വരൂ നമുക്ക് മൂന്നാറിലെ വരയാടുകളെ കാണാം
വാഗമണ്‍ കുന്നുകളിൽ വണ്ടിയോടിച്ചു പോവാം.
================================
മൂന്നാര്‍. കേരളത്തിലെ നീലഗിരി.
അടിമാലിയിലെ റൂമിൽ നിന്ന് അതിരാവിലെ പുറപ്പെടുമ്പോൾ സുന്ദരമായ അതിലേറെ ആധുനികമായ ഒരു ടൂറിസ്റ്റ് പ്ലേസിനെ മനസ്സില്‍ കണ്ടിരുന്നു ഞാന്‍. അംബരചുംബികളായ ഹോട്ടല്‍ ബിൽഡിംഗുകൾ. സമ്പന്നതയിൽ നിറഞ്ഞ നാട്ടുകാർ. വിശാലമായ യാത്ര സൗകര്യങ്ങൾ. തീർച്ചയായും എന്റെ കച്ചവട താൽപര്യങ്ങൾക്ക് ഒരു ചെറിയ Space അതു മാത്രമാണ് യാത്രയുടെ ലക്ഷ്യം. സമയമുണ്ടെങ്കിൽ ഇരവികുളം പാർക്കൊന്നു കാണാം. ഇന്ത്യയിലെ വലിയ കൊടുമുടി (?) ആയ ആനമുടി ഒന്ന് കാണണം that's all.
അൽപദൂരം സഞ്ചരിച്ചപ്പോൾ തന്നെ എനിക്ക് ബോധ്യമായി എൻറെ പരിപ്പ് ഇവിടെ വേവില്ല.
പൊതുവേ ജനസംഖ്യ കുറവാണ്. ഉള്ളവര്‍ക്ക് പർച്ചേസിംഗ് പവര്‍ കുറവ്.
നന്നായി ടാർ ചെയ്തിട്ടുണ്ടെങ്കിലും ഇടുങ്ങിയ അപകടകരമായ റോഡ്. അഗാധമായ കൊക്കകൾക്കും ചെരിവുകൾക്കും ഒരു കൈവരിയുടെ തടവു പോലുമില്ല.
അവിടവിടെ എസകവേറ്റർ നിർത്തിയതു കണ്ടു. റോഡ് വീതി കൂട്ടുകയാണെന്നു തോന്നി.
ഞാനെന്റെ കച്ചവട ഫയല്‍ മടക്കി വച്ചു. സഞ്ചാരിയുടെ വേഷമണിഞ്ഞു .
ഇരവികുളം നാഷണല്‍ പാർക്കിൽ ടിക്കറ്റിനായി വരി നില്ക്കുമ്പോൾ സമയം 10 മണി എല്ലാവരും വരിയില്‍ നിൽക്കണം. ഇരിക്കാനും സൗകര്യമുണ്ട്.
90 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദേശികളും സ്വദേശികളുമായി വലിയ ഒരു നിര തന്നെയുണ്ട്. ചെങ്കുത്തായ പാറകള്‍ ചായയും സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്യുന്ന വലിയ തോട്ടങ്ങൾ. തണുത്ത കാലാവസ്ഥ. മൂന്നാര്‍ കാഴ്ചകളേക്കാൾ ഒരനുഭവമാണ്. പ്രകൃതിയുടെ വ്യത്യസ്തമായ ഭാവങ്ങള്‍ നിർമിതികൾ നമ്മെ അത്ഭുതപ്പെടുത്തും.
ഞാനും സുഹൃത്തും ടിക്കറ്റെടുത്ത് പാർക്കിലേക്കു പോവുന്ന ബസ്സില്‍ കയറി. എനിക്ക് കൂട്ടിന് തായ്ലൻറിൽ നിന്നും കേരളം കാണാൻ വന്ന ഒരു അമ്മൂമ്മയുമുണ്ടായിരുന്നു.
No comments:
Post a Comment