Tuesday, August 7, 2018

അൽ- യക്ഷി 12

അൽ-യക്ഷി   12       അവസാനഭാഗം
===============================

"എവിടെ  നിന്റെ  ഭർത്താവ്. ?

.അയാളെയല്ലേ    ആദ്യം  ഇല്ലാതാക്കേണ്ടത്...?

...... ഇങ്ങനെ  പോയാല്‍  നീ  എത്ര  പേരെ  കൊല്ലേണ്ടി  വരും. ..? "
                                                  
ഷഫീഖ്  മൊബൈലിലുള്ള     അല്ലിയെ   നോക്കി  ചോദിച്ചു.

"അതെ. ...അയാളെ  കൊല്ലുന്നതിനാണ് ഞാന്‍  അവതരിച്ചതു  തന്നെ. .... പക്ഷേ....?" "ഇല്ല. ...... "

"പിന്നെന്തിനാണ്   നീ  അയാളെ  ഭയപ്പെടുന്നത്.....?"

ഷഫീഖ്  ചോദിച്ചു.

"ഭയം......"

അല്ലി  പുഛത്തോടെ ചിരിച്ചു .

"ജീവിച്ചിരിക്കുന്നവർക്കാണ്  ഭയം  ഷഫീഖ് . ...

മരണത്തോടെ നിങ്ങള്‍  ജീവിച്ചിരിക്കുന്നവർക്ക് ഒരുപാട്  നഷ്ടപ്പെടാനുണ്ട്.......

സമ്പത്ത്..........

  കുടുംബം. .........

പദവി...................

  അധികാരം. ..

അങ്ങനെ  പലതും. ...  "

ഞങ്ങള്‍  മരിച്ചവരാണ് ഷഫീഖ്. ..

ഇനിയൊന്നും  നഷ്ടപ്പെടാനില്ലാത്തവർ......  

ജീവിതം  കൊണ്ട് തോറ്റു  പോയവർ  .....

                                                                                         

എനിക്കിനി  നഷ്ടപ്പെടാൻ  ഒന്നുമില്ല......

ഒന്നും. .."

അവൾ  പറഞ്ഞു.

"പിന്നെ  എന്താണ്  നീ  ഭർത്താവിനോട് പകരം  വീട്ടാന്‍  വൈകുന്നത്. ..?"

അവൻ  തിരിച്ചു  ചോദിച്ചു.

"അയാള്‍  നിന്നേക്കാൾ ശക്തനാണോ...?"

"അല്ല. ......."

"പിന്നെ. .....?"

"മരണത്തിനു  പോലും  അയാളെ  വേണ്ടാതായിരിക്കുന്നു...."

"മനസ്സിലായില്ല ....."

അയാള്‍ക്കുള്ള  ഏറ്റവും  വലിയ  ശിക്ഷ  ഇപ്പോള്‍   ജീവിതമാണ്. ..."
                                       
"ആരാണയാൾ.....?      "

അവൻ      ആകാംക്ഷയോടെ   ചോദിച്ചു.

അവള്‍  അവനോടു  പുറപ്പെടാനാവശ്യപ്പെട്ടു.
                                                               
റെയില്‍വേ സ്റ്റേഷനിൽ  ജഡ  പിടിച്ച മുടിയും  മുഷിഞ്ഞ വസ്ത്രങ്ങളും  ധരിച്ച  എല്ലും  തൊലിയുമായ   ഒരാള്‍. .

"ഇയാള്‍. .......ഇയാളോ.....?   "

ഷഫീഖ്  അവിശ്വസനീയതയോടെ    ചോദിച്ചു.
                     
"....അതെ  ...."

അവൾ  പറഞ്ഞു.

"പക്ഷേ  അയാള്‍  ഒരു  ഭ്രാന്തനല്ലേ  ....? "

ഷഫീഖ്  അയാളെ  പിൻതുടർന്നു  കൊണ്ട്  ചോദിച്ചു.

അല്ല. ..."

അല്ലി വീണ്ടും  നിഷേധാർഥത്തിൽ   തലയാട്ടി.

സ്റ്റേഷനിലെത്തിയ   ഒരു  ട്രെയിനിലെ  ലോക്കല്‍  കമ്പാർട്ട്മെൻറിലേക്ക്  അയാള്‍  തിക്കി തിരക്കി    കയറാന്‍ ശ്രമിക്കുന്നത്    അവൻ  കണ്ടു.
അയാളെ  പിൻതുടർന്ന്  ആ ജനക്കൂട്ടത്തിനിടയിലൂടെ    ഒരുവിധം  അവനും  ആ ബോഗിയിൽ    കയറിപ്പറ്റി.. 

ട്രെയിന്‍  പുറപ്പെട്ടു   കഴിഞ്ഞു.

ഷഫീഖ്  അയാളെ  ഓരോ  സീറ്റിലും  തിരഞ്ഞു കൊണ്ട്  നടന്നു.

അന്യ സംസ്ഥാന  തൊഴിലാളികൾ  തിങ്ങി നിറഞ്ഞ ഒരു  കമ്പാർട്ട്മെന്റായിരുന്നു  അത്.

ഏതോ  ഉത്തരേന്ത്യൻ   സംസ്ഥാനത്തേക്ക്    പോവുന്ന  വണ്ടിയായിരിക്കണം  ... അവൻ   ഊഹിച്ചു "

അതാ. .. അയാള്‍.  .......

ആ വാതിലിനരികെ  പുറത്തേക്ക്  നോക്കി  നിൽക്കുന്നു .
ട്രെയിന്‍  കൂടുതല്‍  വേഗത  കൈവരിച്ചിരിക്കുന്നു.

അത്  കൂവി  വിളിച്ചു  കൊണ്ട്  കുതിച്ചു പായുകയാണ്. ..

ഷഫീഖ്  പിറകിലൂടെ   അയാളുടെ  തോളില്‍  കൈ  വച്ചു.

ഞെട്ടിത്തരിച്ചു    കൊണ്ട്  അയാള്‍  തിരിഞ്ഞു  നിന്നു.
ആ  കണ്ണുകളിലെ  ഭയം  അവനെ  അത്ഭുതപ്പെടുത്തി.
                                                  
"നിങ്ങള്‍  ആരെയാണിത്ര  പേടിക്കുന്നത്...?     "

അവൻ  ചിരിച്ചു കൊണ്ട്  ചോദിച്ചു.

"അവള്‍. ....."

"അവൾ  വരും. .. അവൾ  ഇവിടെയും  വരും...."

അയാള്‍  വിറച്ചു കൊണ്ട്  പറഞ്ഞു.

"അവള്‍  മരിച്ചു പോയില്ലേ. ..?   "

അവൻ  ചോദിച്ചു.

"ഇല്ല  അവൾ  മരിച്ചിട്ടില്ല .....മരിക്കേണ്ടത്  ഞാനാണ്...."    

അയാള്‍  കിതച്ചു.

"നിങ്ങളോ. ..നിങ്ങള്‍ക്കാവശ്യം  പണമല്ലേ  ......അവളെ  നിങ്ങള്‍  കൊന്നു  കളഞ്ഞതല്ലേ....? "

അവൻ     ഗൗരവത്തോടെ  ചോദിച്ചു.

"ഇല്ല. ..ഇല്ല  ഞാനാരേയും  കൊന്നിട്ടില്ല .. പക്ഷേ  അവൾ  എന്നെ പിൻതുടരുകയാണ് ....     "

അയാളുടെ  സ്വരം  ഭീതി  നിറഞ്ഞിരുന്നു.

"അവളില്‍ നിന്നും  രക്ഷപെടാനാണോ ഈ  യാത്ര. .? "

"അല്ല. .... എനിക്കൊന്നുറങ്ങണം... അ തിന് എനിക്ക്  ചുറ്റും  ആളുകള്‍  ഉറക്കമില്ലാതെ   കാവൽ     നിൽക്കണം. ..."

അയാള്‍  പറയാന്‍   തുടങ്ങി
                                
"നിങ്ങള്‍ക്കറിയുമോ  മാസങ്ങള്‍  ആയി  ഞാന്‍  രാത്രി  ഉറങ്ങിയിട്ട്........."

  .
ഉറക്കം  നഷ്ടപ്പെട്ട്  പേടിച്ചു  ജീവിച്ച്.............

നോക്കൂ  എന്റെ  ശരീരം  എല്ലും  തൊലിയുമായി.  ...

ഒന്ന്  കണ്ണടക്കുമ്പോഴേക്കും   അവൾ  മുന്നില്‍  വരും. ...

ചിലപ്പോള്‍  തൂങ്ങിയാടുന്ന  അവളുടെ  മൃതശരീരത്തിൻറെ  കാലുകളിലെ തണുപ്പ്  എന്നെ  തട്ടിയുണർത്തും......

   അല്ലെങ്കിൽ  അവളുടെ  നിലവിളി. .."
                                                                     
ചിലപ്പോള്‍  അവൾ  അട്ടഹസിച്ചു ചിരിക്കും......"

അയാള്‍ പറഞ്ഞു.

"അപ്പോള്‍  രാത്രി മുഴുവന്‍  യാത്രയിലായിരിക്കുമോ  നിങ്ങള്‍. ..?"

അവൻ  ചോദിച്ചു.

"അല്ല. .. ആളുകള്‍  ഉറക്കമിളച്ചിരിക്കുന്ന   ഇടങ്ങളില്‍  ഞാന്‍  അഭയം തേടും ...

ചിലപ്പോള്‍  ആശുപത്രികളുടെ   അത്യാഹിത    വാർഡിൽ..... 

തിരക്കുള്ള  ദീർഘ  ദൂര  ട്രെയിനുകളിൽ...

ഉത്സവ ഇടങ്ങളില്‍. ...."     

അയാള്‍  പറഞ്ഞു.

ഷഫീഖിൻറെ    കണ്ണുകളിൽ      ഒരു  ചുവപ്പ്  രാശി  പടർന്നു.

അവൻ      അയാളെ  നോക്കി  ചിരിക്കാൻ  തുടങ്ങി.

അയാള്‍  ആർത്തു  നിലവിളിച്ചു.

പിന്നെ  ആ  കമ്പാർട്ടുമെൻറിലൂടെ ആളുകളെ  തള്ളിമാറ്റിക്കൊണ്ട്  ചിതറിയോടി   ....

"അതവളാണ്....

അതവളാണ്....

അവൾ  എന്നെ  കൊല്ലാന്‍  വരുന്നു..... "
അയാള്‍  പുലമ്പുന്നുണ്ടായിരുന്നു.

ട്രെയിന്‍  വേഗത  കുറഞ്ഞു  കുറഞ്ഞു  വന്നു  നിശ്ചലമായി.

ഏതോ  സ്റ്റേഷനിൽ എത്തിയിരിക്കുന്നു.

ഷഫീഖ്  പുറത്തിറങ്ങി  .

അവൻറെ     മനസ്സ്  ശൂന്യമായിരുന്നു...

തിരിച്ചു  പോവുന്ന  ഒരു  ബസ്സില്‍  അവൻ      തൻറെ      നാട്ടിലേക്ക്   ടിക്കറ്റ്  എടുത്തു. ബസിന്റെ  സൈഡ് സീറ്റില്‍  ഇരിക്കുമ്പോൾ  നിരവധി  പോലീസ്  വാഹനങ്ങളുടെ   അകമ്പടിയോടെ   ഒരു  ആമ്പുലൻസ്   ബസിനെ     കടന്നു പോയി.
ആ ആമ്പുലൻസിനു   മുന്നില്‍  മരണപ്പെട്ട  S I യുടെ  ഫോട്ടോ  പതിച്ചിരുന്നു   .

ഷഫീഖ്  ഫോണ്‍  തുറന്നു.

അല്ലിയുടെ     ആപ്പ്  തിരഞ്ഞു.

ഇല്ല. ....അങ്ങനെ  ഒരു  ആപ്പ്     അതിനകത്തില്ലായിരുന്നു

അവൾ  ഫോണില്‍  നിന്നും  അപ്രത്യക്ഷമായിരിക്കുന്നു  .....

അവൻ      പ്ലേ സ്റ്റോറിൽ  തിരഞ്ഞു.  

ഇല്ല. ..അങ്ങനെ ഒരു  ആപ്ലിക്കേഷൻ  ഇല്ല. ....

അവൾ  ഭയമില്ലാത്ത    ലോകത്തേക്ക്      തിരിച്ചു  പോയിക്കഴിഞ്ഞിരുന്നു........

ഷഫീഖിൻറെ  കണ്ണുകള്‍ നിറഞ്ഞു.

അല്ലി. ......

അവൾ  തന്റെ  ആരായിരുന്നു ........?

അവളുടെ  ഒരു  സ്ക്രീന്‍ ഷോട്ട്  പോലും  താന്‍  എടുത്തു  വച്ചില്ലല്ലോ...?

അവളുടെ  ശത്രുക്കളെ  എല്ലാം  അവൾ  നശിപ്പിച്ചോ..?

ആരാണവളെ   ആലിൽ    തറച്ചു  കളഞ്ഞത് ....?

എന്തേ......  തന്നോടൊരു    യാത്ര  പോലും പറയാതെ. ..?

"ഞങ്ങള്‍  മരിച്ചവരാണ്  ഷഫീഖ്. ..."

"ഒന്നും  നഷ്ടപ്പെടാനില്ലാത്തവർ....

ജീവിതംകൊണ്ട്  തോറ്റു  പോയവര്‍. .."

അവളുടെ  വാക്കുകള്‍  അവന്റെ  ചെവിയില്‍  മുഴങ്ങി.

നിങ്ങളുടെ  ഹൃദ്യമായ  പിൻതുണക്ക്  ഒരായിരം നന്ദി

No comments:

Post a Comment