ഞു. അവസാനം ആ ഓവര്‍ അവനു നല്കാന്‍ അവര്‍ മനസില്ലാ മനസോടെ തയ്യാറായി.
"അധികം വൈഡ് എറിയരുത് ..."
അവര്‍ ഷഫീഖിനെ ഉപദേശിച്ചു.
ക്രീസിലെ ബാറ്റ്സ്മാൻ ഒരു പുഛത്തോടെ ചിറി കോട്ടി .
"ഇവനാണോ ...? "
അവൻ ബോൾ അടിച്ചു പറത്താൻ തയ്യാറായി നിന്നു.
പക്ഷേ. ....
ഒരു മിന്നല്‍ പോലെ പറന്നു വന്ന ബോൾ വിക്കറ്റ് വീഴ്ത്തി കീപ്പറെയും കടന്നു പോയി.
"ഔട്ട്. ... "
അവർ ആർത്തു വിളിച്ചു. എന്താണ് സംഭവിച്ചതെന്നറിയാതെ ബാറ്റു ചെയ്യുന്നവൻ അന്ധാളിച്ചു നിൽക്കുന്നുണ്ടായിരുന്നു .
അടുത്തയാൾ വന്നു.
പക്ഷേ ഒരു പന്ത് പോലും അടിച്ചു റണ്ണെടുക്കാനയാൾക്കു കഴിഞ്ഞില്ല
"മെയ്ഡൻ ഓവര്‍. ."
. ഒരു വിക്കറ്റും.
അടുത്ത ഓവറില്‍ ബൗളർ 18 റൺസ് വഴങ്ങിയതോടെ വീണ്ടും ഷഫീഖിനോടവർ ബൗൾ ചെയ്യാനാവശ്യപ്പെട്ടു.
ബാറ്റ്സ്മാൻമാരെ സമർഥമായി കബളിപ്പിച്ച് ഓരോ ബോളും കടന്നു പോകുന്നത് അവര്‍ വിസ്മയത്തോടെ കണ്ടു.
ആ ഓവറില്‍ അവൻ 3 റണ്‍സിന് രണ്ടു വിക്കറ്റുകൾ ഷഫീഖ് വീഴ്ത്തി.
താന്‍ എറിയാനോങ്ങുമ്പോഴേക്ക് ബോൾ കയ്യില്‍ നിന്നും പറക്കുകയാണ് .
തന്റെ ആക്ഷന്‍ തീരുമ്പോഴേക്കും അപ്പുറത്ത് വിക്കറ്റ് വീണിട്ടുണ്ടാവും .
മെയിന്‍ ബാറ്റ്സ്മാൻമാർ എല്ലാം ഓരോരുത്തരായി മടങ്ങി. വാലറ്റക്കാരെ വളരെ നിഷ്പ്രയാസം അവർ പിടികൂടി.
സ്കോർ 90 കടക്കും മുമ്പേ അവരുടെ കളി അവസാനിച്ചു.
അന്നത്തെ താരം ഷഫീഖ് ആയിരുന്നു.
അവൻ സിബിനെ നോക്കി ഇളിച്ചു കാട്ടി.
അവരെല്ലാം ഏതോ അത്ഭുത ജീവിയെ കാണുന്നതുപോലെ അവനെ തുറിച്ച് നോക്കി.
ഷഫീഖ് ഗ്രൗണ്ടിൽ നിന്നും വീട്ടിലേക്ക് നടന്നു.
അവനു സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.
"അധികം തുള്ളണ്ട ..ഞാനാ കളിച്ചത് ...:"
അല്ലി പറഞ്ഞു.
"അറിയാം ....താങ്ക്സ് "
ഷഫീഖ് പതുക്കെ പറഞ്ഞു.
കളി ജയിച്ച സന്തോഷം അടക്കി വെക്കാനാവാതെ അവൻ വീട്ടിലേക്കോടി.
****************************************
"അല്ലീ ......
ബസ്റ്റോപ്പിലിരുന്ന് മൊബൈലില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ തൻറെ സമീപം ആരോ ഉണ്ടെന്നു തോന്നിയപ്പോൾ ഷഫീഖ് വിളിച്ചു.
ചെവിയില്‍ ഇയർഫോൺ വച്ചതു കാരണം അവൻ ഫോണില്‍ ആരോടോ സംസാരിക്കുന്നതു പോലെയാണ് പുറമെയുള്ളവർക്ക് തോന്നിയിരുന്നത്.
"നിനക്ക് ലവർ ഒന്നുമില്ലേ ...? "
അല്ലി ചോദിച്ചു.
"പിന്നെ. ...ലൈനൊക്കെയുണ്ട് . "
"ആരാ. ...? " പിന്നില്‍ നിന്നും അശരീരി.
"ഷംന..... അല്ലിക്കറിയാമോ ഷംനയെ..? "
"ഇല്ല. .. ഫോട്ടോ ഉണ്ടോ ...? "
"ഫോട്ടോ ....ങാ ഒരു വാട്സാപ് ഫോട്ടോയുണ്ട്. "
അവൻ വേഗം വാട്സാപ് ഓപ്പണ്‍ ചെയ്തു.
"ഇവളാണോ....?"
അല്ലി വീണ്ടും ചോദിച്ചു.
"അതേ. ..അറിയ്വോ ...? "
"ഇല്ല. ..പക്ഷേ ഇന്നിവളുടെ ബർത്ഡേയാണ് .....!"
"ങേ. ...സത്യം..?..!"
അവനത്ഭുതം തോന്നി.
"വിളിച്ച് ഒരു ബർത്ഡേ വിഷ് പറഞ്ഞു നോക്ക് ..."
അവൾ പറഞ്ഞു.
അവൻ ഷംനയുടെ ഫോണിലേക്ക് ഡയൽ ചെയ്തു.
"ഷംനാ... ഇത് ഷഫീഖ് ആണ് ...ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍. .. "
വോ...ഹ് നീയെങ്ങനെ അറിഞ്ഞു ഇന്നെൻറെ ബർത്ഡേയാണെന്ന്...ഇത് സർപ്രൈസ് ആയിരിക്കുന്നല്ലോ .... താങ്ക്സ് ടാ ....." ഷംനയുടെ സ്വരത്തിൽ അത്ഭുതം നിഴലിച്ചിരുന്നു.
ഷഫീഖ് ഫോണ്‍ കട്ട് ചെയ്തു.
"നിനക്കു കാണണോ അവളുടെ ബർത്ഡേ പാർട്ടി. ...?"
അല്ലിയുടെ സ്വരം മുഴങ്ങി.
"പക്ഷേ. ..എങ്ങനെ. ..? മഷി നോട്ടം ...? "
"ഉം..... " അവൾ മൂളി.
"പക്ഷേ അതിനു വെറ്റിലയൊക്കെ വേണ്ടേ...? "
"അതൊക്കെ പണ്ട്.... ഇപ്പോഴതിനൊക്കെ ആപ്പുണ്ട് "
"മഷിനോട്ടത്തിനും ആപ്പോ.... പ്ലേ സ്റ്റോറിലാണോ...? " ഷഫീഖ് ചിരിച്ചു കൊണ്ട് പ്ലേ സ്റ്റോർ ഓൺ ചെയ്തു. മഷി നോട്ടം എന്നു ടൈപ്പ് ചെയ്തു.
നിരവധി ആപ്പുകൾ അവൻറെ ഫോണില്‍ തെളിഞ്ഞു വന്നു. പെട്ടെന്ന് ഒരു വെറ്റില സ്ക്രീനിൽ തെളിഞ്ഞു.
"അത് ഇൻസ്റ്റാൾ ചെയ്യ് ..."
അല്ലി പറഞ്ഞു.
പക്ഷേ അത് ഓട്ടോമാറ്റിക് ആയി ഇൻസ്റ്റാൾ ആവാന്‍ തുടങ്ങി.
"ഓപ്പണ്‍ ചെയ്യട്ടെ. ..? "
വേണ്ട. .... ഫോണ്‍ റീസ്റ്റാർട്ട് ചെയ്യ്. അവൾ പറഞ്ഞു.
അവൻ പവര്‍ സ്വിച്ച് അമർത്തി .
ഫോണ്‍ ഓഫായി. അൽപനേരത്തിനുശേഷം ഓണാവാൻ തുടങ്ങി. ക്യാമറ ഓണായതുപോലെ അവനു തോന്നി. സ്ക്രീനിൽ ഒരു സുന്ദരമായ മുഖം തെളിഞ്ഞു വന്നു.
അത് അല്ലിയുടെ മുഖമായിരുന്നു .
അവൾ അവനെ നോക്കി പുഞ്ചിരിച്ചു . അവളുടെ പാൽ നിറമുള്ള പല്ലുകള്‍ സ്ക്രീനിൽ തിളങ്ങുന്നതുകണ്ട് ഷഫീഖ് മിഴിച്ചു നിന്നു.
തുടരും ട്ടോ stay tuned
No comments:
Post a Comment