അൽ-യക്ഷി 11
==============
"ഇനി നമുക്ക് പോവാനുള്ളത് പോലീസ് സ്റ്റേഷനിലാണ്...."
ഷഫീഖ് ബൈക്ക് സ്റ്റാർട്ടു ചെയ്യുന്നതിനിടെ അല്ലി ചെവിയില്‍ പറഞ്ഞു.
"നീയെന്താണ് പകൽ തിരഞ്ഞെടുക്കാത്തത്....?"
"രാത്രി മാത്രമേ എനിക്ക് പ്രത്യക്ഷമാവാൻ കഴിയൂ...."
"നമ്മള്‍ എതിരിടുന്ന ഓരോരുത്തരെയും എനിക്ക് നേരിട്ട് കാണണം. .....
" അവർ ഭയന്ന് വാവിട്ടു നിലവിളിക്കുന്നത് എനിക്ക് മുന്നിലാവണം..... "
"അവരുടെ മരണം അതവർ തന്നെ തിരഞ്ഞെടുക്കണം .... !"
"അപ്പോള്‍. ..ഞാന്‍. ...?"
ഷഫീഖ് സംശയം പ്രകടിപ്പിച്ചു.
"നീ. .... നീ .....ഞാന്‍ തന്നെയാണ് ഷഫീഖ്. .. നിന്നിലൂടെയാണവർ എന്നെ കാണുന്നത്. നിന്നിലൂടെയല്ലാതെ എനിക്കൊരു രൂപവും സ്വീകരിക്കാനാവില്ല ...."
അവൾ പറഞ്ഞു.
"പോലീസ് സ്റ്റേഷനിൽ എന്തിനാണ് നമ്മള്‍ പോവുന്നത്. ..? "
ഷഫീഖ് അവൻറെ സംശയം പ്രകടിപ്പിച്ചു .
"നമ്മള്‍ അല്ല ഷഫീഖ്. ... നിന്നിലൂടെ ഞാന്‍. ..ഞാന്‍ മാത്രം. ...."
അവൾ ചിരിക്കാൻ തുടങ്ങി. ക്രൂരത മുറ്റിയ ചിരി...
ഷഫീഖ് വണ്ടി പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി വിട്ടു. ഉയർത്തിക്കെട്ടിയ മതിലിൽ മുൾവേലികൾ പടർത്തിയ സ്റ്റേഷന്‍ ഒരു നിഗൂഡമായ കോട്ട പോലെ തോന്നിച്ചു.
ഷഫീഖ് ബൈക്ക് ഒരു മരത്തിനു പിറകില്‍ ഒളിപ്പിച്ചു.
ആരെയെന്നറിയാതെ കാത്തു നിൽക്കാൻ തുടങ്ങി.
സ്റ്റേഷന്‍ പരിസരം വിജനമായിരിക്കുന്നു . ഇപ്പോള്‍ രാത്രി 12 മണിയെങ്കിലും ആയിരുന്നിരിക്കണം . അവൻ മൊബൈലിലേക്ക് നോക്കി.
"11.50. . "
സ്റ്റേഷനിൽ നിന്നും ഒരു പോലീസ് ജീപ്പ് പതുക്കെ റോഡിലേക്കിറങ്ങി വന്നു.
ഷഫീഖിനു ചുറ്റും ഉൻമാദ ഗന്ധം പടർന്നു . അവൻറെ കണ്ണുകള്‍ ചുവന്നു തിളങ്ങി.
എതിരെ വരുന്ന ആ വാഹനത്തിന് നേരെ അവൻ കൈകള്‍ വീശി.
പക്ഷേ ജീപ്പ് അവനെയും കടന്നു പോയി.
അവൻ റോഡിനു നടുവിലേക്കിറങ്ങി നിന്നു. ജീപ്പ് പോയ വഴിയിലൂടെ ഇറങ്ങി നടക്കാന്‍ തുടങ്ങി.
ജീപ്പിലുണ്ടായിരുന്ന സ്റ്റേഷന്‍ S I ക്ക് വഴിയില്‍ ഒരു സ്ത്രീ വാഹനത്തിന് നേരെ കൈ വീശിയ പോലെ തോന്നി. അയാളുടെ കാലുകള്‍ വണ്ടിയുടെ ബ്രേക്കിലമർന്നു ....
ഹേയ്. ..തനിക്ക് തോന്നിയതാവുമോ .?
അതും ഈ അസമയത്ത്. ..?
അതും ഒറ്റക്ക്. ...
പക്ഷേ. . താന്‍ ശരിക്കും കണ്ടതാണ്.
അയാള്‍ വണ്ടി പിറകോട്ടെടുത്തു.
അതാ അവൾ. .....
അയാള്‍ സൈഡ് ഗ്ലാസിലൂടെ റോഡിനു നടുവിലൂടെ ജീപ്പിനു നേരെ നടന്നു വരുന്ന ആ സ്ത്രീയെ കണ്ടു.
അയാള്‍ ജീപ്പ് ഓരത്തേക്ക് ചേര്‍ത്ത് നിർത്തി.
സ്ത്രീ സൗന്ദര്യം എന്നാല്‍ ഇതാണ്. .
ഏതൊരു പുരുഷനും ഒരിക്കല്‍ കൂടി നോക്കി പോവുന്ന അംഗ ലാവണ്യം.
ആ അന്നനടത്തത്തിനു പോലും ഒരു വശ്യമായ സൗന്ദര്യമുണ്ടായിരുന്നു .
അവൾ ജീപ്പിനരികിലൂടെ മുന്നോട്ടു നടന്നു.
ഒരു മാദക ഗന്ധം അവിടമാകെ പരന്നു.
"ഈ രാത്രിയിൽ എങ്ങോട്ടാ ഒറ്റയ്ക്ക് നടന്നു പോവുന്നത്....? "
അയാള്‍ വിളിച്ചു ചോദിച്ചു.
ജീപ്പ് അവളുടെ സമീപം നിർത്തി.
അവൾ അയാളെ നോക്കി പുഞ്ചിരിച്ചു .
"വാ.......ഹ് എത്ര മനോഹരമായാണിവൾ ചിരിക്കുന്നത് ...? "
ഇത്ര ഭംഗിയുള്ള ഒരു സ്ത്രീയെ താനിതുവരെ കണ്ടിട്ടില്ല . അയാള്‍ മനസ്സില്‍ പറഞ്ഞു.
"ഒറ്റയ്ക്ക് പോവണ്ട. ജീപ്പിലേക്ക് കയറിക്കോളൂ ...എവിടെയാണെങ്കിലും ഞാന്‍ കൊണ്ട് വിടാം....."
അയാളുടെ വാക്കുകളിൽ ആവേശം നിറഞ്ഞിരുന്നു .
"സാറിന് ബുദ്ധിമുട്ടാവില്ലേ .... ?"
അവൾ ചോദിച്ചു. അവളുടെ വരിയൊപ്പിച്ച വെളുത്ത പല്ലുകള്‍ തിളങ്ങി.
"ഹേയ് അതു സാരമില്ല. .. ഞാന്‍ കൊണ്ട് വിടാം ...കയറിക്കോളൂ...."
അവൾ പോലീസ് ജീപ്പിനകത്തേക്ക് കയറി.
അവളുടെ കണ്ണുകളിൽ ഒരു ചുവപ്പ് രാശി മിന്നി മറഞ്ഞു.
ചുണ്ടുകളിൽ ഒരു മന്ദഹാസം വിരിഞ്ഞു .
"എവിടെ നിന്നാണീ സമയത്ത് വരുന്നത്. .? "
"എങ്ങോട്ടോ പോവേണ്ടത്...? "
അയാള്‍ തുടരെ തുടരെ ചോദിച്ചു.
അവളുടെ മറുപടി പക്ഷേ വശ്യമായ ഒരു ചിരിയായിരുന്നു.
"വീട്ടില്‍ ഭാര്യയില്ലല്ലോ അല്ലേ ...? "
അവൾ മറു ചോദ്യം ചോദിച്ചു.
"ആഹാ.......അത്ഭുതമായിരിക്കുന്നല്ലോ... സത്യം ഭാര്യ വീട്ടില്‍ ഇല്ല....എങ്ങനെ മനസ്സിലായി. .? "
"സമയം നന്നേ വൈകി വീട്ടിലേക്കു പോകുന്നതു കണ്ടിട്ട് ഞാന്‍ ഊഹിച്ചതാണ്... ..."
അവൾ പറഞ്ഞു.
ഇവളുടെ ചിരി തന്നെ വല്ലാതെ മോഹിപ്പിക്കുന്നു. അയാള്‍ മനസിലോർത്തു.
"വീട്ടിലേക്കു വരുന്നോ ഒരു ചായയിട്ടു തരാനൊക്കെ എനിക്കറിയാം.... "
അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .
"ഈ പാതിരാത്രിക്ക് ചായ മാത്രമേയുള്ളോ...? "
അവളുടെ ചിരിയില്‍ കുസൃതി നിറഞ്ഞിരുന്നു....
"പിന്നെ വേറെന്താ വേണ്ടത് ...? "
അവൾ വീണ്ടും അർഥഗർഭമായി ചിരിച്ചു.
കിട്ടിയ സുവർണാവസരം മുതലാക്കാൻ അയാള്‍ വാഹനത്തിൻറെ വേഗം വർദ്ധിപ്പിച്ചു.
ജീപ്പ് ഹൈവേ കടന്നു അതിവേഗത്തിൽ കുതിച്ചു. അയാളുടെ വെപ്രാളം കണ്ട് അവള്‍ കുലുങ്ങി ചിരിക്കാൻ തുടങ്ങി.
അയാള്‍ക്കും ചിരി വരുന്നുണ്ടായിരുന്നു.
പക്ഷേ അതിനധികം ആയുസുണ്ടായിരുന്നില്ല .
അവളുടെ ചിരിയുടെ ഭാവമാറ്റം അയാളിൽ ചെറിയൊരു ഭീതിയുയർത്തി.
അവൾ അട്ടഹസിച്ചു ചിരിക്കുകയാണ്...
അത് കാമോദ്ധീപകമായിരുന്നില്ല . വിജയത്തിൽ മതിമറന്നുകൊണ്ടുള്ള കൊലച്ചിരിയായിരുന്നു.
അവളുടെ സുന്ദരമായ മുഖം ചോര വറ്റിയ പോലെ വിളർത്തു . മുഴുവന്‍ രക്തവും കണ്ണുകളിലേക്കെത്തിയ പോലെ അത് ചുവന്നു തിളങ്ങി. ഭയന്ന് പോയ അയാള്‍ ജീപ്പ് ബ്രേക്കിട്ടു നിർത്തി. ആ വാഹനത്തിൽ നിന്നും ഇറങ്ങിയോടി.
അവളുടെ ചിരി ദിഗന്ധങ്ങൾ നടുങ്ങുന്ന രൂപത്തിൽ മുഴങ്ങി.
ഓടി ഓടി അയാള്‍ റോഡിലെ ഒരു വളവിലെത്തിക്കഴിഞ്ഞിരുന്നു .
ആ വളവു തിരിഞ്ഞതും അവൾ മുന്നില്‍ തന്നെ കാത്തു നിൽക്കുന്നയാൾ കണ്ടു.
ഭയം കൊണ്ട് വിറച്ച് അയാള്‍ ആർത്തു നിലവിളിച്ചു.
കാരണം അവളുടെ അസാധാരണമായ വലിപ്പം അയാളുടെ ധൈര്യം മുഴുവന്‍ ചോർത്തിക്കളഞ്ഞിരുന്നു .
അവൾ ഒരു വലിയ മനുഷ്യരൂപമുള്ള വൃക്ഷം പോലെ തോന്നിച്ചു.
സർവ്വശക്തിയുമെടുത്ത് അയാള്‍ ജീപ്പിനടുത്തേക്ക് തിരിഞ്ഞോടി .
അതിലേക്ക് ചാടിക്കയറി വണ്ടി സ്റ്റാർട്ടു ചെയ്തു.
ഒരു മല പോലെ അവൾ തനിക്ക് നേരെ ഓടിവരുന്നത് അയാള്‍ സൈഡ് ഗ്ലാസിലൂടെ കണ്ടു.
വാഹനം മുന്നോട്ടു പായാൻ തുടങ്ങി.
അതിനു തീരെ വേഗത ലഭിക്കാത്തതുപോലെ അയാള്‍ക്കു തോന്നി.
അവള്‍ തൊട്ടടുത്തെത്തിയെന്നു ബോധ്യമായതോടെ അയാള്‍ വണ്ടി എതിര്‍ വശത്തേക്ക് തിരിച്ചു.
റോഡരികിലെ സർവ്വേക്കല്ലുകൾ തകർത്തു കൊണ്ട് ആ വാഹനം ചെരിവിലേക്ക് മറിഞ്ഞു. വീഴ്ചയുടെ ശക്തിയില്‍ അത് താഴേക്ക് ഉരുണ്ടുരുണ്ടു പോയി.
അയാളുടെ ചോരയില്‍ കുതിര്‍ന്ന കൈകള്‍ വാഹനത്തിനടിയിൽ നിന്നും മുകളിലേക്കുയർന്നു .
പക്ഷേ അയാളെ രക്ഷപെടുത്താൻ ആ അപകടം നടന്നത് കണ്ട ആരും തന്നെ ഇല്ലായിരുന്നു.
കൈ താഴ്ന്നു നിശ്ചലമായി.
താന്‍ എവിടേക്കാണീ ഓടിക്കൊണ്ടിരിക്കുന്നത്..... ഷഫീഖ് ആലോചിച്ചു.
ആ പോലീസ് വാഹനം വന്നത് മാത്രമേ തനിക്കോർമയുള്ളൂ ....
പിന്നീട് എന്താണ് സംഭവിച്ചത്. .?
താനെപ്പോഴാണ് ഓടാന്‍ തുടങ്ങിയത്. .?
അവൻ ആശ്ചര്യപ്പെട്ടു . അവൻ ബൈക്കിനടുത്തെത്തിക്കഴിഞ്ഞിരുന്നു.
രാവിലെ ആകാംക്ഷയോടെ അവൻ ടെലിവിഷന്‍ തുറന്നത്.
പോലീസ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് S I കൊല്ലപ്പെട്ട വാർത്ത അതില്‍ ലൈവായി കാണിക്കുന്നുണ്ടായിരുന്നു.
ഷഫീഖ് മൊബൈല്‍ കയ്യിലെടുത്തു.
അല്ലിയുടെ ആപ്പ് തുറന്നു.
അതില്‍ ഒരു മെസ്സേജ് അവനെ കാത്തു കിടക്കുന്നുണ്ടായിരുന്നു...
നീതിപാലകർ പണത്തിനും പദവികൾക്കും വേണ്ടി അനീതി കാണിച്ചു തുടങ്ങിയാൽ അവരുടെ സഞ്ചാര പാതകളിൽ മരണം അവരെ കാത്തു നിൽക്കും.
വെറും 10000 രൂപക്ക് അയാള്‍ എൻറെ പ്രതീക്ഷകൾ വിറ്റു കളഞ്ഞു.
അതും പോരാഞ്ഞ് അയാളുടെ ആവശ്യം എൻറെ ശരീരമായിരുന്നു.
അതിന്റെ പൊരുള്‍ അവനു മനസിലായില്ലെങ്കിലും അയാള്‍ അല്ലിയുടെ ലിസ്റ്റിലെ ആളുതന്നെയായിരുന്നെന്ന് ഷഫീഖിന് മനസ്സിലായി.
പക്ഷെ. ..താന്‍. ...
താനെങ്ങനെയാണ് അവളെ സഹായിച്ചു കൊണ്ടിരിക്കുന്നത് .?
No comments:
Post a Comment