അവ്വൽ അൻത ഹിമാർ
====================
അറബി നാരായണനെ ഒന്നു പൊട്ടിച്ചു തെറിയും വിളിച്ചു പറഞ്ഞു കാറെടുത്തു പോയി.
എല്ലാവരും നാരായണന്‍റെ ചുറ്റും കൂടി.
"എന്താ നാരായണാ പ്രശ്നം. ...? അയാളെ ന്തിനാ നിന്നെ തല്ലിയത്? "
"അതാണെനിക്കും മനസ്സിലാവാത്തത്.ആദ്യം നിങ്ങള്‍ക്ക് കുതിരയായിരുന്നു. ഇപ്പോള്‍ കാറു വാങ്ങിയല്ലേ....എന്നേ ഞാന്‍ ചോദിച്ചുള്ളൂ.....? "
"മലയാളത്തിൽ ആണോ ചോദിച്ചത്? .."
" അല്ല അറബിയിൽ തന്നെ. ..."
"അതിനെന്തിനാ അയാള്‍ ദേഷ്യപ്പെടുന്നത്. ..നീ എങ്ങനെയാ ചോദിച്ചത്...? "
"അവ്വൽ അൻത ഹിമാർ , അൽഹൈൻ സിയാറ....."(ആദ്യം നീ കഴുതയായിരുന്നു ഇപ്പോള്‍ വണ്ടിയായോ ?)
ഈ അറബിക്ക് അടി പറന്നു വരും.
അറിയാത്ത ഭാഷയില്‍ മറ്റു ഭാഷക്കാരോട് സംസാരിച്ചു അപഹാസ്യരാവുന്ന എല്ലാ മലയാളികള്‍ക്കും.
ഒരു പ്രവാസി നാടോടി കഥ.
No comments:
Post a Comment