Thursday, August 30, 2018

മാന്ത്രിക വിരൽ 3

മാന്ത്രിക വിരൽ..... 3
===================

🏇🏇🏇

ആ കൂറ്റൻ പക്ഷിയുടെ  കാൽവിരലുകൾക്കിടയിൽ ഒരു  കൂട്ടിലെന്ന പോലെ അവന്‍  ഉരുണ്ടു കൊണ്ടിരുന്നു.

കണ്ണുകളിൽ ഇറ്റി വീണ രക്തത്തുള്ളികളാൽ കാഴ്ച മറഞ്ഞിരിക്കുന്നു.

അൽപസമയം കഴിഞ്ഞതോടെ കാഴ്ച  ഒരുവിധം  തെളിഞ്ഞു. 

പക്ഷി  തന്നെയും  കൊണ്ട്  കടലിനു  മുകളിലൂടെ  പറക്കുകയാണ്.

താഴെ  ഭീമാകാരം പൂണ്ട കടൽ തിരകൾ ദൂരെ  താന്‍  പുറപ്പെട്ട കര ലക്ഷ്യമാക്കി  ഒന്നിനു പിറകെ ഒന്നായി പതഞ്ഞുയർന്ന് അലയടിക്കുന്നതവൻ കണ്ടു.

പക്ഷി കാൽ രണ്ടും  അൽപം  താഴ്ത്തി.

വേഗം  പതുക്കെ  വർദ്ധിക്കാൻ തുടങ്ങി ........

പെട്ടെന്നത് മുകളിലേക്കു  ഒരു റോക്കറ്റ് പോലെ കുതിച്ചു തുടങ്ങി....

വേഗം കൂടിക്കൂടി വന്നു.

. അസാമാന്യ  വേഗത്തില്‍  അതു  മുകളിലേക്കു  കുതിക്കുകയാണ്.......

ഇതെവിടേക്കാണ് ഇത്ര  വേഗത്തില്‍  പോവുന്നത്........?

വിപിന്‍  അതിന്റെ  വിരലുകളിൽ മുറുകെ പിടിച്ചു.

താഴെ  തിരമാലകള്‍   ചെറുതായി  ചെറുതായി തുടങ്ങി.

ഇപ്പോൾ കടൽ കാഴ്ചയിൽ നിന്നും മറഞ്ഞിരിക്കുന്നു.

താഴെ വെളുത്ത മേഘങ്ങൾ ഉയർന്നു നിൽക്കുന്നു.

   വെളുത്ത  മേഘങ്ങൾക്കു മുകളിലൂടെ  അത്  നേരേ  പറക്കാന്‍ തുടങ്ങി. 

പക്ഷേ ഇപ്പോൾ അവർ ഒറ്റക്കായിരുന്നില്ല.

ഒരു പാടു പക്ഷികള്‍  അവയുടെ  ഭീമാകാരമായ  ചിറകുകള്‍  വീശി  അവരോടൊപ്പം  പറക്കുന്നുണ്ടായിരുന്നു. 

അടുത്തു  വരുന്ന  പക്ഷികളുടെ  ചിറകിൽ നിന്നുയരുന്ന കാറ്റേറ്റ്  അവന്‍  പലപ്രാവശ്യം മറിഞ്ഞു വീണു.

വെളുത്ത  മേഘങ്ങൾക്കു മുകളിലൂടെ .......

ഒരു  സംഘമായി .....

കാതടപ്പിക്കുന്ന  ശബ്ദവും  പുറപ്പെടുവിച്ച് ........

അവ  വേഗത്തില്‍  പറക്കുകയാണ് .....

തനിക്ക്  വന്നു പെട്ട വിധിയോർത്ത് വിപിന്‍  ആ പക്ഷിയുടെ വിരലുകളും കൂർത്ത  നഖങ്ങളും തീർത്ത കൂടിനകത്ത് തളർന്നിരുന്നു.

ക്ഷീണിച്ചവശനായ അവന്‍  ആ പക്ഷിയുടെ  വിരലില്‍  മുറുകെ പിടിച്ചു കൊണ്ട് കമിഴ്ന്നു കിടന്നു.

സമയം കടന്നു  പൊയ്ക്കൊണ്ടിരുന്നു.

ആ തണുത്ത  കാറ്റേറ്റ് പതുക്കെ അവന്‍  ഒരു  മയക്കത്തിലേക്ക് വീണു.

  പക്ഷി  അവനെയും  കൊണ്ട്  വളരെ  ദൂരം  പറന്നിരിക്കണം.

അത്  പെട്ടെന്ന്  തെന്നി  മാറി  തെന്നി  മാറി  പറക്കാന്‍  തുടങ്ങിയതോടെ  അവന്‍  ഞെട്ടിയുണർന്നു .

അവന്‍റെ   കാലുകള്‍  അതിൻറെ  നഖങ്ങൾക്കിടയിലൂടെ പുറത്തു  ചാടി. അവന്‍  വായുവിൽ തൂങ്ങിയാടി  .

അപ്പോഴാണ്  അത്ഭുതകരമായ ആ കാഴ്ച  അവന്‍  കണ്ടത്.

ഭീമൻ പാറക്കഷ്ണങ്ങൾ താഴെ  നിന്നും  മുകളിലേക്ക് ഉയര്‍ന്നു  വരുന്നു. ആ കല്ലുകളിൽ നിന്നും  രക്ഷപ്പെടുന്നതിനാണ് പക്ഷികള്‍  തെന്നി  മാറിപ്പറക്കുന്നത്.

താഴെ  വല്ല  അഗ്നി പർവതവും പൊട്ടിത്തെറിക്കുന്നതാണോ...?.

ബോംബു  സ്ഫോടനം നടക്കുന്നുണ്ടോ...?

പക്ഷേ  കല്ലുകൾ എല്ലാം  ഒരേ  രൂപത്തില്‍ കടഞ്ഞെടുത്ത  പോലെ  കാണപ്പെട്ടു.
തൊട്ടു മുന്നില്‍  പറക്കുന്ന മറ്റൊരു  പക്ഷി ആ പാറക്കല്ല് കൊണ്ടുള്ള  ഏറുകൊണ്ട് ചിറകൊടിഞ്ഞ്
താഴേക്ക്  പോയി.

അടുത്ത  കല്ല് അവനെ  റാഞ്ചിയ പക്ഷിയുടെ  ചിറകും തകര്‍ത്തു.

അത് ഒരു  വിചിത്ര  ശബ്ദത്തോടെ  താഴേക്ക്  വീഴാന്‍ തുടങ്ങി.

അതിന്റെ  നഖങ്ങളിൽ  തട്ടി  അവന്‍റെ  തള്ള വിരൽ മുറിഞ്ഞു.

ഒരു  നിമിഷം .....

ഇപ്പോൾ തന്നെയും കൊണ്ടത് താഴേക്ക് വീഴുകയാണ്.....

പക്ഷി  അതിന്റെ  നഖങ്ങൾ വിടർത്തി.

വിപിന്‍ അതിന്റെ നഖക്കൂടിൽ നിന്ന് പിടിവിട്ട്  സ്വതന്ത്രമായി താഴേക്ക്  പതിക്കാൻ തുടങ്ങി.

പക്ഷേ  അവനെ  കവച്ചു വെക്കുന്ന  വേഗതയോടെ ആ പക്ഷി കുത്തനെ  താഴേക്ക്  പറന്നു  പോവുന്നതവൻ കണ്ടു.

അങ്ങു താഴെ  കടലല്ല  കരയാണെന്ന കാഴ്ച  അവനില്‍  ഒരുൾക്കിടിലമുണ്ടാക്കി.

പെയ്തിറങ്ങുന്ന കല്ലുമഴകൾക്കും പരിക്കേറ്റു വീഴുന്ന  കൂറ്റന്‍ പക്ഷികള്‍ക്കുമൊപ്പം അവന്‍  അതിവേഗം  താഴേക്ക്  പതിക്കുകയാണ് .

കൂറ്റന്‍ പക്ഷികളും വലിയ  പാറക്കഷ്ണങ്ങളുടെയും ഒരു മഴപ്പെയ്ത്ത്.

താഴെ  സുരക്ഷിതമായി ഇറങ്ങാന്‍  സാധിച്ചാലും പിറകെ  വരുന്ന  പക്ഷിയോ പാറക്കല്ലോ ദേഹത്ത്  വീണു  താൻ മരണപ്പെടും.

അവന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു .

മരണത്തെ  പ്രതീക്ഷിച്ചു കൊണ്ട് ...

ഇനി എന്റെ മരണമാണ്.

താഴെ നിലത്ത് ഈ പക്ഷികൾക്കും കല്ലുകൾക്കുമൊപ്പം തന്റെ ശരീരവും ചിന്നിച്ചിതറും...

വിപിന് എന്തു സംഭവിക്കും..?

stay with Amazing..

No comments:

Post a Comment