Tuesday, August 7, 2018

അൽ - യക്ഷി 6

അൽ -യക്ഷി  6
==============

"ഇത്  നീയല്ലേ. ..? "

ഷഫീഖ്  ഫോണിലേക്ക്  നോക്കി  ചോദിച്ചു. 

"അതെ  പകൽ നിനക്കെന്നെ   നിൻറെ ഫോണില്‍  മാത്രമേ  കാണാനാവൂ .."

സ്ക്രീനിലെ  അല്ലി  അവനെ നോക്കി  പറഞ്ഞു.

"യെവിടെ ലവൾ....?"

ഷഫീഖ്  സലിം കുമാറിനെ   അനുകരിച്ചു.

"ആര്. ..?"
                                            
"ഷംന ....മ്മടെ  ലൈൻ..? "

"ഓ....ഹ്....ദാ  നോക്ക്...."

സ്ക്രീനിലെ  അല്ലി  അപ്രത്യക്ഷമായി.  അവിടെ  ഒരു  ബർത്ഡേ   പാർട്ടി  തെളിഞ്ഞു  വന്നു.  ഷംനയും അവളുടെ  വീട്ടുകാരും  അവളുടെ  ജന്മദിനം  ആഘോഷിക്കുകയാണ്...

"വീഡിയോ മാത്രേയുള്ളൂ...?

ഇതിൻറെ   ഓഡിയോ  കേൾക്കാൻ  പറ്റില്ലേ. ...    ?       

"ഇത്  ലൈവായാണോ  സംപ്രേഷണം. .?     "

ഷഫീഖ്  തുടരെ തുടരെ  ചോദിച്ചു.

" തമാശയാണല്ലേ   ...?  നീ  തൽക്കാലം  അവളെ  അങ്ങനെ  കാണണ്ട...."

അല്ലി  വീണ്ടും  ഫോണില്‍  പ്രത്യക്ഷപ്പെട്ടു.

ശ്ശോ  അപ്പഴേക്കും പിണങ്ങിയോ ..? " ഇത്രക്കും  ദേഷ്യക്കാരാണോ  യക്ഷി ലോകത്തെ  പെണ്ണുങ്ങൾ...? "

അവൻ  ചോദിച്ചു.

"ഓഡിയോ  കൂടി  കേൾപ്പിക്കാം പക്ഷേ. ..?     "

അല്ലി  പകുതി  വച്ച്  നിർത്തി.

"എന്താ  ഒരു  പക്ഷേ. .? "

"പക്ഷേ  അതോടെ  നിൻറെയീ   പ്രണയം  അവസാനിക്കും...!."      

"ങ്ഹേ     ഒരു  സംസാരം  കേൾക്കുമ്പോഴേക്കും പ്രേമം  തകരുന്നതെങ്ങനെയാണ്...?    "

"അവളിപ്പോൾ സംസാരിച്ചു  കൊണ്ടിരിക്കുന്നത്   നീ  ഫോണ്‍  വിളിച്ചു  വിഷ്  ചെയ്തതിനെക്കുറിച്ചാണ്..."

"അവള്‍ക്കെന്നെ  ഇഷ്ടമല്ല. .അല്ലേ. .?     "

ഷഫീഖിൻറെ     ശബ്ദത്തിൽ    വിഷാദം നിഴലിച്ചു.

"കേൾക്കണോ...? "

അല്ലി  സ്ക്രീനിൽ    നിന്നും  വീണ്ടും  ചോദിച്ചു.

"ഉം. ...    "

മനസില്ലാമനസോടെ  അവൻ      മൂളി.

സ്ക്രീനിൽ     നിന്നു  അല്ലി  വീണ്ടും അപ്രത്യക്ഷയായി.

ഷംനയുടെ    മുഖം  വീണ്ടുമതിൽ  തെളിഞ്ഞു.

അവൾ   കൂട്ടുകാരിയുമായി  കാര്യമായ  എന്തോ  സംസാരിച്ചു  ചിരിക്കുകയാണ്.
ഷഫീഖ്  അവരുടെ  സംസാരം  ശ്രദ്ധി ക്കാൻ തുടങ്ങി.

"ഏതാടീ    ഈ ഷഫീഖ്. .?  "

"ശഫീക്കോ...?"     

ഷംന  തിരിച്ചു  ചോദിച്ചു.

"നിന്നെയിപ്പോ  വിളിച്ചില്ലേ  ...?"

"ഓ... അതോ..? ... അതെൻറെ   ക്ലാസിലെ  ഒരു  വായ്നോക്കിയാണ്..."

"പ്രേമമാണോ..?    "

"അവൻറെ    കളി    കണ്ടിട്ട്  എനിക്കും  അങ്ങനേയാ   തോന്നുന്നത്..!"   

.ഷംന  പറഞ്ഞു  .

"അപ്പോള്‍  നിനക്കോ...?  "

പിന്നേ. ...പ്രേമിക്കാൻ പറ്റിയൊരു  മൊതല്. . ഒരു  ഗതിയുമില്ലാത്ത  ഏതോ  ടീമാണെടീ ...!"

"പിന്നെന്തിനാ    ആ പാവത്തിനെ  വെറുതെ  ചുറ്റിക്കുന്നത് ...? "

"ഇടക്ക്  വെറുതെ  കിട്ടുന്ന  ജ്യൂസും  അവിൽ മിൽക്കും ഞാനെന്തിനാ   വെറുതെ  കളയുന്നത്. .. ഈ  ആൺകുട്ടികളൊക്കെ    വെറും  കഴുതകളാണെന്നാണ് എനിക്ക്  തോന്നുന്നത് ....."

ഷംന  പൊട്ടിച്ചിരിച്ചു.

ഷഫീഖ്  ഫോണ്‍  ഓഫ്  ചെയ്തു.  കാലുകള്‍ക്കിടയിൽ   തല താഴ്ത്തിയിരുന്നു  .

"അതാ  ഞാന്‍ പറഞ്ഞത്. സംസാരം  കേൾക്കണ്ടാന്ന്...."

അല്ലി  അവൻറെ  ചെവിയില്‍  മന്ത്രിച്ചു 

ഷഫീഖ്  തലയുയർത്തി. അവൻറെ  കണ്ണുകള്‍  ചുവന്നു  കലങ്ങിയിരുന്നു .

അവൻ  ഫോണെടുത്ത്  വീണ്ടും  ഷംനയുടെ  നമ്പറിലേക്ക്  വിളിച്ചു.
                                    
"എന്താടാ   ഷഫീ .....? "

അവൾ  ഫോണെടുത്ത്  ചോദിച്ചു.

"നിനക്ക്  ഞാന്‍  വെറുമൊരു  വായ്നോക്കിയാണല്ലേ....  ?"

"..നിനക്ക്  ജ്യൂസും  അവിൽ മിൽക്കും വാങ്ങിത്തരാനുള്ള    ആൺ  കഴുത...? "

നിനക്ക്  ആണുങ്ങളെ  മൊത്തം  പുഛമാണല്ലേ.... നീ  ശരിക്കും  ആണി നെ  കണ്ടിട്ടില്ല .ഉണ്ടെങ്കിൽ  അന്നു  നിൽക്കും  നിന്റെയീ  നെഗളിപ്പ്..."

ഷഫീഖ്  ഫോൺ  കട്ടു  ചെയ്തു.

ഷംന     കൂട്ടുകാരിയുടെ മുഖത്തേക്ക്  ആശ്ചര്യത്തോടെ   നോക്കി.

"എന്തുപറ്റി. ..?    "

"നമ്മള്‍  ഇതുവരെ                                           സംസാരിച്ചതെല്ലാം  അവൻ  കേട്ടെടീ...."

ശ്ശെ. ... "പക്ഷേ  എങ്ങനെ. .? "

"നീ നേരത്തെ  ഫോൺ  കട്ടു  ചെയ്തിട്ടുണ്ടാവില്ല....."

കൂട്ടുകാരി  പറഞ്ഞു.

ഷഫീഖ്  എണീറ്റ്  വീട്ടിലേക്ക്   നടന്നു. ദുഃഖവും  ദേഷ്യവും  നിരാശയും  കൊണ്ട്  അവൻറെ  മുഖം  വിവർണമായിരുന്നു ... അന്ന്  മുഴുവന്‍ സമയവും  അവൻ  റൂമിൽ  വാതിലടച്ചു  കിടന്നു.

"എന്താടാ. ... ?"

ഉച്ചയ്ക്ക്  ഭക്ഷണം  വിളമ്പിക്കൊടുക്കുന്നതിനിടെ  ഉമ്മ  ചോദിച്ചു.

"ഇന്നെന്താണാവോ ഭയങ്കര  തലവേദന. .. ഞാനൊന്ന്  കിടക്കട്ടെ  ഉമ്മാ. ..       "

അവൻ  പെട്ടെന്ന്  ഭക്ഷണം  മതിയാക്കി  കൈ  കഴുകി.
                                                        
പിന്നെ  വാതില്‍  കുറ്റിയിട്ട്    കിടക്കയിൽ  കമിഴ്ന്നു  കിടന്നു.  ഫാൻ    ഫുൾ സ്പീഡിൽ അവൻറെ  തലക്ക്  മുകളില്‍  കറങ്ങിക്കൊണ്ടിരുന്നു.

"ഷഫീഖ്. ...    " അല്ലി  പതുക്കെ  വിളിച്ചു.

"നിന്നെ ഏറെ  ഇഷ്ടപ്പെടുന്ന ഒരാളും  നിന്റെ  കോളേജിലുണ്ട്...... "

അവൾ  പറഞ്ഞു.

"വേണ്ട.  പെണ്ണ്   ഏതായാലും  ചതിക്കും....."

അവൻ    തിരിഞ്ഞു  കിടന്നു. ..

തുടരുന്നു. ..

No comments:

Post a Comment