Thursday, January 14, 2016

ഒരു വൃദ്ധന്റെ നെടുവീർപ്പുകൾ

ഒരു  വൃദ്ധന്റെ  നെടുവീർപ്പുകൾ
============================

വരൂ നമുക്കീ കായൽക്കരയിൽ

കാറ്റുകൊണ്ടങ്ങിരിക്കാം അൽപനേരം

ഭൂതകാലം  ഓർത്തൊന്നു നെടുവീർപ്പിടാം

ഭാവിയെക്കുറിച്ചുള്ള  ആശങ്ക  പങ്കിടാം. ..

എന്തെന്തു കാഴ്ചകള്‍    കണ്ടു  മറന്നു  നാം

എത്ര  മുഖങ്ങള്‍  മറന്നു പോയി

എത്രയോ  മൈലുകള്‍  താണ്ടിയീ കാലുകൾ

എത്രയോ  ജീവിതം  കണ്ടു  പോയീ. ...

വരൂ  നമുക്കീ കായൽക്കരയിൽ

കാറ്റുകൊണ്ടങ്ങിരിക്കാം അൽപനേരം

നേടിയെടുക്കുവാൻ ഓടിത്തളർന്ന  നാം

ജീവിക്കാൻ  അമ്പേ  മറന്നു പോയി. ...

സ്നേഹത്തിനായ് നമ്മള്‍  ഓടുമ്പോഴൊക്കെയും

സ്നേഹം  കൊതിച്ചവർ പിറകിലായി.

കെട്ടിയുയർത്തിയ കൊട്ടാരമത്രയും

കോൺക്രീറ്റു കാടുകൾ മാത്രമായി. ..

പിന്നേ നടന്നവർക്കൊന്നും പിടിച്ചില്ല

പുതു വീടു തേടി  പറന്നു പോയി. ..

വരൂ നമുക്കീ കായൽക്കരയിൽ

കാറ്റുകൊണ്ടങ്ങിരിക്കാം അൽപനേരം

നാം  കണ്ട സ്വപ്നങ്ങൾ  വ്യർഥമായ് ഇന്നത്

കണ്ടു  ചിരിക്കുന്ന  കാഴ്ചയായി

കൂടെയില്ലാരുമെന്നറിയുന്നതിപ്പഴാ..

ണതിരുകൾ എല്ലാം  മറഞ്ഞു പോയി.

ഇനിയില്ല  ജീവിതം  യൗവ്വനം  തീർന്നു പോയ്

വാർദ്ധക്യം  ചുളിവുകൾ തീർത്തു  പോയി

വരൂ  നമുക്കീ കായൽക്കരയിൽ

കാറ്റുകൊണ്ടങ്ങിരിക്കാം അൽപനേരം.

No comments:

Post a Comment